Get Updates
Get notified of breaking news, exclusive insights, and must-see stories!

നാലുപാടും വളഞ്ഞ് താലിബാന്‍, ആയിരങ്ങളെ അണിനിരത്തി പഞ്ച്ഷീര്‍, പ്രാദേശിക പോരാളികളും ഒന്നിക്കും

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പുതിയൊരു പോരാട്ടത്തിന് തുടക്കം കുറിക്കുകയാണ്. താലിബാനും പ്രതിരോധ സേനയും തമ്മിലുള്ള യുദ്ധമാണ് അരങ്ങേറുന്നത്. എന്നാല്‍ പ്രവചനം താലിബാന്റെ എളുപ്പത്തിലുള്ള വിജയമാണ്. എന്നാല്‍ പ്രതിരോധ കോട്ടയുടെ നാല് വശവും പുതിയ തന്ത്രങ്ങള്‍ ഒരുക്കി കാത്തിരിക്കുകയാണ് പഞ്ച്ഷീര്‍. താലിബാന്‍ പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും ഈ മലനിരകളില്‍ നിന്ന് നേരിടേണ്ടി വരുമെന്നാണ് സൂചന.

ആനയെ കുരുക്കാന്‍ വാരിക്കുഴി ഒരുക്കി കാത്തിരിക്കുന്നത് പോലെയാണ് താലിബാനായി പഞ്ച്ഷീറിലെ പോരാളികള്‍ കാത്തിരിക്കുന്നത്. അതേസമയം ഒരു യുദ്ധത്തിന് മനസ്സില്ലാ മനസ്സോടെയാണ് താലിബാന്‍ ഒരുങ്ങുന്നത്. പക്ഷേ അത് ഇതുവരെ പോരാടിയത് പോലെയുള്ളതാവില്ല.

സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് പേളിയുടെ പൂക്കളം ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം

1

താലിബാന്‍ നൂറ് കണക്കിന് ആളുകളുമായിട്ടാണ് ഹിന്ദുകുഷ് മലനിരകളിലേക്ക് എത്തുന്നത്. എന്നാല്‍ ദീര്‍ഘ കാലത്തേക്കുള്ള യുദ്ധത്തിനാണ് താലിബാന്‍ വിരുദ്ധ സേനയുടെ നീക്കം. യുദ്ധം നീട്ടികൊണ്ടുപോയി താലിബാനെ തളര്‍ത്തുക എന്നതാണ് പ്രധാന ലക്ഷ്യം. അതേസമയം താലിബാന്‍ ഒരുവശത്ത് കൂടി ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നുണ്ട്. ചര്‍ച്ചകള്‍ നേരത്തെ നടന്നിരുന്നെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. സമാധാനപരമായി പഞ്ച്ഷീര്‍ കൈമാറണമെന്നായിരുന്നു താലിബാന്റെ ആവശ്യം. ഇത് നടക്കില്ലെന്ന് ഇവിടെയുള്ളവര്‍ തുറന്ന് പറഞ്ഞു. ഒരേസമയം യുദ്ധവും, മറുവശത്ത് കൂടി പഞ്ച്ഷീറിന്റെ സ്വതന്ത്രാധികാരത്തിനായി താലിബാനുമായി ചര്‍ച്ചകളുമാണ് പ്രതിരോധ സേന പ്ലാന്‍ ചെയ്യുന്നത്.

2

നൂറ് കണക്കിന് ആളുകളെ താലിബാന്‍ പഞ്ച്ഷീറിലേക്ക് അയച്ചപ്പോള്‍ ആയിരങ്ങളെ അണിനിരത്തി അവരെ നേരിടാനാണ് താലിബാന്‍ വിരുദ്ധ സേനയുടെ തീരുമാനം. ആയിരങ്ങളാണ് പഞ്ച്ഷീറിലേക്ക് ഒഴുകിയെത്തിരിക്കുകയാണ്. ഇവര്‍ സൈന്യത്തിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. പഞ്ച്ഷീറിനെ സുരക്ഷിത കോട്ടയായിട്ടാണ് ഇവര്‍ കാണുന്നത്. ഇവര്‍ സൈനിക പരിശീലനവും ആരംഭിച്ചിട്ടുണ്ട്. ഫിറ്റ്‌നെസ് പ്രോഗ്രാമുകളും ഇവര്‍ തുടങ്ങിയിട്ടുണ്ട്. നാല് വശത്ത് നിന്നും പ്രതിരോധം ഒരുക്കി താലിബാനെ ഞെട്ടിക്കുകയാണ് ഇവരുടെ പ്രധാന പദ്ധതി. മലനിരകളില്‍ നിന്ന് പൊരുതുന്നത് കൊണ്ട് ഭൂമിശാസ്ത്രപരമായ മുന്‍തൂക്കവും പ്രതിരോധ സേനയ്ക്കാണ്.

3

ദേശീയ പ്രതിരോധ സഖ്യം അഥവാ എന്‍ആര്‍എഫ് എന്നാണ് താലിബാന്‍ വിരുദ്ധ സേന അറിയപ്പെടുക. അഫ്ഗാനിസ്ഥാനില്‍ ചോരപുഴയൊഴുക്കാതിരിക്കുക എന്നതാണ് എന്‍ആര്‍എഫിന്റെ പ്രധാന ലക്ഷ്യം. എന്നാല്‍ താലിബാന് മുന്നില്‍ ഇത് വിലപ്പോവുമോ എന്നറിയില്ല. എന്നാല്‍ പോരാട്ടത്തിന്റെ കാര്യത്തില്‍ പഞ്ച്ഷീര്‍ പിന്നിലല്ലെന്ന് അലി മൈസം നസറി പറഞ്ഞു. എന്‍ആര്‍എഫുമായി ചര്‍ച്ചകള്‍ നടത്തിയില്ലെങ്കില്‍ രാജ്യം മുഴുവന്‍ പ്രതിരോധ സഖ്യം പടരുമെന്ന് നസറി മുന്നറിയിപ്പ് നല്‍കി. അധികാര വികേന്ദ്രീകരണമാണ് എന്‍ആര്‍ആഫ് ആവശ്യപ്പെടുന്ന പ്രധാന കാര്യം. താലിബാന്റെ കൈയ്യില്‍ മാത്രം അധികാരം നല്‍കുന്നത് ഏകാധിപത്യമാണെന്നും നസറി പറഞ്ഞു.

4

സാമൂഹ്യ നീതി, തുല്യത, അവകാശങ്ങള്‍, എല്ലാവര്‍ക്കും സ്വാതന്ത്ര്യം എന്നിവയാണ് എന്‍ആര്‍എഫ് ഉന്നയിക്കുന്ന പ്രധാന കാര്യങ്ങള്‍. താലിബാന്റെ കീഴില്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം നിര്‍ദേശങ്ങള്‍ എന്‍ആര്‍എഫ് മുന്നോട്ട് വെക്കുന്നത്. താലിബാന്‍ ഇവ അംഗീകരിച്ചില്ലെങ്കില്‍ ദീര്‍ഘകാലമുള്ള മഹായുദ്ധം തന്നെ നേരിടേണ്ടി വരുമെന്ന് അലി മൈസം നസറി പറഞ്ഞു. എന്‍ആര്‍എഫിന്റെ വിദേശ ബന്ധ സെല്ലിന്റെ അധ്യക്ഷനാണ് നസ്‌റി. അതേസമയം അഫ്ഗാനിലെ പ്രാദേശിക താലിബാന്‍ വിരുദ്ധ സേനകളെല്ലാം എന്‍ആര്‍എഫിനൊപ്പം ചേരാന്‍ തുടങ്ങിയിരിക്കുകയാണ്. പല പ്രാദേശിക നേതാക്കള്‍ അഫ്ഗാന്റെ ഉത്തര മേഖലയില്‍ നിന്ന് ഇവരെ തേടിയെത്തുന്നുണ്ട്.

5

പല ജില്ലകളിലും പ്രാദേശികമായി നിലനില്‍ക്കുന്ന പോരാളികള്‍ താലിബാനെതിരെ പോരാട്ടം ആരംഭിച്ചിട്ടുണ്ട്. ഇവരാണ് മസൂദിനൊപ്പം ചേര്‍ന്നിരിക്കുന്നത്. ആയുധങ്ങളും സൈന്യവും ഇവരും താലിബാനെ നേരിടും. ഗറില്ലാ തന്ത്രം കൂടുതല്‍ ശക്തമായി നടപ്പാക്കാന്‍ ഇവരുടെ വരവ് എന്‍ആര്‍എഫിനെ സഹായിക്കും. അഹമ്മദ് മസൂദ് വിളിച്ചിട്ടല്ല ഒരു സേനയും എന്‍ആര്‍എഫിനൊപ്പം ചേരുന്നത്. ഇവര്‍ക്കെല്ലാം താലിബാനെ വീഴ്ത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഉള്ളത്. താലിബാന്റെ സൈന്യത്തിന് ഇപ്പോള്‍ താങ്ങാവുന്നതില്‍ അധികം കാര്യങ്ങളുണ്ട്.അവര്‍ക്ക് എല്ലായിടത്തും എത്താനാനാവില്ല. അവര്‍ക്ക് പരിമിതമായ കാര്യങ്ങളാണ് ഉള്ളത്. ഭൂരിപക്ഷത്തിന്റെ പിന്തുണ അവര്‍ക്കില്ലെന്നും അലി മൈസം നസറി പറഞ്ഞു.

6

ഇത്രയൊക്കെയാണെങ്കിലും എന്‍ആര്‍എഫിനുള്ളിലും വ്യത്യസ്ത അഭിപ്രായമുള്ളവരുണ്ട്. മസൂദിനും ആംറുള്ള സലേയ്ക്കും വ്യത്യസ്ത വീക്ഷണങ്ങളാണ് ഉള്ളത്. പാക് വിരുദ്ധനാണ് സലേ. എന്നാല്‍ പാകിസ്താനുമായി നല്ല ബന്ധമാണ് മസൂദ് ആഗ്രഹിക്കുന്നത്. അതേസമയം താലിബാന്‍-പാകിസ്താന്‍ വിരുദ്ധനാണ് സലേ. അതേസമയം ആംറുള്ള സലേ എന്‍ആര്‍എഫിനൊപ്പം ചേരുമോ എന്ന് വ്യക്തമല്ല. പക്ഷേ അദ്ദേഹം പഞ്ച്ഷീറിലുണ്ട്. പോരാട്ടം നടത്തുമെന്ന് നേരത്തെ സലേ പ്രഖ്യാപിച്ചതാണ്. ഒരുപക്ഷേ മസൂദിന് വേണ്ടി ആയുധം ശേഖരിച്ച് നല്‍കാന്‍ സലേ ശ്രമിച്ചേക്കും. പഞ്ച്ഷീറിന്റെ കോട്ട കാക്കുക മാത്രമാണ് എന്‍ആര്‍എഫിന്റെ ലക്ഷ്യം. താലിബാനില്‍ നിന്ന് സ്വതന്ത്രമായി പഞ്ച്ഷീറിനെ നിലനിര്‍ത്തുകയാണ് ഇവരുടെ ടാര്‍ഗറ്റ്.

7

പഞ്ച്ഷീര്‍ എന്നത് ഒരു ചെറിയ ആളുകളുടെ കൂട്ടമല്ല. മസൂദിന്റെ സൈന്യം ഇവിടെ ഒരുപാട് പേരാണ് അഭയം തേടിയിരിക്കുന്നത്. ആയിരത്തോളം പേരാണ് മലനിരകളിലേക്ക് വന്ന് ഇടംപിടിച്ചിരിക്കുന്നത്. ഒരിക്കലും വീഴാത്ത കോട്ടയെന്ന വിശേഷണം ഉള്ളത് കൊണ്ടാണ് ഇവര്‍ വിശ്വാസം കൈവിടാതെ ഇവിടെ എത്തിയത്. ഒരുപാട് സ്ത്രീകള്‍, ബുദ്ധിജീവികള്‍, പണ്ഡിതര്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ പഞ്ച്ഷീറില്‍ അഭയം തേടിയിരിക്കുകയാണ്. ഇവരെല്ലാം താലിബാനെ ഭയന്നാണ് എത്തിയിരിക്കുന്നത്. താലിബാന് വേണ്ടി മലനിരകളിലും താഴ്‌വരയിലും ചതിക്കുഴി ഒരുക്കി കാത്തിരിക്കാനാണ് എന്‍ആര്‍എഫിന്റെ പ്ലാന്‍. താലിബാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത സര്‍പ്രൈസ് നീക്കമായിരിക്കും ഇത്.

8

അമേരിക്കയില്‍ നിന്ന് ആയുധങ്ങളാണ് എന്‍ആര്‍എഫ് ലക്ഷ്യമിടുന്നത്. വിദേശ രാജ്യങ്ങളില്‍സഹായമുണ്ടെങ്കില്‍ മാത്രമേ ഇവിടെയുള്ളവര്‍ക്ക് ഭക്ഷംഅടക്കമുള്ള നല്‍കാനാവൂ. ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് മസൂദ് തീരുമാനിച്ചിരിക്കുന്നത്. അതാണ് യുഎസ്സിന്റെ സഹായം അടക്കം തേടിയിരിക്കുന്നത്. ആംറുള്ള സലേയുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും. യുഎസ്സിന് വേണ്ടി എക്കാലത്തും പ്രവര്‍ത്തിച്ചിട്ടുള്ള നേതാവാണ് സലേ. അഫ്ഗാനില്‍ ഒരുപാട് ന്യൂനപക്ഷങ്ങളുണ്ട്. അങ്ങനെയുള്ള ഇടങ്ങളില്‍ ഒരു ഗ്രൂപ്പ് മാത്രം രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് ശരിയല്ല. പഷ്തൂണുകളുടേത് മാത്രമല്ല അഫ്ഗാന്‍ എന്നും നസ്‌റി പറഞ്ഞു. പ്രതീക്ഷയുടെ വെളിച്ചമാണ് പഞ്ച്ഷീര്‍ എന്നും അദ്ദേഹം പറഞ്ഞു.

ഓണക്കോടിയിൽ ഗ്ലാമറസ് ലുക്കായി അനാർക്കലി മരയ്ക്കാർ, വൈറൽ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
    താലിബാന് യുഎസ് ആയുധങ്ങളും വാഹനങ്ങളും | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+