വ്യാപാരം, കൊവിഡ് പ്രതിരോധം, ഗാന്ധി, മോദി-ബൈഡന്‍ കൂടിക്കാഴ്ച്ചയില്‍ സംസാരിച്ചത് ഇക്കാര്യങ്ങള്‍
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത് നിര്‍ണായക കാര്യങ്ങള്‍. കൊവിഡ് പ്രതിരോധം, ഇന്ത്യ-യുഎസ് വ്യാപാര ബന്ധം, ഗാന്ധിയന്‍ ആശയങ്ങള്‍ എന്നിവയിലെല്ലാം ഇരുവരും ചര്‍ച്ച നടത്തി. അതേസമയം ചര്‍ച്ച അവസാനിച്ചു. അധികം വൈകാതെ ക്വാഡ് ഉച്ചകോടി ആരംഭിക്കും. മോദി വൈറ്റ് ഹൗസിലെ സന്ദര്‍ശന മുറിയായ റൂസ്‌വെല്‍റ്റ് മുറിയിലെ സന്ദര്‍ശന പുസ്തകത്തില്‍ ഒപ്പുവെക്കുകയും ചെയ്തു. വിദേശകാര്യ മന്ത്രാലയ വക്താവ് ഈ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്. ബൈഡനുമായുള്ള കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങള്‍ മോദിയും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

ബൈഡന്റെ നേതൃത്വത്തില്‍ ഇന്ത്യ-യുഎസ് ബന്ധത്തിന്റെ വളര്‍ച്ച ശക്തമാവുകയാണെന്ന് മോദി പറഞ്ഞു. ഇന്ത്യ-യുഎസ് ബന്ധത്തിന് ലോകം നേരിടുന്ന പല വെല്ലുവിളികളെയും പരിഹരിക്കാന്‍ സാധിക്കുമെന്ന് താന്‍ ദീര്‍ഘകാലമായി വിശ്വസിക്കുന്നുണ്ടെന്നും ജോ ബൈഡന്‍ ഫഞ്ഞു. 2006ല്‍ വൈസ് പ്രസിഡന്റായിരുന്നപ്പോള്‍ 2020ല്‍ ഇന്ത്യയും അമേരിക്കയുമായിരിക്കും ഏറ്റവു അടുപ്പമുള്ള രാജ്യങ്ങളെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും ബൈഡന്‍ വ്യക്തമാക്കി. ബൈഡന്‍ പറഞ്ഞ ഓരോ കാര്യങ്ങളും ഇന്തോ-യുഎസ് ബന്ധത്തിന് നിര്‍ണായകമാണെന്ന് മോദി വ്യക്തമാക്കി. കൊവിഡ് പ്രതിരോധത്തിലും, കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ചര്‍ച്ചകളിലും ക്വാഡ് ഉച്ചകോടിക്കായുള്ള പ്രവര്‍ത്തനങ്ങളും അഭിനന്ദനീയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ബൈഡനുമായി വളരെ ഗംഭീരമായൊരു കൂടിക്കാഴ്ച്ച നടന്നുവെന്നും ആഗോള വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ നേതൃത്വം അഭിനന്ദനാര്‍ഹമാണ്. ഇന്തോ-യുഎസ് സഹകരണം ഇനിയും മുന്നോട്ട് കൊണ്ടുപോകാനാണ് ചര്‍ച്ചകള്‍ നടന്നതെന്നും, കൊവിഡ് പ്രതിരോധവും കാലാവസ്ഥാ വ്യതിയാനവും പോലെയുള്ള വിഷയങ്ങളില്‍ ഒരുമിച്ച് വെല്ലുവിളികളെ നേരിടാനും തീരുമാനിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഗാന്ധിയന്‍ മൂല്യങ്ങളെ കുറിച്ചും ഇരുവരും സംസാരിച്ചു. പരസ്പരമുള്ള വിശ്വാസത്തെ കുറിച്ച് എപ്പോഴും മഹാത്മാ ഗാന്ധി പറയാറുണ്ടായിരുന്നു. ആഗോള തലത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പരമുള്ള വിശ്വാസമാണ് ഇപ്പോള്‍ വേണ്ടതെന്നും മോദി പറഞ്ഞു.
ഗാന്ധി ജയന്തിയെ കുറിച്ചാണ് ബൈഡന്‍ സംസാരിച്ചത്. അടുത്ത വാരം യുഎസ്സില്‍ ഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുമെന്ന് ബൈഡന്‍ മോദിയെ അറിയിച്ചു. ഗാന്ധിയുടെ അഹിംസാ സന്ദേശം ഞങ്ങള്‍ യുഎസ് ജനതയെ ഓര്‍മിപ്പിക്കുമെന്നും ബൈഡന്‍ പറഞ്ഞു. ഒക്ടോബര്‍ രണ്ടിനാണ് ഗാന്ധി ജയന്തി ആഘോഷം. ഇന്ന് ഇന്തോ-യുഎസ് ബന്ധത്തില്‍ പുതിയൊരു അധ്യായം ആരംഭിക്കുകയാണ്. നാല് മില്യണ്‍ ഇന്ത്യന്‍ അമേരിക്കക്കാര്‍ ചേര്‍ന്ന് യുഎസ്സിനെ നിത്യവും ശക്തിപ്പെടുത്തി കൊണ്ടിരിക്കുകയാണെന്ന് ബൈഡന്‍ പറഞ്ഞു. വ്യാപാര ബന്ധം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഒന്നാണെന്നും മോദി പറഞ്ഞു.
ഇന്ത്യന്‍ സമൂഹം യുഎസ്സിന്റെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്നതില്‍ താന്‍ സന്തോഷവാനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ നമുക്ക് ഒരുമിച്ച് പോരാടാം. കാലാവസ്ഥാ വ്യതിയാനം കാരണം നേരിടുന്ന വെല്ലുവിളിയെ നേരിടാനും നമുക്ക് കൈകോര്‍ക്കാം. ഇതിനൊക്കെ പുറമേ സുരക്ഷിതമായ ഇന്തോ-പസഫിക്കിനായി നമുക്ക് ഒരുമിച്ച് നില്‍ക്കാം. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച്, വൈവിധ്യത്തില്‍ ഉറച്ച് നിന്ന്, അഹിംസയും സഹിഷ്ണുതയും ഉയര്‍ത്തി പിടിച്ച് നമുക്ക് മുന്നോട്ട് പോകാം. ഈ കാര്യങ്ങള്‍ ഇപ്പോഴാണ് ഏറ്റവും കൂടുതലായി വേണ്ടതെന്നും ജോ ബൈഡന്‍ കൂടിക്കാഴ്ച്ചയില്‍ പറഞ്ഞു.
അതേസമയം മോദി ക്വാഡ് ഉച്ചകോടിയിലും പങ്കെടുക്കുന്നുണ്ട്. സ്‌കോട്ട് മോറിസണും യോഷിഹിഡെ സുഗയുമാണ് ഈ ഉച്ചകോടിയില്‍ പങ്കെടുക്കുന്നവര്‍. ഇന്തോ-പസഫിക്ക് സഹകരണം ശക്തമാക്കാനും, മേഖലയില്‍ ചൈനയുടെ ആധിപത്യം വളര്‍ന്ന് വരുന്നത് തടയുകയുമാണ് യുഎസ് ലക്ഷ്യമിടുന്നത്. ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍, യുഎസ് എന്നിവരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രങ്ങള്‍. അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യം പിന്മാറിയതിന് പിന്നാലെ, കൂടുതല്‍ നയതന്ത്ര ശ്രമത്തിനാണ് യുഎസ് മുന്‍ഗണന നല്‍കുന്നത്. പ്രധാനമായും ചൈനയുടെ ആധിപത്യത്തെ ചെറുക്കുകയാണ് ഈ ഉച്ചകോടി കൊണ്ട് ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications