വിവാഹത്തിന് മുന്പ് വധുവിന്‍റെ പേര് മറന്നു, വരന് തടവ് ശിക്ഷ
ലണ്ടന്‍: ലണ്ടനില്‍ സ്ഥിരതാമസമാക്കുന്നതിന് വേണ്ടി വ്യാജ വിവാഹം നടത്തിയ പാകിസ്താന്‍ യുവാവും ഹങ്കേറിയന്‍ യുവതിയും അറസ്റ്റില്‍. സുബൈര്‍ ഖാന്‍ (28) എന്ന യുവാവും അദ്ദഹേത്തിന്റെ വധുവായ ബീറ്റ സിലാഗ്യ (33) യുമാണ് അറസ്റ്റിലായത്. സുബേറിന് ബ്രിട്ടണില്‍ സ്ഥിരതാമസമാക്കുന്തിന് വേണ്ടി ഇമിഗ്രേഷന്‍ നിയമങ്ങള്‍ അനുകൂലമാക്കാനാണ് ഇയാള്‍ വ്യാജ വിവാഹം നടത്തിയത്.
എന്നാല്‍ വധുവിന്റെ പേര് അറിയാതിരുന്നത് മൂലം യുവാവിന്റെ തട്ടിപ്പ് പുറത്തായി. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നിതിന് വേണ്ടി ഖാന്‍ രജിസ്ട്രാറെ വിളിച്ചു. തന്റെ വിവരങ്ങള്‍ കൃത്യമായി പറയുകയും ചെയ്തു. എന്നാല്‍ വധുവിന്റെ പേര് ചോദിച്ചപ്പോള്‍ യുവാവ് പതറി. യുവതിയോട് തന്നെ പേര് ചോദിച്ചു.

വിവാഹം വ്യാജമാണെന്നും രാജ്യത്ത് തങ്ങാനുള്ള സൂത്രമാണെന്നും രജിസ്ട്രാര്‍ക്ക് മനസിലായി. ഇയാള്‍ പൊലീസിനെ വിവരം അറിയിച്ചു. രണ്ട് പേരേയും പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിന് രാജ്യത്ത് തങ്ങുന്നതിന് വേണ്ടിയാണ് വിവാഹം നടത്തിയതെന്ന് ഇവര്‍ സമ്മതിച്ചു. രണ്ട് പേര്‍ക്കും 20 മാസം മുതല്‍ 17 മാസം വരെ തടവ് ശിക്ഷയ്ക്ക് കോടതി ഉത്തരവിട്ടു. ഇമിഗ്രേഷന്‍ നിമയം ലംഘിയ്ക്കാന്‍ നടത്തിയ ഗൂഡാലോചനയ്ക്കാണ് ശിക്ഷ.












Click it and Unblock the Notifications