Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറിനെതിരെ യുഎഇ പറഞ്ഞത് പച്ചക്കള്ളം!! ഇമെയില്‍ ചോര്‍ന്നു, രഹസ്യങ്ങള്‍ പുറത്ത്

ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിക്കുമ്പോള്‍ സൗദി സഖ്യം ആരോപിച്ച പ്രധാന കാര്യങ്ങളിലൊന്ന് ഖത്തറില്‍ താലിബാന്റെ ഓഫീസ് ഉണ്ടെന്നതായിരുന്നു.

ദുബായ്: അഫ്ഗാനിസ്താനിലെ സായുധ സംഘമായ താലിബാനെ കൂട്ടുപിടിക്കാന്‍ യുഎഇ ശ്രമിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. പക്ഷേ ശ്രമം പാളിപ്പോവുകയായിരുന്നുവെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. യുഎഇയുടെ ശ്രമം പരാജയപ്പെടുകയും താലിബാന്‍ ഓഫീസ് ഖത്തറില്‍ തുറക്കുകയുമായിരുന്നു. നിലവില്‍ ദോഹയിലാണ് താലിബാന്റെ ഓഫീസുള്ളത്.

അമേരിക്കയിലെ യുഎഇ അംബാസഡര്‍ യൂസുഫ് അല്‍ ഉതൈബയുടെ ഇമെയില്‍ ചോര്‍ന്നതില്‍ നിന്നാണ് യുഎഇ നടത്തിയ രഹസ്യനീക്കങ്ങള്‍ പുറത്തായത്. ഖത്തര്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് ആരോപിക്കുന്ന യുഎഇ നടത്തിയ രഹസ്യനീക്കം പുറത്തായത് അവര്‍ക്ക് കനത്ത തിരിച്ചടിയാണ്.

ഭീകരവാദ ആരോപണം വ്യാജം

ഭീകരവാദ ആരോപണം വ്യാജം

ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിക്കുമ്പോള്‍ സൗദി സഖ്യം ആരോപിച്ച പ്രധാന കാര്യങ്ങളിലൊന്ന് ഖത്തറില്‍ താലിബാന്റെ ഓഫീസ് ഉണ്ടെന്നതായിരുന്നു. ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നതിന് തെളിവാണിതെന്നും സൗദി സഖ്യം ആരോപിച്ചിരുന്നു.

ദുബായില്‍ തുറക്കാനായിരുന്നു നീക്കം

ദുബായില്‍ തുറക്കാനായിരുന്നു നീക്കം

എന്നാല്‍ താലിബാന്റെ ഓഫീസ് ദുബായില്‍ തുറക്കാനായിരുന്നു യുഎഇയുടെ നീക്കം. ഇതിന് വേണ്ടി ഉതൈബ അമേരിക്കന്‍ വിദേശകാര്യ വകുപ്പില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ചോര്‍ന്ന ഇമെയിലില്‍ വ്യക്തമാണെന്നാണ് പത്രത്തില്‍ പറയുന്നത്.

സമാധാന ചര്‍ച്ചകള്‍

സമാധാന ചര്‍ച്ചകള്‍

2013 ജൂണിലാണ് താലിബാന്റെ ഓഫീസ് ഖത്തറില്‍ തുറന്നത്. അഫ്ഗാനിസ്താനിലെ സമാധാനം മുന്‍നിര്‍ത്തിയായിരുന്നു അമേരിക്ക മുന്‍കൈയെടുത്ത് നടത്തിയ ഈ നീക്കം. അഫ്ഗാന്‍ സമാധാന ചര്‍ച്ചകളും ഇവിടെ നടന്നിരുന്നു.

പ്രചാരണം പൊളിയുന്നു

പ്രചാരണം പൊളിയുന്നു

പക്ഷേ, ഈ ഓഫീസ് ഖത്തര്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നതിന് ഉദാഹരണമാണെന്നാണ് സൗദി സഖ്യം ആരോപിച്ചത്. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ നടത്തിയ പ്രചാരണം കളവാണെന്ന് തെളിയുകയാണിവിടെ.

യുഎഇ മന്ത്രി നേരിട്ട് വിളിച്ചു

യുഎഇ മന്ത്രി നേരിട്ട് വിളിച്ചു

താലിബാന്റെ ഓഫീസ് യുഎഇയില്‍ തുറക്കാന്‍ യുഎഇ ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് യുഎഇ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ അമേരിക്കയിലെ തങ്ങളുടെ അംബാസഡറായ ഉതൈബയെ വിളിച്ചിരുന്നു.

ഖത്തറിലേക്ക് പോയതില്‍ ക്ഷോഭം

ഖത്തറിലേക്ക് പോയതില്‍ ക്ഷോഭം

താലിബാന്റെ ഓഫീസ് ഖത്തറിലേക്ക് പോയതറിഞ്ഞാണ് യുഎഇ വിദേശകാര്യ മന്ത്രി ഉതൈബയെ വിളിച്ചത്. അല്‍പ്പം ദേഷ്യപ്പെട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതുസംബന്ധിച്ച് ഉതൈബ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് അയച്ച ഇമെയിലാണ് ചോര്‍ന്നത്.

അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച

അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച

മുമ്പും യുഎഇ താലിബാന്‍ ഓഫീസ് ലഭിക്കുന്നതിന് ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. താലിബാന്റെ ഓഫീസ് ദുബായില്‍ തന്നെ വേണമെന്ന് യുഎഇക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകളും നടത്തി.

ലണ്ടന്‍ ടൈംസ് റിപ്പോര്‍ട്ട്

ലണ്ടന്‍ ടൈംസ് റിപ്പോര്‍ട്ട്

പക്ഷേ ലണ്ടന്‍ ടൈംസില്‍ വന്ന റിപ്പോര്‍ട്ട് യുഎഇയെ പ്രകോപിപ്പിച്ചു. താലിബാന്റെ ഓഫീസ് ദോഹയില്‍ സ്ഥാപിക്കാന്‍ അമേരിക്ക ശ്രമിക്കുന്നുവെന്നായിരുന്നു ലണ്ടന്‍ ടൈംസ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ വ്യക്തത തേടി 2011 സപ്തംബര്‍ 12ന് അയച്ച മറ്റൊരു ഇമെയിലും ന്യൂയോര്‍ക്ക് ടൈംസിന് ലഭിച്ചിട്ടുണ്ട്.

ചോര്‍ത്തിയവര്‍ ഗ്ലോബല്‍ലീക്‌സ്

ചോര്‍ത്തിയവര്‍ ഗ്ലോബല്‍ലീക്‌സ്

അന്നത്തെ യുഎഇ നയതന്ത്ര പ്രതിനിധി മുഹമ്മദ് മഹ്മൂദ് അല്‍ ഖാജ ഏഷ്യന്‍ കാര്യങ്ങള്‍ക്കുള്ള അമേരിക്കന്‍ വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി ജെഫ്രി ഫെല്‍ട്ട്മാന് അയച്ച ഇമെയിലാണ് പുറത്തായത്. ഗ്ലോബല്‍ലീക്‌സ് എന്ന സംഘമാണ് യുഎഇ പ്രതിനിധിയുടെ ഇമെയില്‍ ചോര്‍ത്തിയത്.

അമേരിക്ക നടത്തിയ നീക്കം

അമേരിക്ക നടത്തിയ നീക്കം

അമേരിക്കന്‍ സൈന്യത്തിന് കനത്ത തിരിച്ചടിയായിരുന്നു അഫ്ഗാനില്‍. അവിടെ നിന്നു അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കണമെങ്കില്‍ താലിബാനുമായി ചര്‍ച്ച നടത്തി രമ്യതയിലെത്താതെ തരമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഖത്തറില്‍ താലിബാന് ഓഫീസ് തുറന്നത്. ചര്‍ച്ചകള്‍ പലവട്ടം നടന്നെങ്കിലും അഫ്ഗാനില്‍ ഇപ്പോഴും സമാധാനം പുലര്‍ന്നിട്ടില്ലെന്നതാണ് വിരോധാഭാസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+