ഇമ്രാൻ ഖാന് കനത്ത തിരിച്ചടി; അവിശ്വാസപ്രമേയം തള്ളിയത് ഭരണഘടനവിരുദ്ധമെന്ന് പാക് സുപ്രീം കോടതി
ഇസ്ലാമാബാദ് : അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് നടത്താത്തതില്‍ രൂക്ഷവിമര്‍ശനവുമായുി പാക് സുപ്രീം കോടതി. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം തള്ളാനുള്ള നാഷണല്‍ അസംബ്ലി ഡെപ്യൂട്ടി സ്പീക്കറുടെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായ വിധി പുറപ്പെടുവിച്ചു .
പാക് പാര്‍ലമെന്റിന്റെ സഭ പിരിച്ചുവിട്ട പ്രസിഡന്റ് ആരിഫ് അല്‍വിയുടെ തീരുമാനത്തിന് വിരുദ്ധമായാണ് ദേശീയ അസംബ്ലി പുനഃസ്ഥാപിക്കാന്‍ ഇപ്പോള്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത് . കൂടാതെ, ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു . ഇതോടൊപ്പം പുതിയ തിരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവിന് സാധുതയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി .

ഇതോടൊപ്പം പുതിയ തിരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവിന് സാധുതയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഏപ്രില്‍ 9ന് രാവിലെ പത്ത് മണിക്ക് അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് നടത്താനാണ് സുപ്രീം കോടതി അനുവദിച്ചിരിക്കുന്നത്. അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ പാകിസ്ഥാന്റെ ചരിത്രത്തില്‍ അവിശ്വാസത്തിലൂടെ പുറത്താകുന്ന ആദ്യത്തെ പ്രധാനമന്ത്രിയായിരിക്കും ഇ്മ്രാന്‍ഖാന്‍. ഇതിന് മുമ്പ് അവിശ്വാസ പ്രമേയം നേരിട്ട രണ്ട് പ്രധാനമന്ത്രിമാര്‍ വോട്ടെടുപ്പിന് മുമ്പ് രാജിവച്ചിരുന്നു.

ഇമ്രാന്‍ ഖാന്റെ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി, പാകിസ്ഥാന്‍ ഭരണഘടനയ്ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമെന്ന് പറഞ്ഞാണ് തള്ളിയത്. ഇതിന് തൊട്ടുപിന്നാലെ സഭ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രസിഡന്റിനോട് ഇമ്രാന്‍ ഖാന്‍ ഉപദേശിക്കുകയായിരുന്നു. 90 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചത്.

ഡെപ്യൂട്ടി സ്പീക്കറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പാകിസ്ഥാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 58 പ്രകാരം സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം വന്നാല്‍ ദേശീയ അസംബ്ലി പിരിച്ചുവിടാനാകില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കഴിഞ്ഞയാഴ്ച രാജ്യത്തെ 342 അംഗ ദേശീയ അസംബ്ലിയില്‍ ഭൂരിപക്ഷമായ 172ല്‍ നിന്ന് ഫലപ്രദമായി പരാജയപ്പെട്ട ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് ഇപ്പോഴത്തെ സുപ്രീം കോടതിയുടെ വിധി കനത്ത പ്രഹരമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് 199 നിയമസഭാംഗങ്ങളുടെ പിന്തുണയുണ്ട്, ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്രീകെ-ഇ-ഇന്‍സാഫിന് കേവലം 144 നിയമസഭാംഗങ്ങളുടെ പിന്തുണ മാത്രമാണുള്ളതെന്നാണ് സൂചന. സുപ്രിം കോടതി വിധി തന്റെ പാര്‍ട്ടി അംഗീകരിക്കുമെന്ന് ഇമ്രാന്‍ ഖാനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സുപ്രീം കോടതി വിധി പുറത്തുവന്നതിന് പിന്നാലെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി പി പി) നേതാവ് ബിലാവല്‍ ഭൂട്ടോ സര്‍ദാരി പ്രതികരണവുമായി രംഗത്തെത്തി. 'ജനാധിപത്യമാണ് ഏറ്റവും നല്ല പ്രതികാരം! ജിയാ ഭൂട്ടോ! ജിയാ അവാം! പാകിസ്ഥാന്‍ സിന്ദാബാദ്' എന്ന് അദ്ദേഹം ടിറ്ററില്‍ കുറിച്ചു.

അതേസമയം, പാകിസ്ഥാനിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിന് പിന്നില്‍ ആഗോള ഗൂഡാലോചനയുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചിരുന്നു. തന്റെ സര്‍ക്കാരിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നില്‍ യു എസാണ്. റഷ്യയ്ക്കും ചൈനയ്ക്കും എതിരായ ആഗോള പ്രശ്നങ്ങളില്‍ യു എസിന്റെയും യൂറോപ്പിന്റെയും പക്ഷം ചേരാത്തതിനാല്‍ തന്നെ നീക്കം ചെയ്യാന്‍ പ്രതിപക്ഷം വാഷിംഗ്ടണുമായി ഗൂഢാലോചന നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.












Click it and Unblock the Notifications