മുലയൂട്ടല്‍ നിഷേധിച്ച സംഭവം; യുവതി കോടതിയില്‍ ഹാജരായി
ലണ്ടന്‍: ഷോപ്പിങ് മാളില്‍വെച്ച് മുലയൂട്ടിക്കൊണ്ടിരിക്കുകയായിരുന്ന സ്ത്രീയെ ഗാര്‍ഡ് ബലം പ്രയോഗിച്ച് നീക്കിയ സംഭവത്തില്‍ സ്ത്രീ കോടതിയില്‍ ഹാജരായി. ലീസ്റ്റര്‍ പോലീസ് സ്‌റ്റേഷനില്‍ ജൂലൈ 28ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കരോലിന്‍ സ്റ്റാര്‍മര്‍ എന്ന സ്ത്രീ കോടതിയില്‍ ഹാജരായത്. കേസ് സപ്തംബര്‍ 22ന് ലീസ്റ്റര്‍ ക്രൗണ്‍ കോടതിയിലേക്ക് മാറ്റിയതായി ലീസ്റ്റര്‍ കോടതി അറിയിച്ചു.
ജൂലൈ 13നാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. ഹംബര്‍സ്റ്റോണ്‍ ഗേറ്റിലെ പ്രിമാര്‍ക്ക് ഷോപ്പില്‍വെച്ച് ഒമ്പത് മാസം പ്രായമായ കുട്ടിക്ക് മുലയൂട്ടിക്കൊണ്ടിരിക്കെ സെക്യൂരിറ്റി ഗാര്‍ഡ് കുട്ടിയെ ബലമായി പിടിച്ചുവാങ്ങി പുറത്തേക്കു പോകുകയായിരുന്നു. മാളിനുള്ളില്‍വെച്ച് കുട്ടിക്ക് മുലയൂട്ടന്‍ പറ്റില്ലെന്നായിരുന്നു ഗാര്‍ഡിന്റെ വാദം.

സംഭവത്തെ കുറിച്ച് വിശദീകരിച്ച് കരോലിന്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിന് വന്‍ പ്രചാരമാണ് ലഭിച്ചത്. ഒട്ടേറെയാളുകള്‍ മാളിന്റെ നിരുത്തരവാദപരമായ പ്രവര്‍ത്തിയെ വിമര്‍ശിച്ച് രംഗത്തെത്തി. ഇതിനു പിന്നാലെ കൂടുതല്‍ അമ്മമാര്‍ കുട്ടികളുമായി മാളിനു പുറത്ത് മുലയൂട്ടല്‍ പ്രതിഷേധം നടത്തിയതും മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
സംഭവത്തില്‍ തുടക്കത്തില്‍ ഗാര്‍ഡിനെതിരെ നടപടിയുണ്ടാകുമെന്ന് മാള്‍ അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും പിന്നീട് തങ്ങളുടെ ഭാഗത്തുനിന്നും തെറ്റു സംഭവിച്ചിട്ടില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. അതേസമയം, മാളില്‍ മുലയൂട്ടുന്നത് അമ്മമാര്‍ക്ക് പൂര്‍ണ സ്വാതന്ത്രമുണ്ടെന്നും മാള്‍ അധികൃതര്‍ പിന്നീട് വിശദീകരിച്ചു.












Click it and Unblock the Notifications