കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്ഥാനില്‍ വീണ്ടും ഭരണമാറ്റം? ഇമ്രാന്‍ തിരിച്ചെത്തുന്നു..? ' വിശ്വാസവോട്ടെടുപ്പ് ഉടന്‍'

Google Oneindia Malayalam News

ലാഹോര്‍: പാകിസ്ഥാനില്‍ വീണ്ടും ഭരണമാറ്റത്തിന്റെ സാധ്യതയെന്ന സൂചന നല്‍കി മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റ നിര്‍ണായക വെളിപ്പെടുത്തല്‍. പ്രസിഡന്റ് ഡോ ആരിഫ് അല്‍വി ഉടന്‍ തന്നെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോട് വിശ്വാസവോട്ട് തേടുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ലാഹോറില്‍ നടന്ന ഒരു മാധ്യമ ചര്‍ച്ചയിലാണ് ആദ്യം ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്. പിന്നീട്ശനിയാഴ്ച വൈകുന്നേരം ഹം ന്യൂസ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലും ഇമ്രാന്‍ ഖാന്‍ ഇത് ആവര്‍ത്തിച്ചു.

ഷെഹ്ബാസ് ഷെരീഫ് പഞ്ചാബില്‍ ഞങ്ങളെ പരീക്ഷിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന് ദേശീയ അസംബ്ലിയില്‍ ഭൂരിപക്ഷം ഉണ്ടോ ഇല്ലയോ എന്ന് തെളിയിക്കാനുള്ള അവസരമാണ് എന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. ആദ്യം, ഷെഹ്ബാസ് വിശ്വാസവോട്ട് എന്ന ു പരീക്ഷണം നേരിടേണ്ടി വരും. അതിന് ശേഷം ഞങ്ങള്‍ വേറെ ചില കാര്യങ്ങള്‍ ആലോചിച്ചിട്ടുണ്ട് എന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്.

1

ഫെഡറല്‍ സഖ്യത്തില്‍ മുതാഹിദ്ദ ക്വാമി മൂവ്മെന്റ്-പാകിസ്ഥാന്‍ ഉന്നയിച്ച അഭിപ്രായവ്യത്യാസങ്ങള്‍ ഉന്നമിട്ടാണ് ഇമ്രാന്‍ ഖാന്റെ പ്രസ്താവന എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. നേരത്തെ കറാച്ചിയിലെയും ഹൈദരാബാദിലെയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മുതാഹിദ്ദ ക്വാമി മൂവ്മെന്റ്-പാകിസ്ഥാന്‍ പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു.

'ദിലീപ് നിരപരാധിയാണെന്നാണ് എന്റെ വിശ്വാസം... തെളിവില്ലാതെ മുദ്രകുത്തരുത്; പിന്തുണച്ച് വീണ്ടും അടൂര്‍'ദിലീപ് നിരപരാധിയാണെന്നാണ് എന്റെ വിശ്വാസം... തെളിവില്ലാതെ മുദ്രകുത്തരുത്; പിന്തുണച്ച് വീണ്ടും അടൂര്‍

2

പ്രസിഡന്റ് ഡോ ആരിഫ് അല്‍വി ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫില്‍ പെട്ടയാളാണ്. മാത്രമല്ല ഫെഡറല്‍ സഖ്യം വളരെ നേരിയ ഭൂരിപക്ഷത്തിലാണ് ഭരണത്തില്‍ തുടരുന്നത്. എംക്യുഎം-പിക്ക് ദേശീയ അസംബ്ലിയില്‍ ഏഴ് അംഗങ്ങളാണ് ഉള്ളത്. അവര്‍ രാജിവെക്കുകയാണ് എങ്കില്‍ ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാരിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമാകുന്ന സ്ഥിതിയുണ്ടാകും.

പോത്തിറച്ചി കഴിക്കാമെങ്കില്‍ അതിനെ കുളിപ്പിക്കുകയും ചെയ്യാം; കോണ്‍ഗ്രസ് നേതാവിനോട് ഗണേഷ് കുമാര്‍പോത്തിറച്ചി കഴിക്കാമെങ്കില്‍ അതിനെ കുളിപ്പിക്കുകയും ചെയ്യാം; കോണ്‍ഗ്രസ് നേതാവിനോട് ഗണേഷ് കുമാര്‍

3

പി എം എല്‍-എന്നിലെ പഞ്ചാബ് ഗവര്‍ണര്‍ ബാലിഗുര്‍ റഹ്‌മാന്‍ പി ടി ഐ-പി എം എല്‍ ക്യു മുഖ്യമന്ത്രി ചൗധരി പര്‍വേസ് ഇലാഹിയില്‍ നിന്ന് കഴിഞ്ഞ ദിവസം വിശ്വാസവോട്ട് തേടിയിരുന്നു. പിന്നീട് പഞ്ചാബ് നിയമസഭ പിരിച്ച് വിടാനും അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായി ശനിയാഴ്ച വൈകീട്ട് നിയമസഭ പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നില്‍ ഇമ്രാന്‍ ഖാന്റെ തന്ത്രമാണ് എന്നാണ് വിലയിരുത്തല്‍.

ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും, ഇത് തുടക്കം മാത്രം; ആലപ്പുഴയിലെ സിപിഎം വിവാദത്തില്‍ എംഎ ബേബിഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും, ഇത് തുടക്കം മാത്രം; ആലപ്പുഴയിലെ സിപിഎം വിവാദത്തില്‍ എംഎ ബേബി

4

തെരഞ്ഞെടുപ്പ് നടത്താനായി പഞ്ചാബ്, കൈബര്‍ പഖ്തൂണ്‍ഖ്വ എന്നിവിടങ്ങളിലെ സര്‍ക്കാരിനെ ഇമ്രാന്‍ ഖാന്‍ തന്നെ ബലിയര്‍പ്പിക്കുകയായിരുന്നു എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന അവിശ്വാസ വോട്ടെടുപ്പിലൂടെ ആണ് അഇമ്രാന്‍ ഖാനെ അധികാരത്തില്‍ നിന്ന് പുറത്താക്കി ഷെഹ്ബാസ് ഷെരീഫ് പ്രധാനമന്ത്രിയായത്.

English summary
Prime Minister Shehbaz Sharif will soon seek a vote of confidence says Imran Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X