കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രം കുറിച്ച് ഷി ജിന്‍പിംഗ്; മൂന്നാം തവണയും ചൈനയുടെ നേതാവ്

Google Oneindia Malayalam News

ബീജിംഗ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതാധികാര നേതാവായി പ്രസിഡന്റ് ഷി ജിന്‍പിംഗ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ചൈനീസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മാവോ സെതൂങ്ങിന് ശേഷം രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള നേതാവെന്ന നിലയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ് പാര്‍ട്ടി കോണ്‍ഗ്രസിലൂടെ ഷി ജിന്‍പിംഗ്.

ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ഷി ജിന്‍പിംഗ് പാര്‍ട്ടി തലപ്പത്തെത്തുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി ഷി ജിന്‍പിംഗിനെ ജനറല്‍ സെക്രട്ടറിയായി അഞ്ച് വര്‍ഷത്തേക്ക് കൂടി തെരഞ്ഞെടുത്തു എന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. ബീജിംഗിലെ ഒരാഴ്ച നീണ്ട സമ്മേളനത്തിന് ശേഷമാണ് ഷി ജിന്‍പിംഗിനെ തെരഞ്ഞെടുത്തത്.

1

20-ാമത് പാര്‍ട്ടി കോണ്‍ഗ്രസ് 200-ഓളം മുതിര്‍ന്ന നേതാക്കളുടെ പുതിയ കേന്ദ്ര കമ്മിറ്റിയെ തിരഞ്ഞെടുത്തു.ഒരു ദശാബ്ദം മുമ്പ് രാജ്യത്തിന്റെ നേതാവായി മാറിയതിനുശേഷം, മാവോയ്ക്ക് ശേഷം മറ്റൊരു ചൈനീസ് ഭരണാധികാരിക്കും ലഭിക്കാത്ത അധികാര കേന്ദ്രീകരണം ഷി സ്വായത്തമാക്കിയിട്ടുണ്ട്. 2018-ല്‍ പ്രസിഡന്റിന്റെ രണ്ട് ടേം പരിധി നിര്‍ത്തലാക്കിയത് ഷി ജിന്‍പിംഗിന് അതിലേക്കുള്ള വഴിയൊരുക്കി.

ഗുജറാത്ത് മുതല്‍ ഫുജൈറ വരെ കടലിനടിയിലൂടെ കേബിള്‍; വമ്പന്‍ പദ്ധതിക്കൊരുങ്ങി ഇന്ത്യയും സൗദിയുംഗുജറാത്ത് മുതല്‍ ഫുജൈറ വരെ കടലിനടിയിലൂടെ കേബിള്‍; വമ്പന്‍ പദ്ധതിക്കൊരുങ്ങി ഇന്ത്യയും സൗദിയും

2

അതിനിടെ ശനിയാഴ്ച നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് സമാപന ചടങ്ങില്‍ മുന്‍ നേതാവ് ഹു ജിന്റാവോയെ ബലം പ്രയോഗിച്ച് ഹാളില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ സുഖമില്ലാതിരുന്നിട്ടും സെഷനില്‍ പങ്കെടുക്കാന്‍ ഹു ജിന്റാവോ നിര്‍ബന്ധം പിടിച്ചു എന്നും അതിനാലാണ് അദ്ദേഹത്തെ മാറ്റിയത് എന്നുമാണ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തത്.

'മെമ്മറി കാര്‍ഡ് അവസാനം ആക്‌സസ് ചെയ്തത് പള്‍സര്‍ സുനിയുടെ വക്കീല്‍, ടാംപറിംഗില്ല'; ശ്രീജിത് പെരുമന'മെമ്മറി കാര്‍ഡ് അവസാനം ആക്‌സസ് ചെയ്തത് പള്‍സര്‍ സുനിയുടെ വക്കീല്‍, ടാംപറിംഗില്ല'; ശ്രീജിത് പെരുമന

3

സെഷനിടെ അദ്ദേഹത്തിന് സുഖമില്ലാതായപ്പോള്‍ അനുയായികള്‍ അദ്ദേഹത്തിന്റെ ആരോഗ്യം കണക്കിലെടുത്ത്, വിശ്രമത്തിനായി മീറ്റിംഗ് വേദിക്ക് അടുത്തുള്ള ഒരു മുറിയിലേക്ക് അദ്ദേഹത്തെ മാറ്റി. എന്നും ഇപ്പോള്‍ അദ്ദേഹം സുഖമായിരിക്കുന്നു എന്നുമാണ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തത്.

കോളടിച്ച് പ്രവാസികള്‍, പ്രതിമാസം വേണ്ടത് 100 ദിര്‍ഹം മാത്രം..; ഗോള്‍ഡന്‍ പെന്‍ഷന്‍ പദ്ധതി, അറിയേണ്ടതെല്ലാംകോളടിച്ച് പ്രവാസികള്‍, പ്രതിമാസം വേണ്ടത് 100 ദിര്‍ഹം മാത്രം..; ഗോള്‍ഡന്‍ പെന്‍ഷന്‍ പദ്ധതി, അറിയേണ്ടതെല്ലാം

4

ഇന്നലെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചത്. പുതിയ കേന്ദ്ര കമ്മിറ്റിയില്‍ 205 അംഗങ്ങളുണ്ട്. ഇതില്‍ 11 പേര്‍ സ്ത്രീകളാണ്. കേന്ദ്ര കമ്മിറ്റിയാണ് 25 പോളിറ്റ് ബ്യൂറോ അംഗങ്ങളേയും 7 സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളേയും തിരഞ്ഞെടുക്കുന്നത്.

English summary
President Xi Jinping has been re-elected as the supreme leader of the Chinese Communist Party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X