കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസം കുടിയൊഴിപ്പിക്കല്‍; ഇന്ത്യയ്‌ക്കെതിരെ ഗള്‍ഫില്‍ വ്യാപക പ്രചാരണം, ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

Google Oneindia Malayalam News

ദുബായ്: അസമില്‍ സര്‍ക്കാര്‍ നടത്തുന്ന കുടിയൊഴിപ്പിക്കല്‍ ആഗോള തലത്തില്‍ ഇന്ത്യയ്‌ക്കെതിരായ വികാരം ശക്തിപ്പെടാന്‍ കാരണമാകുന്നു. കുടിയൊഴിപ്പിക്കലിനിടെ രണ്ടുപേരെ പോലീസ് വെടിവച്ച് കൊല്ലുകയും മൃതദേഹത്തില്‍ ചാടിച്ചവിട്ടുന്ന ഫോട്ടോഗ്രാഫറുടെ വീഡിയോ പുറത്തുവരികയും ചെയ്തതോടെയാണ് ഇന്ത്യയ്‌ക്കെതിരായ ബഹിഷ്‌കരണ ആഹ്വാനം, നേരത്തെ ഒമാനിലും ഖത്തറിലും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചാരണം ഇന്ത്യയ്‌ക്കെതിരെ നടന്നിന്നു.

ഇപ്പോള്‍ കുവൈത്തിലും പ്രമുഖര്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണെന്ന് മിഡില്‍ ഈസ്റ്റര്‍ മോണിറ്റര്‍ വാര്‍ത്ത നല്‍കി. യുഎഇ രാജകുടുംബാംഗമായ ഹിന്ദ് അല്‍ ഖാസിമി രാജകുമാരി വീഡിയോ പങ്കുവച്ചത് വലിയ ചര്‍ച്ചയായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

സാമന്ത വെളിപ്പെടുത്തി; ഇനി നാഗ ചൈതന്യക്കൊപ്പമില്ല... ഡിവോഴ്‌സ് പ്രഖ്യാപിച്ചു, പ്രതികരണം ഇങ്ങനെസാമന്ത വെളിപ്പെടുത്തി; ഇനി നാഗ ചൈതന്യക്കൊപ്പമില്ല... ഡിവോഴ്‌സ് പ്രഖ്യാപിച്ചു, പ്രതികരണം ഇങ്ങനെ

1

കഴിഞ്ഞ മാസം 23നാണ് അസമില്‍ നിന്നുള്ള വിവാദ വീഡിയോ പുറത്തുവന്നത്. ദാരംഗ് ജില്ലയില്‍ ഉദ്യോഗസ്ഥരും പോലീസും നടത്തിയ കുടിയൊഴിപ്പിക്കിലിനിടെ പ്രദേശവാസിയെ വെടിവച്ച് കൊല്ലുന്നതായിരുന്നു വീഡിയോയില്‍. ശേഷം കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തില്‍ പോലീസിനൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ ചാടി ചവിട്ടുന്നതും വീഡിയോയിലുണ്ടായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഇന്ത്യയിലും പുറത്തും ഉയര്‍ന്നു. ഫോട്ടോ ഗ്രാഫറെ അറസ്റ്റ് ചെയ്തിരുന്നു.

2

കുവൈത്തില്‍ ഇന്ത്യയ്‌ക്കെതിരെ ശക്തമായ വികാരം നിലനില്‍ക്കുന്നു എന്ന് പശ്ചിമേഷ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമമായ മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വെബ്‌സൈറ്റിനെ ഉദ്ധരിച്ചാണ് ഗള്‍ഫിലെ പ്രതിഷേധം ഇന്ത്യന്‍ മാധ്യമങ്ങളും മറ്റും വാര്‍ത്ത നല്‍കിയിരിക്കുന്നത്. കുവൈത്ത് പാര്‍ലമെന്റംഗങ്ങളും ഇന്ത്യയ്‌ക്കെതിരെ രംഗത്തുവന്നു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

3

ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കെതിരെ കടുത്ത വിവേചനം നടക്കുന്നു. ഞങ്ങള്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ, സന്നദ്ധ, ഇസ്ലാമിക സംഘടനകള്‍ ഇതിനെതിരെ രംഗത്തുവരണം. ഇന്ത്യന്‍ ഭരണകൂടത്തെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കണം. മുസ്ലിങ്ങളുടെ സുരക്ഷ ഉറപ്പാക്കണം- എന്ന് കുവൈത്ത് പാര്‍ലമെന്റംഗങ്ങള്‍ പ്രസ്താവന ഇറക്കി എന്നാണ് മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

4

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് കുവൈത്ത് എംപി ഷുഹൈബ് അല്‍ മുവൈസ്രി ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുവൈത്തിലെ സബര്‍ ന്യൂസ് ആണ് ഈ വാര്‍ത്ത നല്‍കിയത്. ഒഐസിയും മുസ്ലിം നേതാക്കളും ജിസിസിയും യുഎന്നുമെല്ലാം എവിടെയാണ്. ഇന്ത്യയില്‍ നടക്കുന്നത് കണ്ടില്ലേ. ഇന്ത്യയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം- എന്നാണ് ഷുഹൈബ് അല്‍ മുവൈസ്രി എംപിയെ ഉദ്ധരിച്ചുള്ള സബര്‍ ന്യൂസ് റിപ്പോര്‍ട്ട്.

യുഡിഎഫിന് ഭാവിയുണ്ടോ? മുസ്ലിം ലീഗിന് ആശങ്ക; കോണ്‍ഗ്രസിന് വിമര്‍ശനം... നേരിട്ടത് കനത്ത തോല്‍വിയുഡിഎഫിന് ഭാവിയുണ്ടോ? മുസ്ലിം ലീഗിന് ആശങ്ക; കോണ്‍ഗ്രസിന് വിമര്‍ശനം... നേരിട്ടത് കനത്ത തോല്‍വി

5

ഇന്ത്യയ്‌ക്കെതിരെ ഗള്‍ഫ് രാജ്യങ്ങളിലെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം നടക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യത്തില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി പ്രതികരിച്ചു. ഇന്ത്യയെ കുറിച്ച് വ്യാജ പ്രചാരണം നടക്കുന്നുണ്ട്. വിദ്വേഷം പരത്താനും ഐക്യം തകര്‍ക്കാനുമാണ് ശ്രമങ്ങള്‍. വ്യാജ പ്രചാരണങ്ങളില്‍ വീഴരുത്. എല്ലാവും ജാഗ്രത പാലിക്കണം. ഇന്ത്യന്‍ പൗരന്‍മാര്‍ ഐക്യം കാത്ത് സൂക്ഷിക്കണം- ഇതായിരുന്നു ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പ്രസ്താവനയുടെ ചുരുക്കം.

6

അസമിലെ അക്രമം ട്വിറ്ററില്‍ ട്രെന്‍ഡിങ് ആണെന്ന് ഖത്തറിലെ ദോഹ ന്യൂസ് കഴിഞ്ഞ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിരവധി പേരാണ് വീഡിയോക്കെതിരെ പ്രതിഷേധിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ക്രൂരതയാണ് കാണുന്നത് എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ട്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ശക്തമായി വരികയാണ്- ദോഹ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

7

ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കെതിരെ അക്രമം നടക്കുന്നു എന്ന് ഒമാനിലെ ഗ്രാന്റ് മുഫ്തി ശൈഖ് അഹമ്മദ് അല്‍ ഖലീലി ട്വീറ്റ് ചെയ്തിരുന്നു. ഒമാനിലെ പ്രധാന മത നേതാക്കളില്‍ ഒരാളാണ് ഇദ്ദേഹം. സര്‍ക്കാര്‍ പിന്തുണയോടെ തീവ്ര സംഘങ്ങളാണ് മുസ്ലിങ്ങളെ ആക്രമിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. എല്ലാവരും മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. അക്രമം അവസാനിപ്പിക്കാന്‍ സമാധാനം ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ ഇടപെടണം. മുസ്ലിങ്ങള്‍ വിഷയത്തില്‍ ഐക്യപ്പെടണമെന്നും ഒമാന്‍ ഗ്രാന്‍ഫ് മുഫ്തി ശഖ് അഹമ്മദ് ആവശ്യപ്പെട്ടു.

(ഗള്‍ഫിലെ പ്രതിഷേധം സംബന്ധിച്ച് ദി വീക്ക് മാഗസിനില്‍ വന്ന വാര്‍ത്ത വായിക്കാം)

Recommended Video

cmsvideo
Police arrests photographer who was seen thrashing injured man during Eviction operation

English summary
Protest Campaign in Gulf Social Media After Video From Assam Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X