നവാസ് ഷെരീഫിന് കറുത്ത വെള്ളി: പനാമ കേസില്‍ അയോഗ്യനാക്കി, പാകിസ്താനില്‍ അട്ടിമറി!!

  • Posted By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: പനാമ കേസില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അയോഗ്യനാക്കി. അഴിമതിക്കേസില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് സുപ്രീം കോടതി നടപടി. കള്ളപ്പണ ഇടപാട് നടത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് നല്‍കിയ പരാതിയിലാണ് സുപ്രീം കോടതി വിധി. പനാമ ഇടപാട് വഴി നവാസ് ഷെരീഫും കുടുംബവും അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന വാദം ശരിവെച്ച കോടതി ഷെരീഫിനോട് പ്രധാനമന്ത്രി സ്ഥാനം ഒഴിയാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ 1990 കളില്‍ പാക് പ്രധാനമന്ത്രിയായിരിക്കെ ഷെരീഫ് നടത്തിയ സാമ്പത്തിക അട്ടിമറിയെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പാക് രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ണ്ണായക വിധി വന്നിട്ടുള്ളത്. ആറ് മാസത്തിനുള്ളില്‍ ഷെരീഫിന്‍റെ കുടുംബാംഗങ്ങള്‍ക്കുള്ള കേസിലും വിചാരണ പൂര്‍ത്തിയാക്കാന്‍ കേസ് പരിഗണിച്ച അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.

പനാമ ഇടപാടുമായി ബന്ധപ്പെട്ട് സംയുക്ത സംഘം സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ നവാസ് ഷെരീഫിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു. പനാമ കള്ളപ്പണമിടപാടിൽ ഷെരീഫിനെതിരായ നിലപാടാണ് സൈന്യവും സ്വീകരിച്ചിരുന്നത്. പനാമ പേപ്പര്‍ അഴിമതിക്കേസില്‍ സംയുക്ത സമിതി റിപ്പോര്‍ട്ടിന്‍റെ പേരില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെയ്ക്കമെന്ന ആവശ്യം പ്രതിപക്ഷം നേരത്തെ ഉന്നയിച്ചിരുന്നു.

പനാമ ആസ്ഥാനമായുള്ള മൊസാക് ഫൊന്‍സെക എന്ന നിയമസ്ഥാപനം വഴി ഷെരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ ഇംഗ്ലണ്ടില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം. ഈ ഇടപാടുകളിലേറെയും നിയമവിരുദ്ധമാണെന്നതാണ്. പാനമ രേഖകളില്‍ പേരുള്ളവരെ സംശയത്തിന്റെ നിഴലിലാക്കുന്നുണ്ട്. എന്നാല്‍ ഇടപാടുകള്‍ നിയമാനുസൃതമാണെന്ന വാദത്തിലുറച്ചുനില്‍ക്കുകയായിരുന്നു ഷെരീഫും കുടുംബവും.

എല്ലാവരും ഷെരീഫിനെതിരെ

എല്ലാവരും ഷെരീഫിനെതിരെ

അഴിതിപ്പണം ഉപയോഗിച്ച് നവാസ് ഷെരീഫിന്‍റെ മക്കള്‍ ലണ്ടനില്‍ നാല് വീടുകള്‍ വാങ്ങിയെന്നാണ് പാനമ രേഖകളില്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ സംയുക്ത അന്വേഷണ സമിതി സുപ്രീം കോടതിയില്‍ നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ആരോപണങ്ങള്‍ നവാസ് ഷെരീഫ് തള്ളിക്കളഞ്ഞെങ്കിലും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തെഹരികെ ഇന്‍സാഫ് അധ്യക്ഷനും മുന്‍ പാക് ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഉള്‍പ്പെടെ പലരും പരസ്യമായി രംഗത്തെത്തിയിരുന്നു.

രാജി ആവശ്യം ശക്തം പ്രതിപക്ഷം

രാജി ആവശ്യം ശക്തം പ്രതിപക്ഷം

ഷെരീഫിന്‍റെ രാജി ആവശ്യപ്പെടുന്നതിന് പിന്നാലെ പാക് ബാർ കൗൺസിലും രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. നവാസ് ഷെരീഫ് രാജിവെച്ചില്ലെങ്കില്‍ രാജ്യവ്യാപകമായ പ്രക്ഷോഭം നടത്തുമെന്ന് പാക് സുപ്രീം കോടതി ബാര്‍ അസോസിയേഷനും ലാഹോര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷനും മുഴക്കുന്ന ഭീഷണി. രാജ്യത്തും പ്രധാനമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.

കേസ് വന്നവഴി

കേസ് വന്നവഴി

പനാമ ‌ആസ്ഥാനമായുള്ള മൊസാക് ഫൊന്‍സെക എന്ന നിയമസ്ഥാപനം വഴി ഷെരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ ഇംഗ്ലണ്ടില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം. ഈ ഇടപാടുകളിലേറെയും നിയമവിരുദ്ധമാണെന്നതാണ്. പാനമ രേഖകളില്‍ പേരുള്ളവരെ സംശയത്തിന്റെ നിഴലിലാക്കുന്നുണ്ട്. എന്നാല്‍ ഇടപാടുകള്‍ നിയമാനുസൃതമാണെന്ന വാദത്തിലുറച്ചുനില്‍ക്കുകയാണ് ഷെരീഫും കുടുംബവും.

പാനമ പേപ്പറില്‍ കുരുങ്ങി

പാനമ പേപ്പറില്‍ കുരുങ്ങി

പാനമ പേപ്പര്‍ അഴിമതിക്കേസില്‍ സംയുക്ത സമിതി റിപ്പോര്‍ട്ടിന്‍റെ പേരില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെയ്ക്കമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചതോടെയാണ് നവാസ് ഷെരീഫ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. പനാമ കള്ളപ്പണമിടപാടിൽ ഷെരീഫിനെതിരായ നിലപാടാണ് സൈന്യവും സ്വീകരിച്ചിരിക്കുന്നത്. ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നവാസ് ഷെരീഫിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു. സുപ്രീംകോടതിയുടെ മുന്നിലാണ് ഷെരീഫിനെതിരായ റിപ്പോര്‍ട്ട് ഇപ്പോഴുള്ളത്.

ഭാര്യയും മരുമകനും കുടുങ്ങും

ഭാര്യയും മരുമകനും കുടുങ്ങും

പനാമ പേപ്പര്‍ കേസില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ അന്വേഷണം നടത്തിയ സംയുക്ത അന്വേഷണ സമിതി ശേഖരിച്ച എല്ലാ രേഖകളും ആറ് ആഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ ഹാജരാക്കാന്‍ അഞ്ചംഗ ബെഞ്ചിലെ അഭിഭാഷകന്‍ ജസ്റ്റിസ് ഇജാസ് അഫ്സല്‍ ഖാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നവാസ് ഷെരീഫിനെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാതതിന് പിന്നാലെ ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദാര്‍, ഷെരീഫിന്‍റഎ ഭാര്യ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്കെതിരെയുള്ള കേസുകളിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 30 ദിവസത്തിനുള്ളില്‍ ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിധി പുറപ്പെടുവിക്കും.

പ്രധാനമന്ത്രിയെ അയോഗ്യനാക്കണം

പ്രധാനമന്ത്രിയെ അയോഗ്യനാക്കണം

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അയോഗ്യനാക്കണമെന്നും പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നും നേരത്തെ തന്നെ മുന്‍ ക്രിക്കറ്റ് താരവും തെഹരീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാന്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇമ്രാന്‍ ഖാന്‍റെ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചാണ് വെള്ളിയാഴ്ച വിധിപറഞ്ഞത്.

English summary
The Supreme Court of Pakistan ordered on Friday to disqualify Prime Minister Nawaz Sharif. Announcing their verdict in the Panama Papers case, all five judges ruled to register a case against the premier and ordered sending a reference against the premier and his family to an accountability court.
Please Wait while comments are loading...