കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആമിര്‍ ഖാനെ അനുകരിച്ചു; കിഡ്‌നി പ്രവര്‍ത്തനരഹിതം, മരണത്തിന്റെ വക്കില്‍...നടന്റെ വെളിപ്പെടുത്തല്‍

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താന്‍ സൂപ്പര്‍ ഫവാദ് ഖാനെ അറിയാത്തവരായി ആരും ഉണ്ടാവില്ല. എന്നാല്‍ തനിക്ക് നേരിട്ട അത്യാഹിതത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം ഇപ്പോള്‍. സോഷ്യല്‍ മീഡിയ ആകെ ഈ വിഷയം ഇപ്പോഴാണ് അറിഞ്ഞത്. നടന്‍ ആമിര്‍ ഖാനെ പോലെ സിനിമയ്ക്ക് വേണ്ടി ശരീര ഭാരത്തിലെ കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ രീതി തന്നെ മരണത്തിന്റെ വക്കിലെത്തിച്ചുവെന്നാണ് നടന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ബോളിവുഡ് സിനിമകളായ കപൂര്‍ ആന്‍ഡ് സണ്‍സില്‍ അടക്കം നിര്‍ണായക വേഷമിട്ടിരുന്ന നടനാണ് ഫവാദ് ഖാന്‍. താരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന്റെ വിശദമായ വിവരങ്ങളിലേക്ക്....

1

തന്റെ രണ്ട് കിഡ്‌നിയും പ്രവര്‍ത്തനരഹിതമായെന്ന് പറയുകയാണ് ഫവാദ് ഖാന്‍. അത്രയ്ക്കും വലിയൊരു ഫിസിക്കല്‍ ട്രാന്‍സ്‌ഫോര്‍മേഷനായിരുന്നു ഞാന്‍ നടത്തിയത്. ശരിക്കും മരണത്തെ മുന്നില്‍ കണ്ട നിമിഷമായിരുന്നു ്ത്. പുതിയ ചിത്രമായ ലെജന്റ് ഓഫ് മൗല ജാട്ട് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ഈ രൂപമാറ്റ. അതില്‍ ഫൈറ്ററുടെ റോളാണ് താരത്തിന്റേത്. എന്നാല്‍ താന്‍ കാണിച്ചത് മഹാ അബദ്ധമാണെന്ന് താരം പറയുന്നു. പ്രമേഹം ജന്മനാ എനിക്കുണ്ട്. എന്നിട്ടും ഞാന്‍ ഭാരം വര്‍ധിപ്പിച്ച് നൂറ് കിലോയാക്കി. 75 കിലോയായിരുന്നു തന്റെ ഭാരമെന്നും ഫവാദ് പറയുന്നു.

2

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് വീട്ടുതടങ്കലില്‍; പ്രചാരണത്തിലെ സത്യാവസ്ഥ എന്ത്?ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് വീട്ടുതടങ്കലില്‍; പ്രചാരണത്തിലെ സത്യാവസ്ഥ എന്ത്?

ഒരിക്കലും ഞാന്‍ ചെയ്ത കാര്യം ശരിയായിരുന്നില്ല. എന്റെ ശരീരത്തോട് ചെയ്ത പാതകമാണ് അത്. ഇനി ഒരിക്കലും അത്തരമൊരു ഭാരം വര്‍ധിപ്പിക്കല്‍ ഞാന്‍ ചെയ്യില്ല. തെറ്റായ ചില തീരുമാനങ്ങള്‍ ഞാന്‍ എടുത്തു. അത് മോശമായി എന്റെ ആരോഗ്യത്തെ ബാധിച്ചു. ശരീരത്തില്‍ ഇത്തരം മാറ്റം കൊണ്ടുവരുന്നതിന് മോശം വശമുണ്ട് എന്ന് എല്ലാവരും മനസ്സിലാക്കണം. നിങ്ങള്‍ ശരീര ഭാരം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും ഫവാദ് ഖാന്‍ മുന്നറിയിപ്പ് നല്‍കി. എന്നെ അത് ശരിക്കും ബാധിച്ചുവെന്നും താരം വ്യക്തമാക്കി.

3

പോലീസ് വേഷം ചെയ്തതാണ് ഏക ബന്ധം, എന്തിന് വിളിച്ചെന്നറിയില്ല; ചിരിപടര്‍ത്തി മമ്മൂട്ടിയുടെ വാക്കുകള്‍പോലീസ് വേഷം ചെയ്തതാണ് ഏക ബന്ധം, എന്തിന് വിളിച്ചെന്നറിയില്ല; ചിരിപടര്‍ത്തി മമ്മൂട്ടിയുടെ വാക്കുകള്‍

പത്ത് ദിവസത്തോളം ഞാന്‍ ആശുപത്രിയിലായിരുന്നു. എന്റെ കിഡ്‌നികള്‍ പ്രവര്‍ത്തനരഹിതമായി. ഹോളിവുഡ് നടന്‍ ക്രിസ്റ്റിയന്‍ ബെയ്‌ലിനെയും ബോളിവുഡ് നടന്‍ ആമിര്‍ ഖാനെയുമാണ് താന്‍ അനുകരിച്ചത്. അവരെ പോലെ ഏതറ്റം വരെയും ശരീരത്തിലെ മാറ്റത്തിനായി പോകാമെന്ന് ഞാനും കരുതി.. അത് വളരെ ശക്തമായി തന്നെ എന്റെ ശരീരത്തെ ബാധിച്ചു. മൂന്ന് മാസത്തോളം വേണ്ടി വന്നു അതില്‍ നിന്ന് രക്ഷപ്പെടാനെന്നും ഫവാദ് ഖാന്‍ പറഞ്ഞു. ഇങ്ങനൊരു ബോഡി ട്രാന്‍സ്‌ഫോമേഷന്‍ ആരും നടത്തരുതെന്നാണ് താരം മുന്നറിയിപ്പ് നല്‍കുന്നത്.

4

ശരീര ഭാരം വര്‍ധിപ്പിക്കാനായി മണിക്കൂറുകളാണ് ചെലവിട്ടത്. ഭാരം വര്‍ധിപ്പിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമല്ലായിരുന്നു. കാരണം എനിക്ക് കുറഞ്ഞ സമയമായിരുന്നു ഉള്ളത്. ഒന്നര മാസത്തോളം മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. സമയമെടുത്ത് ചെയ്യേണ്ട കാര്യമായിരുന്നു അത്. ഞാനൊരു ക്രിസ്റ്റിയന്‍ ബെയ്ല്‍ അല്ല. പക്ഷേ അദ്ദേഹം ചെയ്യുന്നത് പോലെയുള്ള കാര്യമാണ് ഞാന്‍ ശ്രമിച്ചത്. ആമിര്‍ ഖാനെയും അനുകരിക്കാന്‍ നോക്കി. ആറുമാസം എനിക്ക് മുന്നിലുണ്ടായിരുന്നെങ്കില്‍ ആ ചിത്രം മറ്റൊന്നായേനെ. ഞാന്‍ ചെയ്ത കാര്യങ്ങള്‍ ആരും ചെയ്ത് നോക്കരുതെന്നും ഫവാദ് ഖാന്‍ പറഞ്ഞു.

5

ഛിന്നഗ്രഹത്തിലിടിക്കാന്‍ ബഹിരാകാശ വാഹനം, നാസയുടെ ഞെട്ടിച്ച നീക്കം, ഭൂമിയെ രക്ഷിക്കാന്‍ നീക്കം!!ഛിന്നഗ്രഹത്തിലിടിക്കാന്‍ ബഹിരാകാശ വാഹനം, നാസയുടെ ഞെട്ടിച്ച നീക്കം, ഭൂമിയെ രക്ഷിക്കാന്‍ നീക്കം!!

അതേസമയം ഡയറ്റ് വിദഗ്ധരും പറയുയന്നത് ചെറിയ കാലയളവില്‍ ശരീരത്തിന് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കരുതെന്നാണ്. ശരീരത്തിലെ അവയവങ്ങളുടെ പ്രവര്‍ത്തനമെല്ലാം അതോടെ താളം തെറ്റും. പേശികളിലെ ഗ്ലൂക്കോസിന്റെ സാന്നിധ്യത്താല്‍ ശരീരത്തിന്റെ ആരോഗ്യം കൂടുതല്‍ മോശമാകും. വളരെ കടുത്ത ഡയറ്റുകളായ കീറ്റോ, ഗ്രൂട്ടന്‍ ഫ്രീ ഡയറ്റ് എ്ന്നിവ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും. ഇതിലൂടെ നമുക്ക് പല കാര്യങ്ങളും ചെയ്യാന്‍ പറ്റാത്തെ വരും. ശരീരം ദുര്‍ബലമാകുന്നതാണ് കാരണം. ഹൈ പ്രോട്ടീനുകള്‍ പേശികളുടെ വലിപ്പത്തിനായി ഉപയോഗിക്കുന്നത് കിഡ്‌നയുടെ പ്രവര്‍ത്തനം തന്നെ താളം തെറ്റിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

English summary
pakistani actor fawad khan says hi kidney stops functioning after trying to beefed up for role
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X