കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനിടെ ബഹ്‌റൈനില്‍ രാഷ്ട്രീയത്തടവുകാരുടെ കുടുംബങ്ങളുടെ പ്രതിഷേധം

Google Oneindia Malayalam News

മനാമ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാഹനവ്യൂഹ പാതയില്‍ പ്രതിഷേധവുമായി ബഹ്‌റൈനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടേയും രാഷ്ട്രീയത്തടവുകാരുടേയും കുടുംബാംഗങ്ങള്‍. രാഷ്ട്രീയ തടവുകാരുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം ഉയര്‍ത്തിയത്. പോപ്പിന്റെ താമസസ്ഥലത്ത് നിന്ന് ഈസാ ടൗണിലെ ഒരു സ്‌കൂളിലേക്ക് വാഹനവ്യൂഹം നീങ്ങവെയായിരുന്നു പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധക്കാരെത്തിയത്.

ശനിയാഴ്ച നടന്ന പ്രതിഷേധത്തിന്റെ വീഡിയോ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി സ്ത്രീകളും കുട്ടികളും പ്രതിഷേധത്തില്‍ പങ്കെടുത്തു. ലണ്ടന്‍ ആസ്ഥാനമായുള്ള ബഹ്റൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റൈറ്റ്സ് ആന്‍ഡ് ഡെമോക്രസിയും (ബിആര്‍ഡി) ബഹ്റൈനിലെ പ്രതിപക്ഷ അല്‍-വെഫാഖ് ഗ്രൂപ്പും പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചു.

1

ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റ് സയ്യിദ് നിസാര്‍ അല്‍ വദായിയുടെ മാതാവ് ഹാജര്‍ മന്‍സൂര്‍ പ്രതിഷേധത്തിലുണ്ടായിരുന്നു. സഹിഷ്ണുത, സഹവര്‍ത്തിത്വം എന്നത് വെറും മുദ്രാവാക്യമല്ല അത് നടപ്പിലാക്കേണ്ടതാണ്, ഹസ്സന്‍ മുഷൈമയെ സ്വതന്ത്രരാക്കുക രാഷ്ട്രീയ തടവുകാരെ സ്വതന്ത്രമാക്കുക, വിഭാഗീയത അവസാനിപ്പിക്കുക തുടങ്ങിയ വാചകങ്ങളുള്ള പ്ലക്കാര്‍ഡുകളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.

റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരിക്ക്; ഏഴരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരിക്ക്; ഏഴരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

2

അതേസമയം ഒമ്പത് പേരടങ്ങുന്ന ഒരു സംഘത്തോട് പൊലീസ് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയും അവര്‍ അഭ്യര്‍ത്ഥന അംഗീകരിക്കുകയും ചെയ്തു എന്നാണ് സര്‍ക്കാര്‍ വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികളൊന്നും എടുക്കുന്നില്ല എന്നും പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റുകളോ മറ്റ് നടപടികളോ ഉണ്ടായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

'അമ്മ മരിച്ചിട്ട് ഒരുമാസം, സിനിമക്ക് പോയത് ബിജെപി പ്രസിഡന്റിനോടുള്ള വിരോധം കൊണ്ടോ', സന്ദീപ് വാര്യരുടെ മറുപടി'അമ്മ മരിച്ചിട്ട് ഒരുമാസം, സിനിമക്ക് പോയത് ബിജെപി പ്രസിഡന്റിനോടുള്ള വിരോധം കൊണ്ടോ', സന്ദീപ് വാര്യരുടെ മറുപടി

3

അതേസമയം സമരക്കാരെ സ്ഥലത്ത് നിന്ന് പൊലീസ് വാഹനത്തില്‍ കയറ്റി വിട്ടയച്ചതായി ബിആര്‍ഡി പ്രസ്താവനയില്‍ പറഞ്ഞു. മാര്‍പാപ്പയോട് വധശിക്ഷയ്ക്കെതിരെ സംസാരിക്കാനും രാഷ്ട്രീയ തടവുകാരെ സംരക്ഷിക്കാനും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരുടെ കുടുംബങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തന്റെ നാല് ദിവസത്തെ സന്ദര്‍ശനത്തിന്റെ ആദ്യ ദിവസമായ വ്യാഴാഴ്ച വിവേചനവും മനുഷ്യാവകാശ ലംഘനവും അവസാനിപ്പിക്കണമെന്ന് പോപ്പ് ആഹ്വാനം ചെയ്തിരുന്നു.

'ഗ്രീഷ്മ വിഷം കുടിച്ചത് ഇക്കാരണങ്ങളാല്‍.., സ്മാര്‍ട്ട് തന്നെ... പ്രതിഭാഗത്ത് ഞാനായിരുന്നെങ്കില്‍'; ആളൂര്‍'ഗ്രീഷ്മ വിഷം കുടിച്ചത് ഇക്കാരണങ്ങളാല്‍.., സ്മാര്‍ട്ട് തന്നെ... പ്രതിഭാഗത്ത് ഞാനായിരുന്നെങ്കില്‍'; ആളൂര്‍

4

ബഹ്റൈനിലെ വധശിക്ഷ പോലുള്ള ശിക്ഷാ രീതികളും രാഷ്ട്രീയ അടിച്ചമര്‍ത്തലും അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യണം എന്നാണ് വിവിധ മനുഷ്യാവകാശ സംഘടനകള്‍ മാര്‍പാപ്പയോട് ആവശ്യപ്പെടുന്നത്. ഷിയാ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പ്രവര്‍ത്തകര്‍ 2011 ല്‍ രാജ്യത്ത് വലിയ പ്രതിഷേധം നടത്തിയിരുന്നു.

5

എന്നാല്‍ ഭരണകക്ഷിയായ അല്‍ ഖലീഫ കുടുംബം വിയോജിപ്പുകളെയെല്ലാം അടിച്ചമര്‍ത്തുകയായിരുന്നു. ഇത് അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനത്തിന് കാരണമായി. അറബ് വസന്തത്തില്‍ വലിയ മുന്നേറ്റം കണ്ട ഏക ഗള്‍ഫ് രാജ്യമാണ് ബഹ്‌റൈന്‍. പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ആയിരക്കണക്കിന് ആളുകളെ ഇവിടെ തടവിലാക്കിയിട്ടുണ്ട്.

6

അതേസമയം ഇത്തരം വിമര്‍ശനങ്ങള്‍ രാജ്യം തള്ളിക്കളയുകയാണ് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം, ബഹ്റൈന്‍ പുതിയ നിയമങ്ങള്‍ പ്രകാരം പതിനായിരക്കണക്കിന് തടവുകാരെ സോപാധികമായി വിട്ടയച്ചിരുന്നു. ഇതിന് പകരം ഇലക്ട്രോണിക് നിരീക്ഷണവും വീട്ടുതടങ്കലും അനുവദിക്കുകയായിരുന്നു. അതേസമയം സോപാധികമായ വിടുതല്‍ ഓഫര്‍ തന്റെ പിതാവ് നിരസിച്ചതായി മുഷൈമയുടെ മകന്‍ പറഞ്ഞിരുന്നു.

English summary
Protest by families of political prisoners during Pope francis visit in Bahrain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X