കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി രാജാവിനെ പിന്നിലാക്കി ഖത്തര്‍ അമീര്‍; ശൈഖ് തമീമിന് ആദരം... ഉര്‍ദുഗാന്‍ നാലാം സ്ഥാനത്ത്

Google Oneindia Malayalam News

ദോഹ: ആഗോള തലത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ മുസ്ലിം നേതാവ് ഖത്തര്‍ അമീര്‍. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍, പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ തുടങ്ങി പ്രമുഖ നേതാക്കളെല്ലാം ഇടംപിടിച്ച പുതിയ പട്ടികയില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയാണ് ഒന്നാം സ്ഥാനത്ത്.

മുസ്ലിം സമൂഹത്തിന്റെ ഉന്നമനത്തിനും ലോക സമാധാനത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഈ ആദരം. ജോര്‍ദാന്‍ കേന്ദ്രമായുള്ള റോയല്‍ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്ററാണ് എല്ലാ വര്‍ഷവും പട്ടിക തയ്യാറാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്ത് തുര്‍ക്കി പ്രസിഡന്റായിരുന്നു. ഇത്തവണ അദ്ദേഹം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു...

ആ രാത്രി കണ്ട കാഴ്ചയാണ് എന്നെ മാറ്റിയത്; ഹിജാബ് ധരിക്കാനുണ്ടായ കാരണം തുറന്നുപറഞ്ഞ് സന ഖാന്‍ആ രാത്രി കണ്ട കാഴ്ചയാണ് എന്നെ മാറ്റിയത്; ഹിജാബ് ധരിക്കാനുണ്ടായ കാരണം തുറന്നുപറഞ്ഞ് സന ഖാന്‍

1

എല്ലാ വര്‍ഷവും ലോകത്തെ സ്വാധീനിച്ച 50 മുസ്ലിം നേതാക്കളുടെ പട്ടിക ജോര്‍ദാന്‍ കേന്ദ്രമായുള്ള ഗവേഷണ സ്ഥാനപമായ ആര്‍ഐഎസ്എസ് സെന്റര്‍ പുറത്തിറക്കാറുണ്ട്. ഈ വര്‍ഷം ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ യഥാക്രമം ഖത്തറിലെയും സൗദിയിലെയും ഇറാനിലെയും ഭരണാധികാരികളാണ്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തായിരുന്ന തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ഇത്തവണ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

2

ആഗോള തലത്തില്‍ നടത്തിയ ഇടപെടലുകള്‍, നയതന്ത്ര രീതി, ഖത്തറിന്റെ സാമ്പത്തിക രംഗത്തുണ്ടായ ഉണര്‍വ്, തൊഴില്‍ മേഖലയില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍, വിദേശികളോട് കാണിക്കുന്ന അനുകമ്പ തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീമിന് ഇത്തവണ ഒന്നാം സ്ഥാനം നല്‍കിയതെന്ന് ഗവേഷണ സംരഭത്തിന്റെ ഭാരവാഹികള്‍ പറയുന്നു.

3

ജിസിസി രാജ്യങ്ങളുമായി ഖത്തര്‍ ഇപ്പോള്‍ ബന്ധം മെച്ചപ്പെടുത്തിയിട്ടുണ്ട്, അഫ്ഗാനിലെ പ്രതിസന്ധി രൂക്ഷമാകാതിരിക്കാന്‍ ഏറെ സഹായിച്ചത് ഖത്തറിന്റെ ഇടപെടലായിരുന്നു. അമേരിക്കയും താലിബാനും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ചതും ഖത്തറായിരുന്നു. സുഡാനിലെ തര്‍ക്കങ്ങളിലും പരിഹാരത്തിന് ഖത്തര്‍ ശ്രമിച്ചിരുന്നു. ഇതിനൊക്കെ പുറമെയാണ് ഖത്തറിന്റെ ആഭ്യന്തര വളര്‍ച്ചയെന്ന് ആര്‍ഐഎസ്എസ് സെന്റര്‍ ചൂണ്ടിക്കാട്ടുന്നു.

ക്യൂട്ട് സുന്ദരിയായി ശിവാനി; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍, പുത്തൻ ചിത്രങ്ങൾ കാണാം.

4

ഖത്തറിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നുണ്ട്, കൂടാതെ ഖത്തര്‍ വിദേശ രാജ്യങ്ങളില്‍ നിക്ഷേപം നടത്തുന്നതും വര്‍ധിച്ചിരിക്കുന്നു, സമാധാന ചര്‍ച്ചകളുടെ മധ്യസ്ഥനായും ഖത്തര്‍ അമീറിന്റെ റോള്‍ പ്രധാനമാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും ചുക്കാന്‍ പിടിക്കുന്നത് ഖത്തറാണെന്ന് ജോര്‍ദാനിയന്‍ ഗവേഷണ സ്ഥാപനം എടുത്തു പറയുന്നു.

5

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിലുള്ള അകല്‍ച്ച കുറയ്ക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ഖത്തര്‍ വ്യക്തമാക്കിയിരുന്നു. ആഫ്രിക്കന്‍ രാജ്യമായ ഛാഡിലെ ആഭ്യന്തര യുദ്ധത്തില്‍ പരിഹാരം കാണാനും ഖത്തര്‍ ശ്രമിച്ചുവരികയാണ്. ഈജിപ്തും സുഡാനും എത്യോപ്യയും ഉള്‍പ്പെടുന്ന ആഫ്രിക്കയിലെ അണക്കെട്ട് വിവാദത്തിലും പരിഹാരത്തിന് ഖത്തര്‍ ഇടപെടുന്നുണ്ട്.

അംബാനിയെ 'വെറുതെവിട്ട്' അദാനി... ഇത്തവണ പോരില്ല... സര്‍ക്കാര്‍ ലക്ഷ്യം ലക്ഷം കോടി 5ജി ലേലംഅംബാനിയെ 'വെറുതെവിട്ട്' അദാനി... ഇത്തവണ പോരില്ല... സര്‍ക്കാര്‍ ലക്ഷ്യം ലക്ഷം കോടി 5ജി ലേലം

6

ഖത്തറില്‍ പൊതു തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത് കഴിഞ്ഞ ഒക്ടോബറിലാണ്. ശൂറാ കൗണ്‍സിലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഖത്തരി പൗരന്മാര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിച്ചത് ചരിത്ര മുഹൂര്‍ത്തമായിരുന്നു. ഖത്തര്‍ ജനാധിപത്യത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയായിട്ടാണ് നിരീക്ഷകര്‍ ഇതിനെ വിലയിരുത്തിയത്. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് വേദിയാകുന്ന ഖത്തര്‍, തൊഴിലാളികള്‍ക്ക് അനുകൂലമായ ഒട്ടേറെ നിയമങ്ങള്‍ കൊണ്ടുവന്നതും അമീറിനെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിച്ചു.

7

യുഎഇയുടെ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പട്ടികയില്‍ എട്ടാം സ്ഥാനത്തുണ്ട്. ഇറാഖിലെ ഷിയാ പണ്ഡിതന്‍ സയ്യിദ് അലി ഹുസൈന്‍ സിസ്താനി ഒമ്പതാം സ്ഥാനത്തും പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പത്താം സ്ഥാനത്തുമുണ്ട്. സൗദി കിരീടവകാശി മുഹമ്മദ് സല്‍മാന്‍ 15ാം സ്ഥാനത്താണ്.

Recommended Video

cmsvideo
സ്വാമി വഴി വീണ്ടും അടുത്ത പണി കിട്ടി ; ദിലീപ് കേസില്‍ ട്വിസ്റ്റ് |*Kerala

English summary
Qatar Amir Sheikh Tamim Selected First Place in World Most Influential Muslim; Saudi King Salman Next
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X