ജസീന്തയുടെ മന്ത്രിസഭയിൽ മലയാളി വനിതയും; പ്രിയങ്ക ന്യൂസിലൻഡ് മന്ത്രിസഭയിൽ, ആദ്യ ഇന്ത്യക്കാരി
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിലെ ജസീന്ത ആര്ഡേന് മന്ത്രിസഭയില്‍ ഇത്തവണ മലയാളി തിളക്കം. മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന് ന്യൂസിലന്‍ഡിന്റെ പുതിയ മന്ത്രിസഭയില്‍ അംഗമായി. സമൂഹി, യുവജന ക്ഷേമം സന്നദ്ധ വകുപ്പുകളുടെ ചുമതലയാണ് പ്രിയങ്കയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ് പ്രിയങ്ക രാധാകൃഷ്ണന്. എറണാകുളം പറവൂര്‍ സ്വദേശിയായ പ്രിയങ്ക കഴിഞ്ഞ 14 വര്‍ഷത്തോളമായി ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയാണ്.
തിരുവനന്തപുരത്ത് മല്ലിക സുകുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രചാരണം: പ്രതികരിച്ച താരം
പറവൂര്‍ മാടവനപ്പറമ്പ് രാമന് രാധാകൃഷ്ണന്-ഉഷ ദമ്പതികളുടെ മകളാണ് പ്രിയങ്ക. ക്രൈസ്റ്റ് ചര്‍ച്ച് സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാഡ്സാണ് ഭര്‍ത്താവ്. കുട്ടിക്കാലത്ത് തന്നെ സിംഗപ്പൂരിലായിരുന്നു താമസം. പിന്നീട് പ്രിയങ്ക വെല്ലിംഗ്ടണ്‍ സര്‍വകലാശലയിലേക്ക് ഡവലപ്പ്മെന്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കുന്നതിന് വേണ്ടിയായിരുന്നു ന്യൂസിലന്‍ഡില്‍ എത്തിയത്.
ആ പാട്ട് പാടിയാല്‍ മുട്ടിടിക്കും; ഇഗ്ലീഷ് വായിച്ച് മലയാളം പാടുന്ന വിജയ് യേശുദാസ്: ശാന്തിവിള ദിനേശ്
കഴിഞ്ഞ തവണ പ്രിയങ്ക എത്തിനിഗ് കമ്മ്യൂണിറ്റി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ജെനി സലേസയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ജെനി സലേസ ഇപ്പോള്‍ അസിസ്റ്റന്റ് സ്പീക്കര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
വയനാട്ടിലെ എംപി സ്ഥാനം രാഹുലിന് നഷ്ടമാകുമോ? പുതിയ തിരഞ്ഞെടുപ്പിനുള്ള സരിതയുടെ ഹർജി ഇന്ന് പരിഗണിക്കും
സുരേന്ദ്രനെതിരെ രണ്ടും കൽപ്പിച്ച് ശോഭ: എല്ലാം എണ്ണിയെണ്ണി പറഞ്ഞ് കേന്ദ്രത്തിന് മുമ്പിൽ, പുതിയ നീക്കം