കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Qatar crisis: പാകിസ്താന്‍ സൈന്യവും ഖത്തറിലേക്ക്; 20000 പട്ടാളക്കാര്‍ എത്തും? എന്താണ് നടക്കുന്നത്!!

പാകിസ്താന്‍ 20000 സൈനികരെയാണ് ഖത്തറിലേക്ക് അയക്കുകയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമക്കുന്നു. ഖത്തറിലേക്ക് സൈന്യത്തെ അയക്കാര്‍ തുര്‍ക്കിയും നേരത്തെ തീരുമാനിച്ചിരുന്നു.

  • By Ashif
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഗള്‍ഫ് മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തുര്‍ക്കിക്ക് പിന്നാലെ ഖത്തറിലേക്ക് പാകിസ്താനും സൈന്യത്തെ അയക്കാന്‍ തീരുമനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തുര്‍ക്കി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമ വിഭാഗമായ ടിആര്‍ടി ഉര്‍ദു പോര്‍ട്ടലാണ് ഇക്കാര്യം പുറത്തുവിട്ടത്.

പാകിസ്താന്‍ 20000 സൈനികരെയാണ് ഖത്തറിലേക്ക് അയക്കുകയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമക്കുന്നു. ഖത്തറിലേക്ക് സൈന്യത്തെ അയക്കാര്‍ തുര്‍ക്കിയും നേരത്തെ തീരുമാനിച്ചിരുന്നു. 3000 സൈനികരെ ഖത്തറിലെ താവളത്തിലേക്ക് അയക്കാന്‍ തുര്‍ക്കി പാര്‍ലമെന്റ് അനുമതി നല്‍കിയിട്ടുണ്ട്.

പാക് പാര്‍ലമെന്റില്‍ ബില്ല്

പാക് പാര്‍ലമെന്റില്‍ ബില്ല്

പാകിസതാന്‍ ദേശീയ അസംബ്ലിയില്‍ ഖത്തറിലേക്ക് 20000 സൈനികരെ അയക്കുന്നതുമായി ബന്ധപ്പെട്ട ബില്ല് ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഖത്തറും സൗദി നേതൃത്വത്തിലുള്ള രാജ്യങ്ങളും ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

റിപ്പോര്‍ട്ട് പാകിസ്താന്‍ തള്ളി

റിപ്പോര്‍ട്ട് പാകിസ്താന്‍ തള്ളി

എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ പാകിസ്താന്‍ തള്ളി. ഖത്തറിലേക്ക് സൈന്യത്തെ അയക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. വിദേശ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹതിയും കെട്ടിച്ചമച്ചതുമാണെന്ന് പാകിസ്താന്‍ വിശദീകരിച്ചു.

ഖത്തറിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു

ഖത്തറിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു

പാകിസ്താന്‍ ആദ്യം ഖത്തറിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇറാനെയും പാകിസ്താന്‍ എല്ലാ കാലത്തും പിന്തുണച്ചിരുന്നു. ഇറാന്‍ ഖത്തറിനൊപ്പമാണ് നില്‍ക്കുന്നത്. അമേരിക്കയുടെ ഇടപെടലാണ് പാകിസ്താന്‍ തീരുമാനം മാറ്റാന്‍ കാരണമത്രെ.

അമേരിക്ക ഇടപെട്ടു

അമേരിക്ക ഇടപെട്ടു

പാക് പാര്‍ലമെന്റിലെത്തിയ വിഷയം പിന്നീട് മരവിപ്പിക്കുകയായിരുന്നു. സൗദിയെയും യുഎഇയെയും പിന്തുണച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തുള്ളത്. അമേരിക്ക പ്രതിവര്‍ഷം പാകിസ്താന് കോടിക്കണക്കിന് ഡോളര്‍ സംഭാവനയും ചെയ്യുന്നുണ്ട്. അമേരിക്കയുടെ സമ്മര്‍ദ്ദം മൂലമാണ് പാകിസ്താന്‍ ഖത്തറിലേക്ക് സൈന്യത്തെ അയക്കാനുള്ള തീരുമാനം റദ്ദാക്കിയതെന്നും ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

തുര്‍ക്കിക്ക് പിന്നാലെ പാകിസ്താനും

തുര്‍ക്കിക്ക് പിന്നാലെ പാകിസ്താനും

കഴിഞ്ഞാഴ്ചയാണ് ഖത്തറും സൗദി നേതൃത്വത്തിലുള്ള മൂന്ന് ജിസിസി രാജ്യങ്ങളും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായതും നയതന്ത്ര ബന്ധം അവസാനിപ്പിച്ചതും. തൊട്ടുപിന്നാലെ ഖത്തറിന് പിന്തുണയുമായി വന്ന തുര്‍ക്കി, ഖത്തറിലേക്ക് സൈന്യത്തെ അയക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് പാകിസ്താനും സൈന്യത്തെ അയക്കുന്ന വാര്‍ത്ത വന്നത്.

ഒരു പക്ഷം ചേരില്ല

ഒരു പക്ഷം ചേരില്ല

സൗദിയുമായും ഖത്തറുമായും പാകിസ്താന് നല്ല ബന്ധമാണുള്ളത്. ഈ സാഹചര്യത്തില്‍ പാകിസ്താന്‍ ഒരു പക്ഷം ചേരില്ല. ഇരു വിഭാഗങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്നാണ് പാകിസ്താന്റെ ആവശ്യം-വിദേശകാര്യ ഓഫീസ് വക്താവ് നഫീസ് സക്കരിയ്യ വ്യക്തമാക്കി. മുസ്ലിം രാജ്യങ്ങളില്‍ ആണവായുധം കൈവശമുള്ള ഏകരാജ്യമാണ് പാകിസ്താന്‍.

ഗള്‍ഫിലെ പാകിസ്താനികള്‍

ഗള്‍ഫിലെ പാകിസ്താനികള്‍

ഗള്‍ഫ് രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് പാകിസ്താനികളാണ് ജോലി ചെയ്യുന്നത്. സൗദിയിലും ഖത്തറിലും യുഎഇയിലും ബഹ്‌റൈനിലും പാകിസ്താനികള്‍ നിരവധിയാണ്. ഈ സാഹചര്യത്തില്‍ ഒരു പക്ഷം ചേരുന്നത് തങ്ങളുടെ പൗരന്‍മാരെയും അതുവഴി പാക് സമ്പദ് വ്യവസ്ഥയെയും ബാധിക്കുമെന്നും പാകിസ്താന്‍ കരുതുന്നു.

അറബ് സേനയുടെ മേധാവി പാകിസ്താന്‍കാരന്‍

അറബ് സേനയുടെ മേധാവി പാകിസ്താന്‍കാരന്‍

സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ മേധാവിയായി മുന്‍ പാകിസ്താന്‍ സൈനിക മേധാവി റാഹീല്‍ ശെരീഫിനെ അടുത്തിടെ നിയമിച്ചിട്ടുണ്ട്. എന്നാല്‍ സൗദി അറേബ്യയുടെ സൈനികമായ പല തീരുമാനങ്ങളിലും റാഹീല്‍ ശെരീഫിന് എതിര്‍പ്പുണ്ടെന്ന് പാക് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ശെരീഫ് പദവി രാജിവെക്കും?

ശെരീഫ് പദവി രാജിവെക്കും?

ഇറാനെതിരേയും മറ്റുചില മുസ്ലിം രാജ്യങ്ങള്‍ക്കെതിരേയും സഖ്യസേന നടത്തുന്ന ആക്രമണങ്ങളിലും നീക്കങ്ങളിലും ശെരീഫിന് അതൃപ്തിയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പാകിസ്താനിലെ പ്രമുഖ ദിനപത്രങ്ങള്‍ വരെ ഇക്കാര്യം റിപ്പോര്‍ട്ട ചെയ്തിരുന്നു. ശെരീഫ് പദവി രാജിവച്ച് പാകിസ്താനില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

വാര്‍ത്ത തെറ്റാണ്

വാര്‍ത്ത തെറ്റാണ്

എന്നാല്‍ റാഹീല്‍ ശെരീഫ് സഖ്യസേനാ മേധാവി സ്ഥാനം രാജിവയ്ക്കുമെന്നും ഖത്തറിലേക്ക് പാക് സൈന്യത്തെ അയക്കുമെന്നുമുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അറബ് ലോകത്തെ എല്ലാ രാജ്യങ്ങളുമായും പാകിസ്താന് നല്ല ബന്ധമാണുള്ളതെന്നും വിദേശകാര്യ ഓഫീസ് വക്താവ് നഫീസ് സക്കരിയ്യ പറയുന്നു.

നവാസ് ശെരീഫ് സൗദിയിലേക്ക്

നവാസ് ശെരീഫ് സൗദിയിലേക്ക്

ഗള്‍ഫ് പ്രതിസന്ധിക്കിടെ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശെരീഫ് സൗദി അറേബ്യയിലേക്ക് തിരിച്ചു. ഖത്തറുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന് അദ്ദേഹം സൗദി നേതാക്കളോട് ആവശ്യപ്പെടും. സല്‍മാന്‍ രാജാവ് ഉള്‍പ്പെടെയുള്ള സൗദി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

English summary
Pakistan government has decided to send the military contingent to Qatar after a similar decision was made by Turkey. According to the report by Turkey’s state-owned media group, TRT’s Urdu portal, Pakistan is expected to send more than 20,000 soldiers to Qatar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X