പന്നിയുടെ വൃക്ക മനുഷ്യന് മാറ്റിവെച്ചു; പരീക്ഷണം വിജയകരമെന്ന്
ന്യൂയോർക്ക്: പന്നിയുടെ വൃക്ക മനുഷ്യശരീരത്തിൽ മാറ്റിവെച്ചു കൊണ്ടുള്ള ശസ്ത്രക്രിയ വിജയം. ന്യൂയോര്‍ക്ക് നഗരത്തിലെ എന്‍വൈയു ലാംഗോണ്‍ ഹെല്‍ത്ത് എന്ന ആശുപത്രിയിലാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക രോഗിക്ക് വെച്ചുപിടിപ്പിച്ചത്. മസ്തിഷ്കമരണം സംഭവിച്ച 57 കാരനായ മൗറീസ് മില്ലർ എന്നായളുടെ വൃക്കയ്ക്ക് പകരമായിട്ടായിരുന്നു പന്നിയുടെ വൃക്ക വെച്ചത്.
മസ്തിക മരണം സംഭവിച്ചയാളിൽ 32 ദിവസങ്ങൾക്ക് ശേഷം വൃക്ക പ്രവർത്തിക്കുന്നുണ്ടെന്ന് എന്‍വൈയു ലാംഗോണ്‍ ഹെല്‍ത്ത് വ്യക്തമാക്കി. ഈ വർഷം ജുലൈയിലാണ് ശസ്ത്രക്രിയ നടന്നത്. എന്‍വൈയു ലാംഗോണ്‍ ഹെൽത്തിലെ സർജറി വിഭാഗത്തിന്റെ പ്രൊഫസറും ചെയർമാനുമായ റോബർട്ട് മോണ്ട്ഗോമറിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഒരു മാസമായി വൃക്ക ശരിയായി പ്രവർത്തിച്ചിട്ടുണ്ടെന്നും രണ്ട് മാസത്തേക്ക് കൂടി വൃക്കയുടെ പ്രവർത്തനം നിരീക്ഷിക്കുമെന്നും മോണ്ടിഗോമറി പറഞ്ഞു.

'ഒരു മാസത്തെ കിഡ്‌നി ബയോപ്‌സികളും ടെസ്റ്റുകളും തിരസ്‌കരണത്തിന്റെ ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല. പന്നിയുടെ വൃക്ക മനുഷ്യന്റെ വൃക്ക കൈകാര്യം ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും കൃത്യമായി നടത്തുന്നുണ്ട്', അദ്ദേഹം പറഞ്ഞു.
തൈമസ് മാറ്റിവയ്ക്കുകയും വൃക്കയുടെ പുറം പാളിക്ക് അടിയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു., മനുഷ്യനിലെ രോഗപ്രതിരോധ സംവിധാനം മാറ്റിവെയ്ക്കപ്പെട്ട വൃക്കയെ ദോഷകരമായി ബാധിക്കാതിരിക്കാനാണ് ഇതെന്നും ഡോക്ടർമാർ പറഞ്ഞു.
'
രോഗപ്രതിരോധശേഷി പക്വമാകുന്ന കഴുത്തിലേയും നെഞ്ചിലേയും ടിഷ്യൂവാണ് തൈമസ് ഗ്രന്ഥി. ഇവ നമ്മുടെ ശരീരത്തിലെ പ്രോട്ടീനുകളെ തിരിച്ചറിയാൻ പഠിക്കുകയും നമ്മുടെ ശരീരത്തിന്റെ ഭാഗമല്ലാത്ത പ്രോട്ടീനുകളെ നിരസിക്കാൻ പഠിക്കുകയും ചെയ്യും', ഡോ ജോ ഗ്രിമീസർ പറഞ്ഞു. അതിനാൽ, പന്നിയിൽ നിന്ന് തൈമസ് ട്രാൻസ്പ്ലാൻറ് ചെയ്യുന്നത് സ്വീകർത്താവിന്റെ ശരീരത്തിലെ പുതിയ കോശങ്ങളെ പന്നിയുടെ ആന്റിജനുകൾ തങ്ങളുടേതാണെന്ന് തിരിച്ചറിയാൻ സഹായിക്കുകയും അതുവഴി തിരസ്കരത്തിന് സാധ്യത കുറയുകയും ചെയ്യുന്നു', ഡോക്ടർ പറഞ്ഞു.












Click it and Unblock the Notifications