Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാസ് വേഗാസ് ആക്രമണത്തിന് പിന്നില്‍ 62 കാരന്‍! ഭീകരനെ വധിച്ചു, സഹായിക്ക് വേണ്ടി പോലീസ് നെട്ടോട്ടം!

അക്രമിയെ വധിച്ച പോലീസ് കൂട്ടാളിയ്ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ്

ലാസ് വേഗാസ്: അമേരിക്കയിലെ ലാസ് വേഗാസില്‍ 50 പേരുടെ മരണത്തിനിടയാക്കിയ വെടിവെയ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത് 62കാരനെന്ന് പോലീസ്. സ്റ്റീഫന്‍ ചാള്‍സ് പാഡോക്ക് എന്നയാളാണ് അക്രമിയെന്നാണ് പോലീസ് വെളിപ്പെടുത്തിയിട്ടുള്ളത്. അമേരിക്കയിലെ ലാസ് വേഗാസിലെ പ്രശസ്തമായ മാണ്ഡലെ ബേ കാസി ഹോട്ടലില്‍ സംഗീത പരിപാടി നടക്കുന്നതിനിടെയാണ് വെടിവെയ്പുണ്ടായിട്ടുള്ളത്. അക്രമിയെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയത്. മാറിലോ ഡാന്‍ലി എന്ന ഇയാളുടെ കൂട്ടാളിയ്ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ആക്രമണത്തില്‍ 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഹോട്ടലിന്‍റെ 32ാമത്തെ നിലയിലുണ്ടായിരുന്ന അക്രമിയാണ് വെടിയുതിര്‍ത്തതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമിയുടെ കൂട്ടാളിയ്ക്ക് പോലീസ് വലവിരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് അക്രമിയെ തിരിച്ചറിയുന്നതിനും പോലീസില്‍ വിവരം നല്‍കുന്നതിനുമായി ഡാന്‍ലിയുടെ ചിത്രം പോലീസ് പരസ്യപ്പെടുത്തിയിട്ടുണ്ട്. ഡാന്‍ലിയുടെ ഹ്യുണ്ടായി ടസ്കോണ്‍ എന്ന വാഹനത്തിന് വേണ്ടിയും പോലീസ് തിരച്ചില്‍ നടത്തിവരികയാണ്.

lasvegas24

ഹോട്ടലിന്‍റെ 32 ാമത്തെ നിലയില്‍ നിന്ന് പലതവണ വെടിയൊച്ച കേട്ടതായി ദൃക് സാക്ഷികള്‍ വ്യക്തമാക്കുന്നു. അതേ സമയം ഗായകന്‍ ജാസണ്‍ ആല്‍ഡന്‍ സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കെയായിരുന്നു വെടിവെയ്പുണ്ടായതെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിനിടെ ഭയന്ന ആല്‍ഡന്‍ ഇന്‍സ്റ്റഗ്രാമില്‍ അനുഭവവും പങ്കുവെച്ചിരുന്നു.

400 അടി പൊക്കമുള്ള മാണ്ഡലെ ബേ കാസി ഹോട്ടല്‍ മക്കാരന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ഇതോടെ വെടിവെയ്പ് നടന്ന സാഹചര്യത്തില്‍ വിമാന ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നുവെങ്കിലും പിന്നീട് സര്‍വ്വീസ് പുനരാരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+