കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീന്‍സ് ധരിച്ച പെണ്‍കുട്ടികള്‍ക്ക് പിഴ

Google Oneindia Malayalam News

ഇസ്ലാമാബാദ്: ജീന്‍സ് ധരിച്ച് കോളേജ് ക്യാംപസിലെത്തിയ പെണ്‍കുട്ടികള്‍ക്ക് പിഴ. സ്ത്രീ സമത്വത്തെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ലോകം ചര്‍ച്ച ചെയ്യുന്ന കാലത്താണ് ജീന്‍സ് ധരിച്ച കുറ്റത്തിന് പെണ്‍കുട്ടികള്‍ക്ക് പിഴശിക്ഷ വിധിച്ചിരിക്കുന്നത്. പാകിസ്ഥാനിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലാണ് സംഭവം.

യൂണിവേഴ്‌സിറ്റിയിലും പരിസരത്തും ദുപ്പട്ട ധരിക്കണമെന്നാണ് ചട്ടം. ഇതിന് വിരുദ്ധമായി ജീന്‍സ് ധരിച്ചെത്തിയതാണ് യൂണിവേഴ്‌സിറ്റി അധികൃതരെ ചൊടിപ്പിച്ചത്. ഏഴ് പെണ്‍കുട്ടികള്‍ക്കാണ് പിഴശിക്ഷ കിട്ടിയത്. 500 രൂപ മുതല്‍ 100 രൂപ വരെയാണ് പിഴ. പിഴയടക്കേണ്ടതിന്റെ വിവരങ്ങള്‍ നോട്ടീസില്‍ ബോര്‍ഡിലും ഇട്ടിട്ടുണ്ട്.

girls jeans

എന്നാല്‍ ജീന്‍സ് ധരിച്ച പെണ്‍കുട്ടികളില്‍ നിന്നും പിഴ ഈടാക്കി എന്ന വാര്‍ത്ത യൂണിവേഴ്‌സിറ്റി നിഷേധിച്ചു. പെണ്‍കുട്ടികള്‍ക്ക് വസ്ത്രധാരണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ചെയ്തത് എന്നും പിഴ ഈടാക്കിയിട്ടില്ല എന്നും യൂണിവേഴ്‌സിറ്റി അധികൃതര്‍ പറയുന്നു.

കോളേജില്‍ പട്ടാളച്ചിട്ടയാണ് നടക്കുന്നതെന്നും കുട്ടികള്‍ക്കിടയില്‍ ആരോപണമുണ്ട്. വിരമിച്ച പട്ടാളക്കാരാണ് യൂണിവേഴ്‌സിറ്റിയിലെ പ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്നത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് ഇരിക്കാന്‍ സമ്മതിക്കുന്നില്ല, ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അനുവദിക്കുന്നില്ല തുടങ്ങിയവയാണ് കുട്ടികളെ വിഷമിപ്പിക്കുന്നതെന്ന് പാകിസ്ഥാനിലെ പ്രമുഖ ദിനപ്പത്രമായ ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
A Pakistani university has fined girl students for wearing jeans on the campus, a media report said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X