പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയില്‍; അഞ്ചു കരാറുകളില്‍ ഒപ്പുവച്ചു

  • Written By:
Subscribe to Oneindia Malayalam

അബുദാബി: വിദേശ പര്യടനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും മോദിയും തമ്മില്‍ വിശദമായ ഉഭയകക്ഷി ചര്‍ച്ച നടത്തി അഞ്ച് കരാറുകളില്‍ ഒപ്പുവച്ചു. ഫലസ്തീന്‍ സന്ദര്‍ശനത്തിന് ശേഷമാണ് മോദി യുഎഇയിലെത്തിയത്.

Photo

ജോര്‍ദാനില്‍ നിന്ന് വിമാനമാര്‍ഗം അബൂദാബിയിലെത്തിയ മോദിയെ മുഹമ്മദ് ബിന്‍ സായിദും മറ്റു രാജകുടുംബാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.മോദിയുടെ രണ്ടാം യുഎഇ സന്ദര്‍ശനമാണിത്. 2015 ഓഗസ്റ്റില്‍ അദ്ദേഹം ഇവിടെ വന്നിരുന്നു.

ഊര്‍ജം, റെയില്‍വെ, മനുഷ്യവിഭവ ശേഷി, ധനകാര്യ സേവനം തുടങ്ങിയ കാര്യങ്ങളില്‍ അഞ്ച് കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. യുഎഇ എണ്ണ കമ്പനിയുമായി നിര്‍ണായക കരാറില്‍ ഇന്ത്യ ഒപ്പുവച്ചു. നാല്‍പ്പത് വര്‍ഷം നീളുന്ന ഊര്‍ജ കരാറാണ് ഇരുരാജ്യങ്ങളിലെയും എണ്ണ കമ്പനികള്‍ ഒപ്പുവച്ചിട്ടുള്ളത്.

അബൂദാബിയില്‍ നിര്‍മിക്കാനിരിക്കുന്ന ഹിന്ദു ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ കര്‍മത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ദുബായ് ഓപറ ഹൗസില്‍ മോദി യുഎഇയിലെ ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.

മൂന്ന് രാജ്യങ്ങളാണ് മോദി വിദേശപര്യടനത്തിന്റെ ഭാഗമായി സന്ദര്‍ശിക്കുന്നത്. ആദ്യം പലസ്തീനിലെത്തിയ അദ്ദേഹം പിന്നീടാണ് യുഎഇയിലേക്ക് തിരിച്ചത്. ഇനി ഒമാന്‍ കൂടി സന്ദര്‍ശിച്ച ശേഷമായിരിക്കും നാട്ടിലേക്ക് മടങ്ങുക.

പലസ്തീന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യ ഒരുക്കമാണെന്ന് റാമല്ലയില്‍ പലസ്തീന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ മോദി ഉറപ്പു നല്‍കി. അഞ്ചു കോടി ഡോളറിന്റെ ആറു കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. പലസ്തീനില്‍ മൂന്ന് കോടി ഡോളറിന്റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ള കരാറുകളാണ് ഒപ്പുവച്ചത്. പലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.

English summary
PM Modi meets Crown Prince of Abu Dhabi; India, UAE sign 5 pacts

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്