കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Qatar crisis : പാകിസ്താന്‍ സൗദിക്കൊപ്പം; മക്കയും മദീനയും കാരണം, ഞെട്ടിത്തരിച്ച് ഖത്തര്‍

സൗദിക്കുള്ള പിന്തുണ അറിയിച്ചെങ്കിലും പ്രശ്‌നം വേഗത്തില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

  • By Ashif
Google Oneindia Malayalam News

റിയാദ്: ഗള്‍ഫ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ആണവ ശക്തിയുള്ള ഏക മുസ്ലിം രാഷ്ട്രമായ പാകിസ്താന്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ചോദ്യത്തിന് ഉത്തരമായി. പാകിസ്താന്‍ എന്നും സൗദി അറേബ്യയോട് കടപ്പെട്ടിരിക്കുമെന്നാണ് സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രധാനമന്ത്രി നവാസ് ശെരീഫ് വ്യക്തമാക്കിയത്.

ഖത്തര്‍ ഒരു ഭാഗത്തും സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ തുടങ്ങിയ ജിസിസി രാജ്യങ്ങള്‍ മറുഭാഗത്തുമായി തുടങ്ങിയ നയതന്ത്ര പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്തും തുര്‍ക്കിയും ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണ് പാകിസ്താന്റെ രംഗപ്രവേശം. പക്ഷേ, പാകിസ്താന്‍ സൗദിക്ക് പിന്തുണ പ്രഖ്യാപിക്കുകയാണിപ്പോള്‍.

സൗദിയുടെ പരമാധികാരം

സൗദിയുടെ പരമാധികാരം

ഇതോടെ പാകിസ്താന്‍ സൗദി പക്ഷം ചേര്‍ന്നുവെന്ന അര്‍ഥമാണ് വന്നിരിക്കുന്നത്. ഖത്തറുമായി ബന്ധപ്പെട്ടുണ്ടായ വിവാദം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട നവാസ് ശെരീഫ് പാകിസ്താന്‍ സര്‍ക്കാരും ജനങ്ങളും സൗദിയുടെ പരമാധികാരം മാനിക്കുമെന്ന് വ്യക്തമാക്കി.

ഖത്തറിനെ അനുകൂലിച്ചില്ല

ഖത്തറിനെ അനുകൂലിച്ചില്ല

ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി പറഞ്ഞില്ല. പക്ഷേ അദ്ദേഹം ഖത്തറിനോട് അനുഭാവം പുലര്‍ത്തുന്ന പ്രസ്താവനകളൊന്നും നടത്തിയില്ല എന്നത് ശ്രദ്ധേയമാണ്. പ്രതിസന്ധി വേഗത്തില്‍ തീര്‍ക്കണമെന്ന് നവാസ് ശെരീഫ് ആവശ്യപ്പെടുകയായിരുന്നു.

മക്കയും മദീനയും

മക്കയും മദീനയും

സൗദി അറേബ്യയുടെ പരമാധികാരമാണ് പ്രധാനമെന്ന് പറഞ്ഞ നവാസ് ശെരീഫ് മക്കയും മദീനയും സുരക്ഷിതമായിരിക്കണമെന്നാണ് പാകിസ്താന്റെ ആഗ്രഹമെന്നും കൂട്ടിച്ചേര്‍ത്തു. പാകിസ്താന്‍ സൈന്യം ഖത്തറിലേക്ക് നീങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നവാസ് ശെരീഫ് സൗദിയിലേക്ക് പുറപ്പെട്ടത്.

പാക് പട്ടാളം ഖത്തറിലേക്ക്

പാക് പട്ടാളം ഖത്തറിലേക്ക്

പാകിസ്താന് ഖത്തറിനോട് ആഭിമുഖ്യമുണ്ടെന്ന തോന്നല്‍ നേരത്തെ പരന്നിരുന്നു. പ്രത്യേകിച്ചും പാകിസ്താന്‍ പട്ടാളത്തെ ഖത്തറില്‍ വിന്യസിക്കുമെന്ന വാര്‍ത്ത വന്നപ്പോള്‍. പാകിസ്താന്‍ പട്ടാളത്തെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട ബില്ല് പാര്‍ലമെന്റില്‍ വച്ചിട്ടുണ്ടെന്നായിരുന്നു തുര്‍ക്കി മാധ്യമത്തിന്റെ റിപ്പോര്‍ട്ട്.

സൈനിക കേന്ദ്രമാകുന്നു

സൈനിക കേന്ദ്രമാകുന്നു

തുര്‍ക്കി ഖത്തറില്‍ സൈന്യത്തെ വിന്യസിക്കുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പാകിസ്താനും സൈന്യത്തെ വിന്യസിക്കുമെന്ന വാര്‍ത്ത വന്നത്. പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളമുള്ള ഖത്തറിലേക്ക് കൂടുതല്‍ സൈന്യമെത്തുന്നുവെന്ന വാര്‍ത്തകളും പരന്നു.

സൗദിയുടെ പിണക്കം

സൗദിയുടെ പിണക്കം

പക്ഷേ ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പാക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതിന് പിന്നാലെയാണ് സൗദിയിലേക്ക് നവാസ് പുറപ്പെട്ടത്. സൗദിയുടെ പിണക്കം മാറ്റുകയും നവാസിന്റെ സന്ദര്‍ശന ലക്ഷ്യമാണ്. മാത്രമല്ല, ലക്ഷക്കണക്കിന് പാകിസ്താനികളാണ് സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നത്.

യമനില്‍ ഇടപെട്ടില്ല

യമനില്‍ ഇടപെട്ടില്ല

മുസ്ലിം രാഷ്ട്രങ്ങളില്‍ ശക്തമായ സൈനിക ശക്തിയുള്ള രാജ്യമാണ് പാകിസ്താന്‍. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സൈനിക സഖ്യത്തില്‍ പാകിസ്താനുമുണ്ട്. പക്ഷേ പാകിസ്താന്‍ യമനിലെ സൗദിയുടെ നടപടിയില്‍ പങ്കാളികളായിരുന്നില്ല.

സൗദിക്ക് അമര്‍ഷം

സൗദിക്ക് അമര്‍ഷം

ഈ നടപടിയില്‍ സൗദിക്ക് അമര്‍ഷമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ ഖത്തറുമായുള്ള പ്രശ്‌നത്തില്‍ സൗദി വിരുദ്ധ പക്ഷം ചേര്‍ന്നാല്‍ അത് തിരിച്ചടിയാകുമെന്ന തോന്നലാണ് പാക് പ്രധാനമന്ത്രിയെ നേരിട്ട് സൗദിയിലെത്താന്‍ പ്രേരിപ്പിച്ചത്. യാത്ര തിരിക്കും മുമ്പ് അദ്ദേഹം ജിസിസിയിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു.

കോടിക്കണക്കിന് രൂപയുടെ സഹായം

കോടിക്കണക്കിന് രൂപയുടെ സഹായം

ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയുടെ സഹായമാണ് സൗദിയില്‍ നിന്നും പാകിസ്താന് തരുന്നത്. മാത്രമല്ല, അമേരിക്കയില്‍ നിന്നും പാകിസ്താന് ഭീകരവിരുദ്ധ നടപടിക്ക് എന്ന പേരില്‍ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. അമേരിക്ക ഗള്‍ഫ് വിഷയത്തില്‍ സൗദിക്കൊപ്പമാണ്.

ചര്‍ച്ചയിലൂടെ പരിഹരിക്കണം

ചര്‍ച്ചയിലൂടെ പരിഹരിക്കണം

ഈ പശ്ചാത്തലമൊക്കൈ പരിഗണിച്ചാണ് സൗദി അറേബ്യക്കൊപ്പം പാകിസ്താന്‍ നിലയുറപ്പിക്കുന്നത്. സൗദിക്കുള്ള പിന്തുണ അറിയിച്ചെങ്കിലും പ്രശ്‌നം വേഗത്തില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നവാസ് ശെരീഫ് സൗദിയില്‍ നിന്നു പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി ഖത്തറിലേക്കും യുഎഇയിലേക്കും പോകുമെന്നാണ് വിവരം.

English summary
Pakistan Prime Minister Nawaz Sharif has met Saudi King Salman and expressed hope that the current crisis in the Gulf countries involving Qatar will be resolved soon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X