കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ധന വില: സൗദി നിലപാട് മയപ്പെടുത്തണമെന്ന് അമേരിക്ക, മുഖവിലയ്ക്കെടുക്കാതെ സൗദി

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഇന്ധന വിലയില്‍ നിലപാട് മയപ്പെടുത്തണമെന്ന് സൗദി അറേബ്യയോട് ആവശ്യപ്പെട്ട് അമേരിക്ക. ഇന്ധനവില ഉപഭോക്താക്കള്‍ക്ക് താങ്ങാനാകുന്ന നിരക്കിലാക്കണമെന്നാണ് സൗദി അറേബ്യയോട് അമേരിക്ക ഔദ്യോഗികമായി ആവശ്യപ്പെട്ടത്. അമേരിക്കന്‍ ഊര്‍ജ സെക്രട്ടറി ജെന്നിഫര്‍ ഗ്രാന്‍ഹാം ഇന്ധനവില കൂടുന്നത് നിയന്ത്രിക്കണമെന്ന് സൗദിയോട് ടെലഫോണ്‍ സൗംഭാഷണത്തിലൂടെ ആവശ്യപ്പെടുകയായിരുന്നു. സൗദിയുടെ ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസുമായാണ് ജനിഫര്‍ സംസാരിച്ചത്.

പൊതുവായ വെല്ലുവിളികൾ പരിഹരിക്കുന്നതിനും ഊർജ്ജ സ്രോതസ്സുകൾ വികസിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് ഹൈഡ്രജന്റെ ശുദ്ധമായ രൂപങ്ങൾ വികസിപ്പിക്കുന്നതിലും ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടന്നു. ഒപെക് രാജ്യങ്ങളുടെ യോഗം നടക്കുന്നതിന് മുന്നോടിയായിരുന്നു ജെന്നിഫര്‍ അബ്ദുല്‍ അസീസുമായി സംസാരിച്ചത്. എന്നാല്‍ അമേരിക്കയുടെ നിര്‍ദേശം ഉണ്ടായിട്ട് പോലും പെട്രോളിയം ഘനനം ചെയ്യുന്നതിന്റെ നിരക്ക് കൂട്ടണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഒപെക് യോഗത്തില്‍ സൗദി തയ്യാറായിരുന്നില്ല.

oil

വില നിയന്ത്രിക്കാന്‍ സൗദി ഉള്‍പ്പടേയുള്ള എണ്ണ ഉത്പാദന രാജ്യങ്ങള്‍ പെട്രോളിയം ഘനനം ചെയ്യുന്നതിന്‍റെ നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് അമേരിക്ക ഉള്‍പ്പടേയുള്ള രാജ്യങ്ങളുടെ ആവശ്യം. എന്നാല്‍ ആവശ്യം വര്‍ധിക്കുന്നതിന് മുന്‍പ് ഉത്പാദനം കൂട്ടിയാല്‍ ചെറിയ വിലയ്ക്ക് ഇന്ധനം വില്‍ക്കേണ്ടിവരുമെന്നാണ് സൗദിയുടെ വാദം. കൊവിഡിന്‍റെ രണ്ടാം തരംഗം മൂലം മിക്ക രാജ്യങ്ങളും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും സൗദി ചൂണ്ടിക്കാണിക്കുന്നു.

ലീഗിന്‍റെ തന്ത്രം ജയിച്ചാല്‍ പേരാമ്പ്രയില്‍ ചരിത്രം മാറും; ചരിത്ര ഭൂരിപക്ഷം നേടുമെന്ന് ഇടതുംലീഗിന്‍റെ തന്ത്രം ജയിച്ചാല്‍ പേരാമ്പ്രയില്‍ ചരിത്രം മാറും; ചരിത്ര ഭൂരിപക്ഷം നേടുമെന്ന് ഇടതും

 ലയിക്കേണ്ടത് ഡീലുണ്ടാക്കിയ ബിജെപിയും സിപിഎമ്മും; മോദിയ്ക്ക് രമേശ് ചെന്നിത്തലയുടെ മറുപടി ലയിക്കേണ്ടത് ഡീലുണ്ടാക്കിയ ബിജെപിയും സിപിഎമ്മും; മോദിയ്ക്ക് രമേശ് ചെന്നിത്തലയുടെ മറുപടി

English summary
Petroleum production: US urges Saudi to soften stance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X