ലാദനെ കുടുക്കിയ ഡോക്ടര്‍ക്കെതിരെ കൊലക്കുറ്റം

2007 ല്‍ അപ്പെന്‍ഡിക്‌സ് ശസ്ത്രക്രിയ നടത്തിയതിനെത്തുടര്‍ന്ന് ആണ്‍കുട്ടി മരിച്ച കേസിലാണ് അഫ്രീദിയ്‌ക്കെതിരെ കൊലക്കുറ്റം ചുമതത്തിയത്. മരിച്ച ആണ്‍കുട്ടിയുടെ അമ്മയാണ് ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയതെന്നും ഇതിനെത്തുടര്‍ന്നാണ് വിധിയെന്നുമാണ് സര്‍ക്കാരുമായി അടുത്ത വ്യക്തിയില്‍ നിന്ന് ലഭിയ്ക്കുന്ന വിവരം. ബാരയിലെ ദോര്‍ഗ ആശുപത്രിയില്‍ വച്ചായിരുന്നു കുട്ടിയുടെ ശസ്ത്രക്രിയ നടത്തിയതെന്നും ചികിത്സയിലെ പിഴവ് കാരണമാണ് കുട്ടി മരിച്ചതെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ അഫ്രീദിയെ ജയിലില്‍ നിന്നും ഒരിയ്ക്കലും മോചിതനാക്കാന്‍ അനുവദിയ്ക്കില്ലെന്ന ചി പാകിസ്താനികളുടെ താത്പര്യമാണ് വിധിയ്ക്ക് പിന്നിലെന്ന് ഒരു യുഎസ് വക്താവ് പ്രതികരിച്ചു. 2011 മെയ് 2 ന് അമേരിയ്ക്ക് ഒസാമ ബിന്‍ലാദനെ വധിച്ചതിന് അമേരിയ്ക്ക് വേണ്ട സഹായങ്ങള്‍ ലാദനെ സംബന്ധിയ്ക്കുന്ന വിവരങ്ങള്‍ എന്നിവ നല്‍കിയത് അഫ്രീദിയായിരുന്നു.
നിരോധിച്ച തീവ്രവാദ സംഘടന ലക്ഷ്‌കര്‍-ഇ-ത്വയ്ബയുമായി അഫ്രീദിയ്ക്ക് ബന്ധമുണ്ടെന്ന് കാട്ടിയാണ് അദ്ദേഹത്തെ ജയിലില്‍ അടച്ചത്. തുടര്‍ന്ന് 33 വര്‍ഷത്തെ തടവിന് വിധിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ നടപടിക്രമങ്ങളില്‍ അപാകതയുണ്ടെന്ന് കാട്ടി ആഗസ്റ്റില്‍ പുനര്‍വിചാരണയ്ക്ക് സര്‍ക്കാര്‍ ഉത്തരവിട്ടു. കൊലക്കുറ്റം ചുമത്തിയതോടെ അഫ്രീദിയുടെ ജയില്‍ വാസം ഇനിയും നീളുമെന്നാണ് സൂചന.












Click it and Unblock the Notifications