Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി കോടീശ്വരന്റെ ആസ്തിയില്‍ കണ്ണ്; എല്ലാം പാളി, തകര്‍ന്നടിഞ്ഞ സാമ്രാജ്യത്തില്‍ ബിന്‍ തലാല്‍ വീണ്ടും

പണം നല്‍കിയാണ് ബിന്‍ തലാല്‍ മോചിതനായതെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

Recommended Video

cmsvideo
    തകർച്ചയിൽ നിന്നുയരാൻ ബിൻ തലാൽ | Oneindia Malayalam

    റിയാദ്: ലോക കോടീശ്വരന്‍മാരില്‍ പത്ത് പേരുടെ കണക്കെടുത്താന്‍ അതിലൊരാള്‍ സൗദിയിലെ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരനായിരിക്കും. അഴിമതിക്കേസില്‍ പെട്ട് രണ്ടര മാസം തടവില്‍ കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ ബിസിനിസ് സാമ്രാജ്യം താറുമാറായിരിക്കുന്നു. എല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബിന്‍ തലാല്‍. ഇദ്ദേഹമായിരുന്നു സൗദിയില്‍ അറസ്റ്റിലായവരില്‍ പ്രമുഖന്‍. അതുകൊണ്ടുതന്നെയാണ് മോചിപ്പിക്കണമെങ്കില്‍ 600 കോടി ഡോളര്‍ തരണമെന്ന് സൗദി ഭരണകൂടം ബിന്‍ തലാലിനോട് ആവശ്യപ്പെട്ടത്. അല്ലെങ്കില്‍ ആസ്തികളില്‍ നിശ്ചിത ഭാഗം സര്‍ക്കാരിന് വിട്ടുകൊടുക്കണം. സര്‍ക്കാരിന്റെ വ്യവസ്ഥ ബിന്‍ തലാല്‍ അംഗീകരിച്ചിരുന്നോ? എങ്ങനെയാണ് അദ്ദേഹത്തിന് മോചനത്തിന് വഴിതെളിഞ്ഞത്. എത്രയാണ് ബിന്‍ തലാലിന്റെ ആസ്തി. ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍ ഇങ്ങനെ...

    മൂല്യമുള്ള അറബി

    മൂല്യമുള്ള അറബി

    സൗദി അറേബ്യയിലെ വാറന്‍ ബഫറ്റ് എന്നാണ് ബിസിനസ് ലോകത്ത് ബിന്‍ തലാല്‍ അറിയപ്പെട്ടിരുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ മൂല്യമുള്ള അറേബ്യന്‍ വ്യക്തിയാണിദ്ദേഹം. ആധുനിക സൗദിയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് ആല്‍ സൗദ് രാജാവിന്റെയും ലബ്‌നാനിലെ ആദ്യ പ്രധാനമന്ത്രി റിയാദ് അല്‍ സ്വാലിഹിന്റെയും പേരമകനാണ് ബിന്‍ തലാല്‍.

    തുടക്കം

    തുടക്കം

    1980കളുടെ അവസാനത്തിലാണ് ബിസിനസ് ലോകത്ത് ബിന്‍ തലാല്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ബാങ്കുകളും ഹോട്ടലുകളും മാധ്യമ സ്ഥാപനങ്ങളുമെല്ലാമുള്ള വ്യവസായി. ന്യൂയോര്‍ക്കിലും കാലഫോര്‍ണിയയിലും കോളേജ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ബിന്‍ തലാല്‍ വ്യവസായ മേഖലയിലേക്ക് തിരഞ്ഞത്.

     അറിയപ്പെട്ടു

    അറിയപ്പെട്ടു

    ഫോബ്‌സ് മാസിക 1988ല്‍ പുറത്തിറക്കിയ കോടീശ്വരന്‍മാരുടെ പട്ടികയില്‍ ബിന്‍ താലാലും ഉള്‍പ്പെട്ടതോടെയാണ് ഇദ്ദേഹത്തെ ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ലണ്ടനിലെ ദി സാവോയ്, പാരീസിലെ ഫയര്‍മോണ്ട് പ്ലാസ, ജോര്‍ജ് വി ഹോട്ടല്‍ എന്നിവയെല്ലാം ബിന്‍ തലാലിന്റേതാണ്.

     ചെലവഴിക്കാന്‍ മടിയില്ല

    ചെലവഴിക്കാന്‍ മടിയില്ല

    ട്വിറ്ററിലും ലിഫ്റ്റിലും സിറ്റി ഗ്രൂപ്പിലുമെല്ലാം വന്‍ തുകയാണ് ബിന്‍ തലാല്‍ മുടക്കിയിട്ടുള്ളത്. കൂടാതെ ഓരോ വര്‍ഷവും സന്നദ്ധ സേവന രംഗത്ത് ഇത്രയധികം പണം ചെലവഴിക്കുന്ന മറ്റൊരു വ്യക്തി ഇല്ലെന്ന് തന്നെ പറയാം.

    1900 കോടി ഡോളര്‍

    1900 കോടി ഡോളര്‍

    1900 കോടി ഡോളര്‍ ആസ്തി ബിന്‍ തലാലിന് ഉണ്ടെന്നാണ് ബ്ലൂംബെര്‍ഗ് ബില്യനയര്‍ ഇന്‍ഡെക്‌സ് പറയുന്നത്. ലോകോത്തര കമ്പനികളായ സിറ്റി ഗ്രൂപ്പിലും ആപ്പിളിലും ബിന്‍ തലാലിന് കോടികള്‍ നിക്ഷേപമുണ്ട്. 2007ല്‍ ഇദ്ദേഹം എ380 സൂപ്പര്‍ ജമ്പോ ജെറ്റ് വിമാനം വാങ്ങിയത് ഏവരെയും അതിശയിപ്പിച്ചിരുന്നു.

    പറക്കുന്ന കൊട്ടാരം

    പറക്കുന്ന കൊട്ടാരം

    ഈ വിമാനം പറക്കുന്ന കൊട്ടാരമെന്നാണ് ഇതിലെ സൗകര്യങ്ങള്‍ പരിശോധിച്ച് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാള്‍ഡ് ട്രംപ് മല്‍സരിക്കുന്നതിനെതിരേ ബിന്‍ തലാല്‍ പരസ്യമായി രംഗത്തുവന്നിരുന്നു. ട്രംപ് മറുപടിയും നല്‍കി. അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതോടെ ഇരുവരും ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്.

    എല്ലാ കമ്പനികളിലും

    എല്ലാ കമ്പനികളിലും

    ലോകത്തെ ഏതാണ് എല്ലാ വന്‍കിട കമ്പനികളിലും ബിന്‍ തലാല്‍ നിക്ഷേപം നടത്തിയിരുന്നത് കിങ്ഡം ഹോള്‍ഡിങ് കമ്പനിയുടെ പേരിലായിരുന്നു. ഓഹരി വിപണയില്‍ കമ്പനിയുടെ മൂല്യം 900 കോടി ഡോളറായിരുന്നു. എന്നാല്‍ അറസ്റ്റിന് ശേഷം മൂല്യം കുത്തനെ ഇടിഞ്ഞു.

    തിരിച്ചുപിടിക്കാന്‍

    തിരിച്ചുപിടിക്കാന്‍

    ബിന്‍ തലാല്‍ അറസ്റ്റിലായ തൊട്ടടുത്ത ദിവസം കമ്പനിയുടെ ഓഹരി 12 ശതമാനം ഇടിഞ്ഞിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ഇടിവ് തുടര്‍ന്നു. ഇനി നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബിന്‍ തലാല്‍. സിറ്റിഗ്രൂപ്പ് ബാങ്കുകളുടെ പകുതിയിലധികം ഓഹരി ബിന്‍ തലാലിന്റേതാണ്.

    ട്വിറ്ററിലും ആപ്പിളിലും

    ട്വിറ്ററിലും ആപ്പിളിലും

    ട്വിറ്ററില്‍ 30 കോടി ഡോളറാണ് ബിന്‍ തലാലിന്റെ നിക്ഷേപം. അതായത് കമ്പനിയുടെ 4.9 ശതമാനം. ആപ്പിള്‍ കമ്പനിയുടെ 62 ലക്ഷം ഓഹരികള്‍ ബിന്‍ തലാലിന്റേതാണ്. ആപ്പിള്‍ കമ്പനി വളരെ പ്രതിസന്ധി നേരിട്ടപ്പോഴാണ് ഓഹരികള്‍ വാങ്ങി ബിന്‍ തലാല്‍ കമ്പനിയെ രക്ഷിച്ചത്.

    ലിഫ്റ്റിനെയും കൈക്കലാക്കി

    ലിഫ്റ്റിനെയും കൈക്കലാക്കി

    കാലഫോര്‍ണിയ കേന്ദ്രമായുള്ള ലിഫ്റ്റ് കമ്പനിയില്‍ 5.3 ശതമാനം നിക്ഷേപം ബിന്‍ തലാലിനുണ്ട്. അതായത് 24.7 കോടി ഡോളര്‍. കഴിഞ്ഞവര്‍ഷം കമ്പനിയുടെ വലിയൊരു ഭാഗം അദ്ദേഹം വീണ്ടും വാങ്ങിയത് വാര്‍ത്തയായിരുന്നു.

    മര്‍ഡോകിന്റെയും

    മര്‍ഡോകിന്റെയും

    മാധ്യമഭീമന്‍ റൂപ്പര്‍ട്ട് മര്‍ഡോകിന്റെ കമ്പനിയാണ് 21 ാം സെഞ്ചുറി ഫോക്‌സ്. ഈ കമ്പനിയില്‍ നാല് കോടി ഡോളര്‍ നിക്ഷേപിച്ച് 2015ലാണ് ബിന്‍ തലാല്‍ പുതിയ തേരോട്ടം തുടങ്ങിയത്. കൂടാതെ ഇ- കൊമേഴ്‌സ് ടെക്‌നോളജി കമ്പനിയായ ജെഡി ഡോട്ട് കോമില്‍ 40 കോടി ഡോളര്‍ നിക്ഷേപം നടത്തിയിട്ടുണ്ട് രാജകുമാരന്‍.

    ഹോട്ടല്‍ ശൃംഖലകള്‍

    ഹോട്ടല്‍ ശൃംഖലകള്‍

    ഇതിനെല്ലാം പുറമെയാണ് ലോകത്തെ പ്രധാന നഗരങ്ങളില്‍ കണ്ണായ സ്ഥലങ്ങളില്‍ വന്‍കിട ഹോട്ടല്‍ ശൃംഖലകള്‍ ഉള്ളത്. ലണ്ടനും പാരിസും ന്യൂയോര്‍ക്കുമെല്ലാം ബിന്‍ തലാലിന്റെ വ്യവസായത്തിന്റെ ഭാഗമാണ്. ഈ ആസ്തികളില്‍ ഒരു ഭാഗം വിട്ടുതരണമെന്നാണ് സൗദി ഭരണകൂടം ആവശ്യപ്പെട്ടത്.

    ഭരണകൂടത്തിന്റെ കണ്ണ്

    ഭരണകൂടത്തിന്റെ കണ്ണ്

    മോചനദ്രവ്യം നല്‍കിയാല്‍ മോചിപ്പിക്കാം എന്നാണ് സൗദി ഭരണകൂടം മുന്നോട്ട് വച്ച വ്യവസ്ഥ. പക്ഷേ, ഇദ്ദേഹം പണം നല്‍കിയാണോ മോചിതനായത് എന്ന് വ്യക്തമല്ല. എന്റെ കമ്പനി എന്റേത് മാത്രമായിരിക്കുമെന്നാണ് ബിന്‍ തലാല്‍ ഇന്നലെ പുറത്തിറങ്ങുമ്പോഴും പറഞ്ഞത്.

    പണം നല്‍കി

    പണം നല്‍കി

    പക്ഷേ, പണം നല്‍കിയാണ് ബിന്‍ തലാല്‍ മോചിതനായതെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സൗദി ഭരണകൂടം ആവശ്യപ്പെട്ട പോലെ 600 കോടി ഡോളര്‍ നല്‍കിയോ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നേക്കും.

    മാധ്യമങ്ങള്‍ ആഘോഷിച്ചു

    മാധ്യമങ്ങള്‍ ആഘോഷിച്ചു

    തന്റെ കമ്പനികളുടെ ഓഹരികള്‍ വന്‍തോതില്‍ ഇടവ് നേരിട്ട കാര്യം ബിന്‍ തലാലിനെ അഭിഭാഷകര്‍ അറിയിച്ചിരുന്നു. ഇനി നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമമായിരിക്കും. ലോക മാധ്യമങ്ങള്‍ പ്രധാന വാര്‍ത്തയായിട്ടാണ് ബിന്‍ തലാലിന്റെ മോചനം റിപ്പോര്‍ട്ട് ചെയ്തത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+