പുടിന്റെ നീക്കമെന്ത്? പൗരന്മാരെ റിസർവ്വ് സേനയുടെ ഭാഗമാവാന്‍ വിളിച്ചു, ആയുധമുണ്ടെന്ന് മുന്നറിയിപ്പും
മോസ്കോ: യുക്രൈനെതിരായ യുദ്ധത്തില്‍ തിരിച്ചടി തുടരുന്നതിനിടെ സൈന്യത്തിലെ റിസ്സർവ് പൌരന്മാരെ റിക്രൂട്ട് ചെയ്യുന്ന നടപടി ക്രമങ്ങള്‍ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. മൂന്ന് ലക്ഷം പേരെയാണ് ഇത്തരത്തില്‍ സേനയുടെ ഭാഗമാക്കുന്നത്, "നിലവിൽ റിസർവിലുള്ള പൗരന്മാരും, എല്ലാറ്റിനുമുപരിയായി, സായുധ സേനയിൽ സേവനമനുഷ്ഠിച്ചവരും, ചില സൈനിക സ്പെഷ്യാലിറ്റികളും പ്രസക്തമായ അനുഭവവുമുള്ള പൗരന്മാരും മാത്രമേ നിർബന്ധിത നിയമനത്തിന് വിധേയമാകൂ," രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പുടിന്‍ പറഞ്ഞു.
പ്രതിരോധത്തിൽ ഉക്രെയ്നെ സഹായിച്ച പാശ്ചാത്യ രാജ്യങ്ങൾക്ക് പുടിൻ കടുത്ത മുന്നറിയിപ്പും നൽകി. റഷ്യയെ ദുർബലപ്പെടുത്താനും വിഭജിക്കാനും നശിപ്പിക്കാനും പടിഞ്ഞാറൻ ആഹ്വാനം ചെയ്യുന്നു. അവർ അവരുടെ എല്ലാ അതിർത്തികളും കടന്നിരിക്കുകയാണ്. "പാശ്ചാത്യ ഭീഷണികൾക്ക്" മറുപടി നൽകാൻ റഷ്യയ്ക്ക് "ധാരാളം ആയുധങ്ങൾ" ഉണ്ടെന്നും പറഞ്ഞ അദ്ദേഹം ആണവ ഭീഷണിയും ഉയർത്തിക്കാട്ടി.

"നമ്മുടെ രാജ്യത്തിന്റെ പ്രാദേശിക അഖണ്ഡതയ്ക്ക് ഭീഷണിയുണ്ടെങ്കിൽ, നമ്മുടെ ജനങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾ ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കും. അത് ഒരു മണ്ടത്തരമല്ല," പുടിൻ പറഞ്ഞു. കിഴക്കൻ, തെക്കൻ ഉക്രെയ്നിലെ വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ റഷ്യയുടെ അവിഭാജ്യ ഘടകമായി മാറുന്നത് സംബന്ധിച്ച് ഹിതപരിശോധന നടത്താൻ പദ്ധതിയിട്ടതിന് തൊട്ടുപിന്നാലെയാണ് റഷ്യൻ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.
കിഴക്കൻ ഉക്രെയ്നിലെ ഡോൺബാസ് മേഖലയെ മോചിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും റഷ്യൻ നിയന്ത്രണത്തിലുള്ള ഭൂരിഭാഗം ജനങ്ങളും യുക്രൈന്‍ ഭര ആഗ്രഹിക്കുന്നില്ലെന്നും ജനഹിതപരിശോധനയെക്കുറിച്ച് പുടിൻ പറഞ്ഞു. റഷ്യയുടെ ഭാഗമാകണോയെന്ന് തീരുമാനിക്കാൻ നടത്തുന്ന ഹിതപരിശോധന വെളളി മുതൽ ചൊവ്വ വരെയാണ് നടക്കുന്നത്. ഫലം അന്തിമമായിരിക്കുമെന്ന് റഷ്യയുടെ മുൻ പ്രസിഡന്റും സുരക്ഷാസമിതിയുടെ ഡപ്യൂട്ടി ചെയർമാനുമായ ദിമിത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരി 24നു തുടങ്ങിയ യുദ്ധം ശനിയാഴ്ച 7 മാസം പിന്നിടുകയാണ്. നിലവില്‍ പല മേഖലകളിലും റഷ്യ വലിയ തിരിച്ചടിയാണ് നേരിടുന്നത്. റഷ്യ കീഴടക്കിയ പല സ്ഥലങ്ങളും ഉക്രൈന്‍ തിരിച്ച് പിടിച്ചു. ഈ സാഹചര്യത്തിലാണ് ഹിത പരിശോധനയുമായി റഷ്യ രംഗത്ത് എത്തിയത്. ഹിത പരിശോധന അനുകൂലമായാൽ യുക്രെയ്നിന്റെ 15% ഭൂപ്രദേശങ്ങൾ റഷ്യൻ ഫെഡറേഷന്റെ ഭാഗമാകും. അതിന് ശേഷവും ഉക്രൈന്‍ ഇവിടെ സൈനിക നീക്ക നടത്തുകയാണെങ്കില്‍ ശക്തമായി തിരിച്ചടിക്കാനായിരിക്കും റഷ്യയുടെ തീരുമാനം












Click it and Unblock the Notifications