ഞെട്ടിച്ച് ഖത്തര്‍: എണ്ണയിതര വരുമാനം കുറഞ്ഞിട്ടും മിച്ച ബജറ്റ്, ഇത് വലിയ നേട്ടം,പക്ഷെ മുന്നറിയിപ്പും
ദോഹ: ഖത്തറിന്റെ സർക്കാർ ബജറ്റിൽ ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിൽ 0.9 ബില്യൺ റിയാൽ (247 മില്യൺ ഡോളർ) മിച്ചം രേഖപ്പെടുത്തിയതായി ധനമന്ത്രാലയം. 47 ബില്യണ്‍ റിയാലിന്‍റെ മൊത്ത വരുമാനമാണ് മൂന്നാം പാദത്തിലുണ്ടായതെന്നാണ് വരവ് ചിലവ് സംബന്ധിച്ച ബജറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 46.1 ബില്യണ്‍ റിയാലാണ് ഈ പാദത്തിലെ മൊത്തം ചിലവായി രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം തന്നെ രാജ്യത്തിന്‍റെ പൊതുകടം ഉയര്‍ന്നതായും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എണ്ണേതര സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം കുറഞ്ഞെങ്കിലും മിച്ചബജറ്റ് കൈവരിക്കാന്‍ കഴിഞ്ഞത് നേട്ടമായിട്ടാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രാപ്പെടുന്നത്. എന്നാല്‍ ഇത് ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യില്ലെന്ന മുന്നറിയിപ്പും ഇവര്‍ ഖത്തറിന് നല്‍കുന്നുണ്ട്.

മൂന്നാം പാദത്തിലുണ്ടായ 46.1 ബില്യൺ റിയാല്‍ ചിലവില്‍ 16.3 ബില്യൺ റിയാലും ചിലവഴിച്ചത് പ്രധാന പദ്ധതികൾക്ക് വേണ്ടിയാണ്. രണ്ടാം പാദത്തെ അപേക്ഷിക്ക് മൂന്നാം പാദത്തില്‍ വരുമാനത്തിലും ചിലവിലും കുറവാണ് ഉണ്ടായത്. ആകെ 2.9 ബില്യണ്‍ റിയാലിന്‍റെ പുതിയ വികസന പദ്ധതികളാണ് മൂന്നാം പാദത്തില്‍ അംഗീകരിച്ചത്. ഇതില്‍ തന്നെ ഖത്തര്‍ ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിച്ചത് രാജ്യത്തെ റോഡുകളുടെ വികസനത്തിലായിരുന്നു.
ഒരു രവിവര്‍മ്മ ചിത്രം പോലെ സുന്ദരം; പ്രയാഗ മാര്‍ട്ടിന്റെ പുതിയ ഫോട്ടോ ഷൂട്ട് വൈറലാവുന്നു

പുതിയ വികസന പദ്ധതികള്‍ക്കായി നീക്കിവെച്ച 2.9 ബില്യണ്‍ റിയാലില്‍ 2.26 ബില്യണ്‍ റിയാലും ചിലവഴിച്ചത് അടിസ്ഥാന സൌകര്യങ്ങള്‍ റോഡ് നിര്‍മ്മാണം എന്നിവയ്ക്കായിട്ടായിരുന്നു. രണ്ടാം പാതത്തിലും അടിസ്ഥാന സൗകര്യവികസനത്തിനായി വന്‍തുക നീക്കിവെച്ചിരുന്നു. ഇതിന് പുറമെ 166.9 മില്യണ്‍ റിയാല്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും 1.71 മില്യണ്‍ റിയാല്‍ പാര്‍ക്കുകളും ഹരിതാഭമേഖലകളും നിര്‍മ്മിക്കുന്നതിനും ചിലവഴിച്ചു.

ഭക്ഷ്യസുരക്ഷാ പദ്ധതി, പഴയ തുറമുഖ നവീകരണം, ലുസൈല്‍ ലൈറ്റ് റെയില്‍ ട്രാം സര്‍വീസ് തുടങ്ങിയ പദ്ധതികള്‍ ഇനിയും പൂര്‍ത്തിയാവാനുണ്ട്. ഇതിനായി കൂടുതല്‍ പണം ചിലവഴിക്കേണ്ടി വരും. 2022 ലെ ഫുട്ബോള്‍ ലോകകപ്പുമായി ബന്ധപ്പെട്ടാണ് ഖത്തര്‍ അടിസ്ഥാന സൗകര്യങ്ങള്‍ വന്‍തോതില്‍ വികസിപ്പിക്കുന്നത്. ഫുട്ബോള്‍ സ്റ്റേഡിയം നിര്‍മ്മാണം ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.

46.1 ബില്യൺ റിയാലിന്റെ മൊത്തം പൊതു ചെലവ് രേഖപ്പെടുത്തിയത് ബജറ്റിന് അനുസൃതമായിട്ടാണെന്നാണ് ധനമന്ത്രാലയം വ്യക്തമാക്കുന്നത്. എണ്ണേതര സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം കുറഞ്ഞപ്പോള്‍ എണ്ണവിലയില്‍ വര്‍ധനവ് ഉണ്ടായതാണ് ബജറ്റ് മിച്ചമാകാന്‍ സഹായിച്ചത്. മൂന്നാം പാദത്തിൽ എണ്ണവില ബാരലിന് ശരാശരി 73.2 ആയിരുന്നുവെന്ന് ധനമന്ത്രാലയം അറിയിച്ചു.
മൂന്നാം പാദത്തിലെ ഖത്തറിന്റെ സാമ്പത്തിക പ്രകടനത്തെക്കുറിച്ച് "ചെലവ് സ്ഥിരതയുടെ മൊത്തത്തിലുള്ള പാറ്റേണിനെ പ്രതിഫലിപ്പിക്കുന്നു" എന്നാണ് ധനമന്ത്രാലയം അഭിപ്രായപ്പെട്ടത്.

മൊത്തം പൊതുചെലവ് 46.1 ബില്യണ്‍ റിയാല്‍ എന്നത് മുൻ പാദത്തെ അപേക്ഷിച്ച് 0.3% ഇടിവാണ്. മറുവശത്ത്, മൂന്നാം പാദത്തിൽ മൊത്തം വരുമാനം 47 ബില്യൺ റിയാലിലെത്തിയെങ്കിലും ഇത് രണ്ടാം പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ 6.2% ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതെ സമയം രാജ്യത്തിന്‍റെ പൊതുകടം 3.3 ശതമാനമായി ഉയര്‍ന്നതായും മൂന്നാം പാദ ബജറ്റ് വ്യക്തമാക്കുന്നു. മൊത്തം 383 ബില്യണ്‍ ഖത്തര്‍ റിയാലാണ് രാജ്യത്തിന്‍റെ കടം.

രണ്ടാം പാദത്തെ അപേക്ഷിച്ച് എണ്ണ ഇതര വരുമാനത്തിൽ 70.4% ഇടിവുണ്ടായതാണ്. കോർപ്പറേറ്റ് ആദായനികുതി പിരിവിന്റെ സമയക്രമം കാരണം 2021 ലെ ബജറ്റ് എണ്ണ ഇതര വരുമാനത്തിന്റെ ഗണ്യമായ വിഹിതം രണ്ടാം പാദത്തില് തന്നെ നേടിയിരുന്നു. അതുകൊണ്ടാണ് എണ്ണ ഇതര വരുമാനത്തില്‍ മുന്നാം പാദത്തില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്താന്‍ കാരണമായതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കൂുന്നു.
അങ്ങ് ചെങ്കോട്ടയില്‍ എത്തിയാലും ഫോട്ടോ ഷൂട്ട്: വൈറലായി റിതു മന്ത്രയുടെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications