സൗദിയിൽ നിയമ ലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന; പിടി വീണാൽ കുടുങ്ങുമെന്ന് ഉറപ്പ്...
സൗദിയിൽ നിയമ ലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന; പിടി വീണാൽ കുടുങ്ങുമെന്ന് ഉറപ്പ്...
റിയാദ്: സൗദി അറേബ്യയിൽ തൊഴിൽ, താമസ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്താനുള്ള പരിശോധന നടത്തി. ഈ പരിശോധനയിൽ 13,906 പേരെയാണ് ഒരാഴ്ചക്കിടയിൽ പിടികൂടിയത്. വിവിധ സുരക്ഷാ വിഭാഗങ്ങളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‍പോര്‍ട്ടും ചേർന്നാണ് പരിശോധന നടത്തിയത്. നവംബര്‍ 11 മുതൽ 17 വരെയുള്ള കാലയളവിലെ റിപ്പോർട്ട് ആണ് പുറത്ത് വിട്ടത്. വിവിധ രാജ്യക്കാരായ ആളുകളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് പുറത്തു വിട്ട കണക്കുകൾ ഇങ്ങനെ;-
അറസ്റ്റിലായവരിൽ 6,597 പേർ താമസ നിയമ നിയമ ലംഘകരും, 5,775 പേർ അതിർത്തി നിയമ ലംഘകരും, 1,534 ലധികം തൊഴിൽ നിയമ ലംഘകരും ആണ്. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മൊത്തം 356 പേരെ അറസ്റ്റ് ചെയ്തതിൽ 54 ശതമാനം യെമൻ പൗരന്മാർ ആണ്, 44 ശതമാനം എത്യോപ്യക്കാർ ആണ്, രണ്ട് ശതമാനം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ ഉളളവർ. എന്നിങ്ങനെയാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതിൽ 34 പേർ അതിർത്തി കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനും നിയമ ലംഘകരെ കടത്തിവിടുകയും അഭയം നൽകുകയും ചെയ്ത 14 പേരെയും സുരക്ഷാ പോലീസ് സേന അറസ്റ്റ് ചെയ്തു.

നിലവിൽ പോലീസിന്റെ ശിക്ഷാ നടപടികൾക്ക് വിധേയരായ 86,952 പേരിൽ 78,650 പേർ പുരുഷൻമാരും 8,302 സ്ത്രീകളും ഉണ്ട്. അതായത് ആകെ, 73,939 നിയമ ലംഘകരുടെ കേസുകൾ അവരവരുടെ എംബസികളിലേക്ക് തുടർ നടപടികൾക്കായി പോലീസ് കൈമാറിയിട്ടുണ്ട്.

അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യം ചെയ്തു കൊടുക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തിന് ഗതാഗതമോ പാർപ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നൽകുകയോ ചെയ്താൽ പരമാവധി 15 വർഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കൂടാതെ, ഒരു ദശലക്ഷം റിയാല്‍ വരെ പിഴ, വാഹനങ്ങൾ അഭയം നൽകിയ സ്ഥലം എന്നിവ കണ്ടുകെട്ടൽ എന്നീ നടപടികൾ ഇവർക്കെതിരെ സ്വീകരിക്കുമെന്നും അവരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, 3 മാസങ്ങൾക്ക് മുൻപ് ഇഖാമയില്‍ കാണിക്കാത്ത ജോലി ചെയ്യുന്ന നിയമ ലംഘകരെ പിടികൂടുന്നതിന് പരിശോധന ശക്തമാക്കിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയിലുള്ള നിരവധി പേര്‍ ഇതിന്റെ ഭാഗമായി പിടിയിലായിരുന്നു. തുറൈഫില്‍ നൂറ് കണക്കിന് ഹൗസ് ഡ്രെവര്‍മാര്‍ വിവിധ ജോലികള്‍ ചെയ്യുന്നുണ്ട്. ഹൗസ് ഡ്രെവര്‍ വിസയിൽ എത്തിയ ഇവര്‍ വയറിംഗ്, പെയിന്റിംഗ്, ടൈല്‍സ് വര്‍ക്ക്, മേസന്‍ തുടങ്ങിയ ജോലികളാണ് ചെയ്യ്തിരുന്നത്.
എല്ലാ വെള്ളിയാഴ്ചകളിലുമാണ് പോലീസ് പരിശോധന നടത്തിയിരുന്നത്. എന്നാൽ, പോലീസ് പരിശോധനയില്‍ രക്ഷപ്പെട്ട് പുതിയ കെട്ടിടങ്ങളില്‍ ജോലിക്കെത്താന്‍ ശ്രമിച്ച പലരും ഇതിൽ പിടിയിലായി. തൊഴിലാളികള്‍ പോകുന്ന വാഹനങ്ങളെ പിന്തുടര്‍ന്നും പരിശോധന നടത്തുന്നുണ്ട്. ഇഖാമയില്‍ ഡ്രൈവര്‍ പ്രൊഫഷനാണെങ്കില്‍ ഉടന്‍ തന്നെ ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യപ്പെടുകയാണ്.
അതേസമയം, ആമില്‍ മന്‍സില്‍ അഥവാ വീട്ടു ജോലിക്കാരന്‍ എന്ന വിസയിത്തെയും ധാരാളം പേര്‍ വിവിധ ജോലികള്‍ ചെയ്യുന്നുണ്ട്. പോലീസ് പരിശോധനയിൽ ആണ് ഈ വിവരം പുറത്ത് ആയത്. സ്‌പോണ്‍സര്‍മാര്‍ക്ക് പ്രതിമാസം നിശ്ചിത തുക നല്‍കിയാണ് മിക്കയാളുകളും ഇങ്ങനെ ജോലി ചെയ്യുന്നത്.












Click it and Unblock the Notifications