കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ കൊട്ടാന്‍ നോക്കിയ പാകിസ്താന് മുട്ടന്‍ പണി; എഫ്എടിഎഫിന്റെ ഡാര്‍ക്ക് ഗ്രേ പട്ടികയിലേക്ക്

Google Oneindia Malayalam News

പാരിസ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ ആഗോളതലത്തില്‍ നീക്കം നടത്തിയ പാകിസ്താന് കനത്ത തിരിച്ചടി. അന്താരാഷ്ട്ര വേദിയില്‍ പാകിസ്താന്‍ ഒറ്റപ്പെട്ടു. തീവ്രവാദികള്‍ക്ക് ഫണ്ട് എത്തുന്നത് തടയുന്ന അന്താരാഷ്ട്ര വേദിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) പാകിസ്താനെ ഡാര്‍ക്ക് ഗ്രേ പട്ടികയില്‍ പെടുത്തിയേക്കും.

Imran

ഇനിയും തീവ്രവാദികള്‍ക്കുള്ള ഫണ്ടിങ് തടഞ്ഞില്ലെങ്കില്‍ പട്ടികയില്‍ പെടുത്തുമെന്ന് അംഗരാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി. തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കുന്ന വിഷയത്തില്‍ എഫ്എടിഎഫ് സമ്മേളനത്തില്‍ പാകിസ്താന്‍ ഒറ്റപ്പെട്ടു. പാകിസ്താനെ ഡാര്‍ക്ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന വിഷയത്തില്‍ ഈ മാസം 18 സംഘടന തീരുമാനമെടുക്കും.

യുദ്ധമുനമ്പില്‍ യുഎസ്സിന്റെ 50 ആറ്റം ബോംബുകള്‍, സൗദിയും ഇറാനും തുര്‍ക്കിയും ചാരമാകുമോ?യുദ്ധമുനമ്പില്‍ യുഎസ്സിന്റെ 50 ആറ്റം ബോംബുകള്‍, സൗദിയും ഇറാനും തുര്‍ക്കിയും ചാരമാകുമോ?

തീവ്രവാദികള്‍ക്കുള്ള ഫണ്ട് തടയുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ അടിസ്ഥാനമാക്കി അംഗരാജ്യങ്ങളെ വിവിധ ഗണത്തില്‍ എഫ്എടിഎഫ് തരം തിരിക്കാറുണ്ട്. ഗ്രേ, ബ്ലാക്ക് തുടങ്ങിയ പട്ടികയ്ക്ക് ഇടയിലാണ് ഡാര്‍ക്ക് ഗ്രേ പട്ടിക. ഈ ഘട്ടം ഒരു താക്കീതാണ്. സാഹചര്യം മെച്ചപ്പെടുത്താനുള്ള അവസാന അവസരം നല്‍കുകയാണ് ഈ ഘട്ടത്തില്‍. ഇനിയും തീവ്രവാദ ഫണ്ടിങ് തടഞ്ഞില്ലെങ്കില്‍ ഡാര്‍ക്ക് േ്രഗ പട്ടികയില്‍ പ്പെടുത്തും.

ഹൂത്തികളെ പാകിസ്താന്‍ വീഴ്ത്തുമോ? റൂഹാനിയെ കണ്ട ഇമ്രാന്‍ സൗദിയിലേക്ക്, നിര്‍ണായക നീക്കംഹൂത്തികളെ പാകിസ്താന്‍ വീഴ്ത്തുമോ? റൂഹാനിയെ കണ്ട ഇമ്രാന്‍ സൗദിയിലേക്ക്, നിര്‍ണായക നീക്കം

കള്ളപ്പണം തടയുക, തീവ്രവാദികള്‍ക്ക് ഫണ്ട് എത്തുന്നത് തടയുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി 1989ലാണ് ലോകരാജ്യങ്ങളുടെ വേദിയായി എഫ്എടിഎഫ് രൂപീകരിച്ചത്. കഴിഞ്ഞ ജൂണില്‍ പാകിസ്താനെ ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ചില നിബന്ധനകള്‍ പാകിസ്താന് മുമ്പില്‍ അന്നു വയ്ക്കുകയും ചെയ്തു. ഇത് പാലിച്ചില്ലെങ്കില്‍ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തും. ഈ മാസമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. നിലവില്‍ ഇറാനും ഉത്തര കൊറിയയുമാണ് ഈ പട്ടികയിലുള്ളത്. ഡാര്‍ക്ക് ഗ്രേ പട്ടികയില്‍ പെട്ടാല്‍ അന്താരാഷ്ട്ര സഹായം പാകിസ്താന് കുറയും. ഐഎംഎഫ്, ലോക ബാങ്ക്, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ അന്താരാഷ്ട്ര സംഘങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായം പാകിസ്താന് ഇനി ലഭിക്കില്ല. തീവ്രവാദികള്‍ക്ക് പാകിസ്താനില്‍ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്ന് ഇന്ത്യ നേരത്തെ ആരോപിച്ചിരുന്നു.

English summary
Pakistan Isolated in At Anti-Terror FATF Meet, Close To Dark Grey List
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X