ഇരട്ടനീതിയല്ല; ഭീകരവാദത്തിനെതിരെ പാകിസ്താന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ഭീകരരെ മുട്ടുകുത്തിയ്ക്കുമോ!
അഫ്ഗാന്‍ പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്
ഇസ്ലാമാബാദ്: ഭീകരവിരുദ്ധ പോരാട്ടത്തിനിടെ ഭീകരരെന്ന് സംശയിക്കുന്ന 600 പേരെ പിടികൂടിയെന്ന് പാകിസ്താന്‍. നിരന്തരമുണ്ടാകുന്ന ഭീകരാക്രമണങ്ങളെ തുടര്‍ന്ന് പാക് സൈന്യം രാജ്യവ്യാപകമായി നടത്തിയ 200 ഭീകരവിരുദ്ധ പോരാട്ടങ്ങളിലായി ഭീകരരെ പിടികൂടിയെന്നാണ് പാകിസ്താന്‍ വ്യക്തമാക്കുന്നത്.
പാകിസ്താന്റെ പാക് സൈന്യത്തിന്റെ മീഡിയ വിംഗ് ഇന്റര്‍സര്‍വ്വീസ് പബ്ലിക് റിലേഷന്‍സാണ് പാകിസ്താന്‍ നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനുകളിലായി അഫ്ഗാന്‍ പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതായി വ്യക്തമാക്കുന്നത്. പാക് വ്യോമ സേന, പാക് നേവി, സിവില്‍ ആംമ്ഡ് ഫോഴ്‌സും സംയുക്തമായാണ് ഭീകരവിരുദ്ധ ഓപ്പറേഷന് നേതൃത്വം നല്‍കുന്നത്.

റദ്ദ് ഉല്‍ ഫസാദ്
റദ്ദ് ഉല്‍ ഫസാദ് എന്ന പേരില്‍ പാക് സൈന്യം ആരംഭിച്ച ഭീകരവിരുദ്ധ ഓപ്പറേഷന്‍ വഴി ഭീകരരെന്ന് സംശയിക്കുന്ന 600 പേരെ പിടികൂടിയെന്നാണ് പാക് സൈന്യത്തിന്റെ അവകാശവാദം. പാകിസ്താനിലെ സൂഫി ദര്‍ഗ്ഗയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 91 പേര്‍ കൊല്ലപ്പെട്ടതിന്

പഞ്ചാബ് പ്രവിശ്യയില്‍
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ പാരാമിലിട്ടറി റേഞ്ചര്‍മാരെയും പാകിസ്താന്‍ വിന്യസിച്ചതായും ഇതിനകം തന്നെ 200 ഭീകരവിരുദ്ധ ഓപ്പറേഷനുകള്‍ നടത്തിയതായും പാക് സൈന്യത്തിന്റെ മീഡിയ വിംഗ് ഇന്റര്‍സര്‍വ്വീസ് പബ്ലിക് റിലേഷന്‍സ് വ്യക്തമാക്കുന്നു. പഞ്ചാബിലെ കരോര്‍, ലയ്യാ, റാവല്‍ പിണ്ടി, എന്നിവിടങ്ങളില്‍ നിന്ന് അഫ്ഗാന്‍ പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

വീടുകളിലും പരിശോധന
ഭീകരവിരുദ്ധ ഓപ്പറേഷനിടെ സംശയം തോന്നിയ വീടുകള്‍, സെമിനാരികള്‍, കടകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തിയതായി മീഡിയ വിംഗ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പാകിസ്താനില്‍ അടുത്ത ദിവസങ്ങളിലായി നടന്ന ഭീകരാക്രമണങ്ങക്ക് പിന്നില്‍ ജമാഅത്തു അഹ്‌റാര്‍ ആണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അറസ്റ്റിലായവര്‍ക്കൊപ്പവും സംഘടനാ പ്രവര്‍ത്തകരുണ്ട്.

കനത്ത സൈനിക വലയത്തില്‍
vലാഹോറിലെ മാള്‍ റോഡിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജമാഅത്തു അഹ്‌റാര്‍ ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. മാള്‍ സ്‌ഫോടനത്തിന് ശേഷം 60 ദിവസത്തേയ്ക്ക് പ്രദേശത്ത് പാക് റേഞ്ചര്‍മാരെ വിന്യസിയ്ക്കാന്‍ നവാസ് ഷെറീഫ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications