ബോക്കോ ഹറാം കുട്ടികളെ വിട്ടാല്‍ കന്യകാത്വം നല്‍കാമെന്ന് പോപ് ഗായിക
അബൂജ: നൈജീരിയയിലെ ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടികളെ വിട്ടയച്ചാല്‍ പകരമായി തന്റെ കന്യകാത്വം നല്‍കാമെന്ന് പ്രശസ്ത നൈജീരീയന്‍ പോപ് ഗായിക അഡോക്കി. ഒരു ചാനലില്‍ നടന്ന അഭിമുഖത്തിനിടെയായിരുന്നു ഗായിക തീവ്രവാദികള്‍ക്ക് തന്റെ കന്യകാത്വം നല്‍കാമെന്ന് പ്രഖ്യാപിച്ചത്. താന്‍ ഇപ്പോഴും കന്യകയാണ്, അത് തീവ്രവാദികള്‍ക്ക് നല്‍കാനും തയ്യാറാണ്. പക്ഷേ, അവര്‍ പെണ്‍കുട്ടികളെ വിട്ടയക്കണമെന്ന് അഡോക്കി പറഞ്ഞു.
മുന്നൂറോളം കുട്ടികളെയാണ് തീവ്രവാദികള്‍ തടവിലാക്കിയിരിക്കുന്നത്. അവര്‍ക്കായി മാതാപിതാക്കള്‍ കാത്തിരിക്കുകയാണ്. ദൈവത്തെ ഓര്‍ത്ത് അവരെ മോചിപ്പിക്കണം. എനിക്കുള്ളതെല്ലാം തരാം കന്യകാത്വം അടക്കം. അഡോക്കി അഭിമുഖത്തില്‍ വ്യക്തമാക്കി.

പത്തുമുതല്‍ പന്ത്രണ്ടുവരെ പുരുഷന്മാര് ഒരു രാത്രിയില്‍ എന്നെ ഉപയോഗിച്ചാലും കുഴപ്പമില്ല. കുട്ടികളെ വിട്ടയക്കുമെങ്കില്‍ ഏതു ത്യാഗത്തിനും താന്‍ സന്നദ്ധയാണെന്ന് തീവ്രവാദികളോടായി ഇരുപത്തിമൂന്നുകാരിയായ ഗായിക അറിയിച്ചു. ഗായികയുടെ വാഗ്ദാനത്തെ കുറിച്ച് നിരവധിപേര്‍ ട്വിറ്ററില്‍ പ്രതികരിച്ചിട്ടുണ്ട്. ചിലര്‍ അവരെ പുകഴ്ത്തിയപ്പോള്‍ മറ്റുചിലര്‍ അവര്‍ പ്രശസ്തിക്കുവേണ്ടിയാണ് വാഗ്ദാനം നല്‍കിയിരിക്കുന്നതെന്ന് ആരോപിച്ചു.
ഏകദേശം 300ലധികം പെണ്‍കുട്ടികളെ ഒരു സ്കൂളില്‍ വെച്ചാണ് ബൊക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഇവരില്‍ ഭൂരിപക്ഷവും ക്രിസ്ത്യന്‍ വിശ്വാസികളാണ്. ഇവരെ മതം മാറ്റിയതായും പലരെയും ഗര്ഭിണികളാക്കയതായും സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അമേരിക്കയും ബ്രിട്ടനും അടക്കമുള്ളവര്‍ തീവ്രവാദികളെ പിടികൂടാനായി രംഗത്തിറങ്ങിയെങ്കിലും കുട്ടികളെ മോചിപ്പിക്കാന്‍ സാധിച്ചിട്ടില്ല.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications