കഴിക്കാന്‍ ഒരു വിഭവം മാത്രം, സ്റ്റാര്‍ ഹോട്ടല്‍ താമസവും കാറും വേണ്ട; പാകിസ്ഥാന്റെ ചെലവ് ചുരുക്കല്‍ ഇങ്ങനെ
സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടി രാജ്യത്ത് സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ഐഎംഎഫില്‍ നിന്ന് പാകിസ്ഥാന് സഹായം തേടിയിട്ടുണ്ട്

ലാഹോര്‍: സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന പാകിസ്ഥാന് ചെലവ് ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചു. പ്രതിവര്‍ഷം 200 ബില്യണ്‍ പാകിസ്ഥാന് രൂപ (766 മില്യണ്‍ ഡോളര്‍) ലാഭിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിപാടികള്‍ക്കാണ് പാകിസ്ഥാന് ഭരണകൂടം രൂപം നല്‍കിയിരിക്കുന്നത്. എല്ലാ കാബിനറ്റ് മന്ത്രിമാരോടും ഉപദേശകരോടും അവരുടെ ശമ്പളവും ആനുകൂല്യങ്ങളും ഉപേക്ഷിക്കാനും വിദേശ യാത്രകളില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ തങ്ങരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ക്യാബിനറ്റ് അംഗങ്ങളും എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആഡംബര കാറുകളുടെ ഉപയോഗം നിര്‍ത്തും. എല്ലാ ഫെഡറല്‍ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ചെലവ് 15 ശതമാനം കുറയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഐ എം എഫില്‍ നിന്ന് വായ്പ ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.

എക്കണോമിക് ക്ലാസില്‍ യാത്ര ചെയ്താല്‍ മതി
അതേസമയം സബ്സിഡികള്‍ പിന്‍വലിക്കല്‍, വൈദ്യുതി താരിഫ് വര്‍ധിപ്പിക്കല്‍, അധിക വരുമാനം ഉയര്‍ത്തല്‍ തുടങ്ങിയ മുന്‍കൂര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഐ എം എഫ് പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. വിദേശയാത്രക്ക് വിമാനങ്ങളില്‍ ബിസിനസ് ക്ലാസ് യാത്ര അനുവദിക്കില്ല. വിദേശ യാത്രകളില്‍ ക്യാബിനറ്റ് അംഗങ്ങള്‍ക്ക് എല്ലാ സ്റ്റാഫിനേയും ഒപ്പം കൊണ്ടുപോകാന്‍ അനുവാദമില്ല.

ഭക്ഷണത്തിന് ഒറ്റ വിഭവം മാത്രം
സര്‍ക്കാര്‍ പരിപാടികളില്‍ ഭക്ഷണത്തിനായി ഒരു വിഭവം മാത്രമേ നല്‍കൂ. എന്നാല്‍ വിദേശ അതിഥികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഈ നിബന്ധനയില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ വേനല്‍ക്കാലത്ത് രാവിലെ 7:30 ന് തുറക്കണം. ക്യാബിനറ്റ് അംഗങ്ങള്‍ക്ക് ഒരു സുരക്ഷാ വാഹനം മാത്രമേ അനുവദിക്കൂ. ക്യാബിനറ്റ് അംഗങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും യാത്രാ ചെലവ് കുറയ്ക്കുന്നതിന് ടെലികോണ്‍ഫറന്‍സ് കോളുകള്‍ ഉപയോഗിക്കണം എന്നും നിര്‍ദേശമുണ്ട്.

സഹായിക്കാമെന്ന് ചൈനയും ഇറാനും
അതേസമയം സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ പാകിസ്ഥാനെ സഹായിക്കാന്‍ ചൈനയും ഇറാനും മുന്നോട്ട് വന്നു. പാകിസ്ഥാനുമായുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കാന്‍ തയ്യാറാണ് എന്ന് ഇറാന് അറിയിച്ചിട്ടുണ്ട്. പാകിസ്ഥാനുമായുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന് ഇറാന് ആറ് അതിര്‍ത്തി വിപണികള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇറാന് കോണ്‍സല്‍ ജനറല്‍ ഹസന് നൂറെയ്ന് പറഞ്ഞു.

പൊറുതിമുട്ടി ജനങ്ങള്‍
ചൈന പാകിസ്ഥാന് 700 മില്യണ്‍ ഡോളര്‍ വായ്പയായി നല്‍കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന ഡെവലപ്മെന്റ് ബാങ്ക് മുഖേനയുള്ള വായ്പാ സൗകര്യം പാക്കിസ്ഥാന്റെ ഫോറെക്സ് കരുതല്‍ ശേഖരം ഏകദേശം 20% വര്‍ദ്ധിപ്പിക്കും. ഇത് ഐ എം എഫ് ഫണ്ട് റിലീസ് ചെയ്യുന്നത് വേഗത്തിലാക്കും എന്നാണ് പ്രതീക്ഷ.അതേസമയം രാജ്യത്ത് ഇന്ധനവിലയും അവശ്യസാധനങ്ങളുടെ വിലയും വര്‍ധിപ്പിച്ചതിനാല്‍ സാധാരണക്കാര്‍ വലിയ പ്രതിസന്ധിയിലാണ്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications