കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലേക്ക് പാകിസ്താന്‍ പട്ടാളം; ഗള്‍ഫില്‍ വിചിത്ര നീക്കം!! മന്ത്രിയെ വിളിപ്പിച്ചു, വാക്ക് ലംഘിച്ചു

മുസ്ലിം രാജ്യങ്ങളില്‍ ഏറ്റവും ശക്തമായ സൈനിക ബലമുള്ള രാജ്യമാണ് പാകിസ്താന്‍. ആണവായുധം കൈവശമുള്ള ഏക മുസ്ലിം രാജ്യവും പാകിസ്താനാണ്.

  • By Ashif
Google Oneindia Malayalam News

റിയാദ്/ഇസ്ലാമാബാദ്: സൗദി അറേബ്യയിലേക്ക് പാകിസ്താന്‍ പട്ടാളത്തെ അയക്കാന്‍ തീരുമാനിച്ചെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇതു തടയാന്‍ ചില തിരക്കിട്ട നീക്കങ്ങള്‍. നേരത്തെയുണ്ടായിരുന്ന ധാരണകള്‍ ലംഘിക്കപ്പെട്ടെന്നും വന്‍ പ്രത്യാഘാതമായിരിക്കും ഇതിന്റെ ഫലമെന്നും മുന്നറിയിപ്പുകള്‍ വന്നുകഴിഞ്ഞു.

ഗള്‍ഫില്‍ ഒരുപക്ഷവും ചേരാതിരിക്കുക എന്നതായിരുന്നു ഇതുവരെ പാകിസ്താന്‍ സ്വീകരിച്ച നിലപാട്. ഇക്കാര്യത്തില്‍ പാക് പാര്‍ലമെന്റില്‍ സര്‍വകക്ഷികളും ചേര്‍ന്ന് ചില ധാരണകള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ പാകിസ്താന്‍ സൈന്യം സൗദിയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുന്നു. എന്താണ് ലക്ഷ്യം, ഇത്തരമൊരു തീരുമാനത്തിന് കാരണമെന്താണ്?....

ഉറ്റരാജ്യം പാകിസ്താന്‍

ഉറ്റരാജ്യം പാകിസ്താന്‍

സൗദി അറേബ്യയുടെ ഉറ്റരാജ്യമാണ് പാകിസ്താന്‍. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയ്ക്ക് നേതൃത്വം നല്‍കുന്നത് പാകിസ്താന്റെ മുന്‍ സേനാ മേധാവിയാണ്. സൗദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് സഖ്യസേനാ മേധാവിത്വം അദ്ദേഹം ഏറ്റെടുത്തത്.

നവാസ് ശെരീഫിന്റെ താല്‍പ്പര്യം

നവാസ് ശെരീഫിന്റെ താല്‍പ്പര്യം

പാകിസ്താന്റെ മുന്‍ പ്രധാനമന്ത്രി നവാസ് ശെരീഫ് സൗദി ഭരണകൂടവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ് ഇപ്പോള്‍ പാകിസ്താന്‍ ഭരിക്കുന്നത്. അടുത്തിടെ അദ്ദേഹം സൗദി സന്ദര്‍ശിച്ചിരുന്നു.

നിര്‍ണായക ചര്‍ച്ചകള്‍

നിര്‍ണായക ചര്‍ച്ചകള്‍

നവാസ് ശെരീഫ് മാത്രമല്ല, അദ്ദേഹത്തിന്റെ സഹോദരനും പാകിസ്താന്‍ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയുമായ ഷഹ്ബാസ് ശെരീഫും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കൂടെ പാകിസ്താന്‍ സൈന്യത്തിന്റെ മേധാവി ഉള്‍പ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥരും റിയാദിലെത്തിയിരുന്നു.

നിജസ്ഥിതി ഇതാണ്

നിജസ്ഥിതി ഇതാണ്

പാകിസ്താനില്‍ നവാസ് ശെരീഫ് നേരിടുന്ന അഴിമതി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് സൗദി സന്ദര്‍ശനം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പക്ഷേ, സൗദിയിലേക്ക് സൈന്യത്തെ അയക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്ന് ചര്‍ച്ച ചെയ്തതെന്ന് ഇപ്പോള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുസ്ലിം സൈനിക ശക്തി

മുസ്ലിം സൈനിക ശക്തി

മുസ്ലിം രാജ്യങ്ങളില്‍ ഏറ്റവും ശക്തമായ സൈനിക ബലമുള്ള രാജ്യമാണ് പാകിസ്താന്‍. ആണവായുധം കൈവശമുള്ള ഏക മുസ്ലിം രാജ്യവും പാകിസ്താനാണ്. ഈ പശ്ചാത്തലത്തിലാണ് സൗദി അറേബ്യ പാകിസ്താനെ ക്ഷണിക്കുന്നത്.

ആരുടെ പക്ഷം

ആരുടെ പക്ഷം

പാകിസ്താന്‍ മുന്‍ സേനാ മേധാവിയെ സൗദിയുടെ അഭ്യര്‍ഥന മാനിച്ചാണ് അറബ് സഖ്യസേനയുടെ മേധാവിയാക്കിയത്. സൗദിയും ഖത്തറും തമ്മില്‍ ഭിന്നത ഉടലെടുത്തപ്പോള്‍ പാകിസ്താന്‍ ആരുടെ പക്ഷം നില്‍ക്കുമെന്നത് ഗൗരവകരമായ ചോദ്യമായിരുന്നു.

പട്ടാളം എന്തിന്

പട്ടാളം എന്തിന്

എന്നാല്‍ ഗള്‍ഫിലെ വിഷയങ്ങളില്‍ ആരുടെ പക്ഷവും നില്‍ക്കില്ല എന്നതായിരുന്നു പാകിസ്താന്‍ ഇതുവരെ സ്വീകരിച്ച നിലപാട്. ഖത്തറുമായും സൗദിയുമായും നല്ല ബന്ധമാണ് പാകിസ്താന്. ഇപ്പോള്‍ സൗദിയിലേക്ക് പട്ടാളത്തെ അയച്ചത് എന്തിനാണ് എന്നാണ് പാകിസ്താനിലെ എംപിമാര്‍ ചോദിക്കുന്നത്.

തിങ്കളാഴ്ച വിശദീകരണം

തിങ്കളാഴ്ച വിശദീകരണം

വിഷയം പാകിസ്താന്‍ സെനറ്റില്‍ ഏറെ ചര്‍ച്ചയായി. സെനറ്റ് ചെയര്‍മാന്‍ മിയാന്‍ റാസ റബ്ബാനി പ്രതിരോധ മന്ത്രി ഖുറം ദസ്തഗീറിനെ വിളിപ്പിച്ചിരിക്കുകയാണിപ്പോള്‍. തിങ്കളാഴ്ച സെനറ്റില്‍ ഹാജരായി വിശദീകരണം നല്‍കാനാണ് നിര്‍ദേശം.

പാകിസ്താന്‍ പിന്‍മാറുമോ

പാകിസ്താന്‍ പിന്‍മാറുമോ

മുഖ്യപ്രതിപക്ഷമായ പിപിപിയുടെ സെനറ്റര്‍ ഫര്‍ഹത്തുല്ലാ ബാബറാണ് വിഷയം ചര്‍ച്ചയാക്കിയത്. അദ്ദേഹം നല്‍കിയ നോട്ടീസിനെ തുടര്‍ന്നാണ് പ്രതിരോധ മന്ത്രിയോട് വിശദീകരണം ചോദിച്ചിരിക്കുന്നത്. സൈന്യത്തെ അയക്കാനുള്ള തീരുമാനത്തില്‍ നിന്ന് പാകിസ്താന്‍ പിന്തിരിയുമോ എന്നതാണ് ഇനിയുള്ള ചോദ്യം.

 പഴയ തീരുമാനം

പഴയ തീരുമാനം

പാര്‍ലമെന്റിന്റെ ഇരുസഭകളും ചേര്‍ന്ന് സൗദിയിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് നേരത്തെ പ്രമേയം പാസാക്കിയിരുന്നു. അതിന് വിരുദ്ധമാണ് ഇപ്പോഴത്തെ തീരുമാനം. ഇതാണ് ചോദ്യം ചെയ്യപ്പെടുന്നത്.

 വിവിധ ഘട്ടം

വിവിധ ഘട്ടം

സൗദി അംബാസഡറും പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയും ചര്‍ച്ച നടത്തിയിരുന്നു. സൈന്യത്തെ അയക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയായിരുന്നുവത്രെ ഇത്. ബജ്‌വ സൗദിയിലെത്തിയപ്പോള്‍ സൗദി കിരീടവകാശിയെ കണ്ടപ്പോഴും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.

1500 പട്ടാളക്കാര്‍?

1500 പട്ടാളക്കാര്‍?

എത്ര പാകിസ്താന്‍ സൈനികരെയാണ് സൗദിയിലേക്ക് അയക്കുക എന്ന് വ്യക്തമല്ല. ഒരു ഡിവിഷനെ അയക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരു ഡിവിഷനില്‍ 1500 കരസേനാംഗങ്ങളാണുണ്ടാകുക.

ആശങ്ക ഇങ്ങനെ

ആശങ്ക ഇങ്ങനെ

അറബ് സഖ്യസേന യമനില്‍ ആക്രമണം നടത്തുന്നുണ്ട്. പാകിസ്താന്‍ സൈന്യം പക്ഷേ, യമന്‍ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. പുതിയ സൈന്യം യമനില്‍ ഇടപെടുമോ എന്ന ആശങ്കയാണ് പാക് സെനറ്റര്‍മാര്‍ ഉന്നയിക്കുന്നത്. സൗദിയുടെ അകത്ത് മാത്രമേ പാക് സൈന്യത്തെ വിന്യസിക്കൂവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

മക്കയും മദീനയും

മക്കയും മദീനയും

അടുത്തിടെ മക്കയിലേക്ക് യമനിലെ ഹൂഥികള്‍ മിസൈല്‍ അയച്ചിരുന്നു. മിസൈല്‍ പ്രതിരോധ കവചമാണ് ഇത് തകര്‍ത്തത്. മക്കയിലേയും മദീനയിലെയും ഹറമുകളുടെ സുരക്ഷ തങ്ങളുടെ ബാധ്യതയാണെന്ന് പാകിസ്താന്‍ ഭരണകൂടം പറയുന്നു.

 ചിലരുടെ തര്‍ക്കം

ചിലരുടെ തര്‍ക്കം

എന്നാല്‍ ചില പാകിസ്താന്‍ പ്രതിപക്ഷ കക്ഷികള്‍ അല്‍പ്പം മയപ്പെടുത്തിയാണ് വിഷയത്തില്‍ പ്രതികരിച്ചത്. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ സൈന്യത്തെ അയക്കുന്നതിലാണ് അവരുടെ തര്‍ക്കം. സൗദിയുമായി യാതൊരു പ്രശ്‌നവുമില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

പാര്‍ലമെന്റിനെ വെട്ടിക്കരുത്

പാര്‍ലമെന്റിനെ വെട്ടിക്കരുത്

എന്നാല്‍ സൈന്യത്തെ അയക്കുന്നതിന് മുമ്പ് പാര്‍ലമെന്റിന്റെ അനുമതി വാങ്ങണമെന്നാണ് പ്രതിപക്ഷ നേതാക്കളിലൊരാളായ ഡോ. നഫീസ ഷാ ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ലമെന്റിനെ വെട്ടിച്ച് സ്വന്തമായി സര്‍ക്കാര്‍ തീരുമാനം നടപ്പാക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

കോടികളുടെ നിക്ഷേപം

കോടികളുടെ നിക്ഷേപം

പാകിസ്താനും സൗദി അറേബ്യയും മികച്ച ബന്ധമാണ്. പാകിസ്താനില്‍ വന്‍ നിക്ഷേപം നടത്താന്‍ സൗദി അറേബ്യ തീരുമാനിച്ചിട്ടുണ്ട്. സൗദിക്ക് പുറമെ യുഎഇയും പാകിസ്താന് നിക്ഷേപം വാഗ്ദാനം ചെയ്തിരുന്നു. സൗദി സഖ്യസേനയുടെ പ്രധാന കക്ഷിയാണ് യുഎഇ.

സൗദി രാജാവ് ഇന്ത്യയിലേക്ക്; ആശങ്കയോടെ മൂന്ന് രാജ്യങ്ങള്‍!! ദില്ലിയില്‍ തിരക്കിട്ട നീക്കങ്ങള്‍സൗദി രാജാവ് ഇന്ത്യയിലേക്ക്; ആശങ്കയോടെ മൂന്ന് രാജ്യങ്ങള്‍!! ദില്ലിയില്‍ തിരക്കിട്ട നീക്കങ്ങള്‍

English summary
Pakistan Troops to Saudi Arabia: Senate calls defence minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X