പാര്‍ലമെന്റിലിരുന്ന് എംപിമാരുടെ പോണ്‍ വീഡിയോ കാഴ്ച; നാലു മാസത്തിനിടെ കണ്ടത് 24000 തവണ

  • Posted By:
Subscribe to Oneindia Malayalam

ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിൽ എത്തുന്ന എംപിമാർ പോൺ സൈറ്റുകൾ സന്ദർശിക്കുന്നതായി റിപ്പോർട്ട്. 2016 ജൂണിൽ നടന്ന പൊതു തിരഞ്ഞെടുപ്പിനു ശേഷം 24,473 തവണയാണ് എംപിമാര്‍ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിച്ചത്. 2017 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള  4 മാസക്കാലയളവിലെ കണക്കാണിത്. പാര്‍ലമെന്റില്‍ എത്തുന്നവര്‍ ദിവസവും ശരാശരി 160 തവണയെങ്കിലും പോണ്‍ സൈറ്റുകൾ സന്ദർശിക്കാറുണ്ട്. വിവരാവകാശ നിയമപ്രകാരം ലഭ്യമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മോദിയെ വെല്ലുവിളിച്ച് ദില്ലിയിൽ മേവാനിയുടെ റാലി, സർവ സന്നാഹങ്ങളുമായി പോലീസ്

കഴിഞ്ഞ സെപ്റ്റംബറില്‍ മാത്രം 9,467 തവണയാണ് അംഗങ്ങൾ പോണ്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ചത്. ഹൗസ് ഓഫ് ലോര്‍ഡ്‌സ്, കോമണ്‍ എന്നിവയില്‍ നിന്നുള്ളവരാണ് അശ്ലീല സെറ്റുകൾ കണ്ടിരിക്കുന്നത്. 2015ല്‍ 213,020 തവണ ആയിരുന്നെങ്കില്‍ 2016 ആയപ്പോഴേയ്ക്കും 113,208 ആയി കുറഞ്ഞു. അതേസമയം 2017 ജനുവരി മുതല്‍ ഫെബ്രുവരി വരെയുള്ള കണക്കുകള്‍ പുറത്തുവിട്ടില്ല. ചില സാങ്കേതിക തടസങ്ങളെ തുടർന്നാണ് റിപ്പോർട്ടുകൾ പുറത്തു വിടത്തതെന്നാണ് അധികാരികൾ പറഞ്ഞു.

vedioa

രണ്ടു വർഷത്തിനിടെ നഷ്ടമായത് 22 ലിറ്റർ രക്തം; ക്യാപ്സ്യൂൾ എൻഡോസ്കോപ്പി പരിശേധനയിലൂടെ കണ്ടെത്തിയത്

ലഭ്യമായ കണക്കുകള്‍ പ്രകാരം മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ളത് 30,876 ശ്രമങ്ങളാണിത്. ഈ കാലഘട്ടത്തില്‍, ജൂണ്‍ 8നാണ് പൊതു തിരഞ്ഞെടുപ്പ് നടന്നത്. ഇതിനു മുന്നോടിയായി ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയും പാര്‍ലമെന്റ് പിരിച്ചുവിട്ടിരുന്നു.

രചനയെ പ്രതിയാക്കുകയല്ല പകരം അവാർഡ് കൊടുക്കണം, മാധ്യമ പ്രവർത്തകയെ പിന്തുണച്ച് സ്നോഡൻ

അതേസമയം 2008 ൽ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രിയായ ഡാമിയന്‍ ഗ്രീനിനെ പാര്‍ലമെന്റിലിരുന്ന് പോണ്‍ കണ്ടതിന്റെ പേരില്‍ പ്രധാനമന്ത്രി തെരേസ മെയ് പുറത്താക്കിയിരുന്നു.പാര്‍ലമെന്റ് ഓഫീസിലെ കബ്യൂട്ടറില്‍ നിന്നും പോണ്‍ വീഡിയോകളും ഫോട്ടോകളും കണ്ടെത്തിയത് ശരിയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Staff working in Parliament tried to access online pornography once every nine minutes in the last couple of months, despite a crackdown on inappropriate sexual behaviour, new figures show.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്