ഖത്തര്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിക്കൂട്ടുന്നു; സൗദിക്ക് നെഞ്ചിടിപ്പ്!! ഫ്രാന്‍സുമായി കോടികളുടെ കരാര്‍

 • Written By:
Subscribe to Oneindia Malayalam
cmsvideo
  സൗദിയെ വേണ്ട, ഫ്രാൻസുമായി അടുത്ത് ഖത്തർ | Oneindia Malayalam

  ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായിരിക്കെ ഖത്തര്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിക്കൂട്ടുന്നു. ഫ്രാന്‍സില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് പുതിയ തീരുമാനം. ഇതുസംബന്ധിച്ച കരാറില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വേണ്ടി ദോഹയില്‍ എത്തിയിട്ടുണ്ട്.

  യുദ്ധവിമാനങ്ങള്‍ ഖത്തര്‍ വാങ്ങുന്നത് സൗദി സഖ്യത്തിന് ആശങ്ക വര്‍ധിപ്പിക്കുന്ന നടപടിയാണ്. ഖത്തറിനെതിരേ ചുമത്തിയ ഉപരോധം കൂടുതല്‍ രൂക്ഷമാകുകയും ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത ശക്തിപ്പെടുകയും ചെയ്തിരിക്കെയാണ് സൈന്യത്തെ ഖത്തര്‍ ശക്തിപ്പെടുത്തുന്നത്. അതിര്‍ത്തി നിരീക്ഷണം ശക്തമാക്കാനും ഖത്തര്‍ തീരുമാനിച്ചിട്ടുണ്ട്. ഏറ്റവും പുതിയ ആയുധ ഇടപാടിന്റെ വിവിരങ്ങള്‍ ഇങ്ങനെ...

  അമേരിക്കന്‍ ആസ്ഥാനം

  അമേരിക്കന്‍ ആസ്ഥാനം

  ഫ്രഞ്ച് പ്രസിഡന്റ് ഖത്തറിലെ അമേരിക്കന്‍ സൈന്യത്തിന്റെ ആസ്ഥാനമായ അല്‍ ഉബൈദ് വ്യോമതാവളത്തിലാണ് വിമാനമിറങ്ങിയത്. 10000 അമേരിക്കന്‍ സൈനികരാണ് ഈ താവളത്തിലുള്ളത്. ഇവിടെ ഫ്രഞ്ച് സൈന്യത്തിനും പ്രത്യേക ഓഫീസുണ്ട്.

  62 വിമാനങ്ങള്‍

  62 വിമാനങ്ങള്‍

  മാക്രോണിനൊപ്പം ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ വെസ് ലേദ്രെയിനുമുണ്ട്. 12 റാഫേല്‍ യുദ്ധവിമാനങ്ങളാണ് ഫ്രാന്‍സില്‍ നിന്ന് ഖത്തര്‍ വാങ്ങുന്നത്. ഇതുസംബന്ധിച്ച് മാക്രോണും ഖത്തര്‍ അമീറും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. കൂടാതെ 50 വിമാനങ്ങള്‍ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

  നേരത്തെ വാങ്ങിയത് 24 എണ്ണം

  നേരത്തെ വാങ്ങിയത് 24 എണ്ണം

  എ321 വിഭാഗത്തില്‍പ്പെട്ട എയര്‍ബസ് വിമാനങ്ങള്‍ 50 എണ്ണമാണ് ഫ്രാന്‍സില്‍ നിന്ന് ഖത്തര്‍ വാങ്ങുക. നേരത്തെ ഖത്തര്‍ ഫ്രാന്‍സില്‍ നിന്ന് 24 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയിരുന്നു. അന്ന് 711 കോടി ഡോളറിന്റെ കരാറാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നത്.

  ചര്‍ച്ചകള്‍ വിജയം

  ചര്‍ച്ചകള്‍ വിജയം

  ദസ്സോള്‍ട്ട് ഏവിയേഷനാണ് റാഫേല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്നത്. മാസങ്ങളായി ഇരുരാജ്യങ്ങളും ആയുധ ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ്. ഇപ്പോള്‍ അത് യാഥാര്‍ഥ്യമായിരിക്കുന്നുവെന്ന് ഫ്രഞ്ച് പ്രതിരോധ വൃത്തങ്ങള്‍ പ്രതികരിച്ചു.

  300 സൈനിക വാഹനങ്ങള്‍

  300 സൈനിക വാഹനങ്ങള്‍

  ഈ യുദ്ധവിമാനങ്ങള്‍ക്ക് പുറമെ സൈനിക വാഹനങ്ങളും ഖത്തര്‍ വാങ്ങുന്നുണ്ട്. ഇതിന്റെ ചര്‍ച്ചകളും ഇരുരാഷ്ട്ര നേതാക്കളും തമ്മില്‍ നടന്നു. 300 വിബിസിഐ കവചിത വാഹനങ്ങളാണ് ഖത്തര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. അതിര്‍ത്തി സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണിത്.

  300 കോടിയുടെ മെട്രോ കരാര്‍

  300 കോടിയുടെ മെട്രോ കരാര്‍

  ഫ്രഞ്ച് കമ്പനിയായ നെക്‌സറില്‍ നിന്നാണ് ഖത്തര്‍ സൈനിക വാഹനങ്ങള്‍ വാങ്ങുന്നത്. ഇതിന് പുറമെ ദോഹ മെട്രോയുമായി ബന്ധപ്പെട്ട്് 300 കോടി യൂറോയുടെ കരാര്‍ സംബന്ധിച്ചും ധാരണയുണ്ടാക്കി. 20 വര്‍ഷത്തേക്ക് ദോഹ മെട്രോയുടെ എല്ലാ നടപടികളും ഫ്രഞ്ച് കമ്പനിക്ക് കൈമാറിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  1000 കോടിയുടെ നിക്ഷേപം

  1000 കോടിയുടെ നിക്ഷേപം

  ഫ്രാന്‍സില്‍ ഖത്തറിന് 1000 കോടി ഡോളറിന്റെ നിക്ഷേപമുണ്ട്. ഇനിയും കൂടുതല്‍ നിക്ഷേപിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഖത്തര്‍ അമീറിനോട് ആവശ്യപ്പെട്ടു. ഖത്തറുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്താനും ഫ്രാന്‍സ് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സൗദി അറേബ്യന്‍ സഖ്യത്തിന് ഒരുതരത്തില്‍ തിരിച്ചടിയാണ് ഇരുരാജ്യങ്ങളുടെയും ബന്ധം.

  ഇടപെടാന്‍ തയ്യാറെന്ന് ഫ്രാന്‍സ്

  ഇടപെടാന്‍ തയ്യാറെന്ന് ഫ്രാന്‍സ്

  സൗദി സഖ്യവുമായുള്ള പ്രശ്‌നം പരഹരിക്കുന്നതിന് ഇടപെടാന്‍ തയ്യാറാണെന്ന് ഫ്രാന്‍സ് ഖത്തര്‍ നേതൃത്വത്തെ അറിയിച്ചു. ഖത്തറിനെതിരേ സൗദി സഖ്യം ജൂണ്‍ അഞ്ചിനാണ് ഉപരോധം പ്രഖ്യാപിച്ചത്. പിന്നീട് കുവൈത്തും അമേരിക്കയുമൊക്കെ ഇടപെട്ടെങ്കിലും പ്രശ്‌നം ഇപ്പോഴും അവസാനിച്ചിട്ടില്ല.

  നാല് രാജ്യങ്ങളുമായി സൈനിക കരാര്‍

  നാല് രാജ്യങ്ങളുമായി സൈനിക കരാര്‍

  സൗദി സഖ്യവുമായി ബന്ധം വഷളായ ശേഷമാണ് ഖത്തര്‍ സൈന്യത്തെ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. വിദേശരാജ്യങ്ങളുമായി തുടര്‍ച്ചയായി ആയുധ കരാറുകളില്‍ ഒപ്പുവയ്ക്കുകയാണിപ്പോള്‍. അമേരിക്കയുമായും ബ്രിട്ടനുമായും റഷ്യയുമായും ഖത്തര്‍ അടുത്തിടെ സൈനിക കരാറില്‍ എത്തിയിരുന്നു.

  ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍

  ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍

  ബ്രിട്ടനില്‍ നിന്ന് 24 ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് ഖത്തറിന്റെ തീരുമാനം. ഇതുസംബന്ധിച്ച കരാറില്‍ സപ്തംബറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. ഫ്രാന്‍സിന്റെ എയര്‍ബസും ബ്രിട്ടന്റെ ബിഎഇ സിസ്റ്റവും ഇറ്റലിയുടെ ഫിന്‍മെക്കാനിക്കയും സംയുക്തമായാണ് യൂറോ ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്നത്. കൂടുതല്‍ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്താന്‍ ഖത്തര്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Qatar buys Rafale fighter jets and Airbus planes from France

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്