സൗദി അറേബ്യയില്‍ കൂട്ട അറസ്റ്റ്; പണ്ഡിതന്‍മാരെ ജയിലിലടയ്ക്കുന്നു? ഇവര്‍ ചെയ്ത കുറ്റം ഇതാണ്...

  • Written By:
Subscribe to Oneindia Malayalam

റിയാദ്: സൗദി അറേബ്യയില്‍ നിന്നു ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. പണ്ഡിതന്‍മാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കകം നിരവധി പണ്ഡിതന്‍മാരെ പോലീസ് പിടികൂടിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

എന്തിനാണ് പണ്ഡിതന്‍മാരെ അറസ്റ്റ് ചെയ്യുന്നത്. പണ്ഡിതന്‍മാരെ മാത്രമല്ല, ബുദ്ധിജീവികളെയും മറ്റു പലരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഖത്തറുമായി ബന്ധമുള്ളവരും അറസ്റ്റിലായിട്ടുണ്ട്. ഇതോടെ ഗള്‍ഫ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്ന് ഉറപ്പായി. പണ്ഡിതന്‍മാരുടെ നീക്കങ്ങള്‍ പോലീസ് ഏറെ നാളായി നിരീക്ഷിച്ച് വരികയായിരുന്നു. അറസ്റ്റിന് കാരണമായി റിപ്പോര്‍ട്ടുകളില്‍ പറയുന്ന കാരണങ്ങള്‍ ഇതാണ്...

മറ്റൊരു രാജ്യത്തിന് വേണ്ടി

മറ്റൊരു രാജ്യത്തിന് വേണ്ടി

വിദേശരാജ്യത്തിനും വിദേശത്തെ ചില സംഘങ്ങള്‍ക്കും വേണ്ടി ചാരപ്രവര്‍ത്തനം നടത്തുകയായിരുന്നു ഇവരെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരു പ്രത്യേക സംഘത്തിലുള്ളവരാണ് പിടിയിലായതെന്നും സൂചനയുണ്ട്.

എസ്പിഎ പറയുന്നത്

എസ്പിഎ പറയുന്നത്

എന്നാല്‍ സൗദി വാര്‍ത്താ ഏജന്‍സി അറസ്റ്റ് സംബന്ധിച്ച് വ്യക്തമാക്കിയില്ല. വിദേശ ശക്തികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ശൃംഖലയെ കണ്ടെത്തി എന്നു മാത്രമാണ് എസ്പിഎ റിപ്പോര്‍ട്ടിലുള്ളത്.

പ്രമുഖരായ 20 മതപണ്ഡിതര്‍

പ്രമുഖരായ 20 മതപണ്ഡിതര്‍

സൗദിയിലെ പ്രമുഖരായ 20 മതപണ്ഡിതന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകരെ ഉദ്ധരിച്ചാണ് അല്‍ ജസീറ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

രാജകുടുംബവുമായി ബന്ധമുള്ളവരും

രാജകുടുംബവുമായി ബന്ധമുള്ളവരും

രാജകുടുംബവുമായി ബന്ധപ്പെട്ട പണ്ഡിതരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് അല്‍ ജസീറയുടെ റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച വിവാദം ചൂടേറിയ ചര്‍ച്ചയാണ്. പണ്ഡിതന്‍മാര്‍ മാത്രമല്ല, അറസ്റ്റിലായിട്ടുള്ളത്.

കവിയും അറസ്റ്റില്‍

കവിയും അറസ്റ്റില്‍

പണ്ഡിതന്‍മാര്‍ക്ക് പുറമെ, അധ്യാപകര്‍, ടെലിവിഷന്‍ അവതാരകര്‍, ഒരു കവി എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. ചൊവ്വാഴ്ചയും നിരവധി പേരെ പിടികൂടി.

സംഭവം സത്യമാണ്

സംഭവം സത്യമാണ്

ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൗദിയിലെ മനുഷ്യാകാശ സംഘടനയായ എഎല്‍ക്യുഎസ്ടിയും അറസ്റ്റ് വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാവരുടെ പേരും ഇവര്‍ പുറത്തുവിട്ടിട്ടില്ല.

ചിലരുടെ പേര് പുറത്തുവിട്ടു

ചിലരുടെ പേര് പുറത്തുവിട്ടു

സല്‍മാന്‍ അല്‍ അൗദ, അവദ് അല്‍ ഖര്‍നി, ഫര്‍ഹാന്‍ അല്‍ മാലികി, മുസ്തഫ ഹസന്‍ എന്നിവരുടെ അറസ്റ്റ് സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ കുറിച്ച് അന്വേഷിച്ച് വരികയാണ്. ഇവരുടെ പേരും ഉടന്‍ പുറത്തുവിടും.

 റോയിട്ടേഴ്‌സ് റിപ്പോര്‍്ട്ടില്‍ പറയുന്നത്

റോയിട്ടേഴ്‌സ് റിപ്പോര്‍്ട്ടില്‍ പറയുന്നത്

എന്നാല്‍ സൗദി പോലീസോ ആഭ്യന്തര മന്ത്രാലയമോ ഇതുസംബന്ധിച്ച് സ്ഥിരീകരിച്ചിട്ടില്ല. വിദേശ ശക്തികളുമായി ബന്ധപ്പെട്ട് രാജ്യത്ത് കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചവരെയാണ് അറസ്റ്റ് ചെയ്തതെന്ന് സൗദി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഭീകര ബന്ധം

ഭീകര ബന്ധം

മുസ്ലിം ബ്രദര്‍ഹുഡ് ഉള്‍പ്പെടെയുള്ള സംഘങ്ങളുമായി ബന്ധമുള്ളവരെയാണ് പിടികൂടിയിരിക്കുന്നത്. മുസ്ലിം ബ്രദര്‍ഹുഡിനെ സൗദി അറേബ്യ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.

ഖത്തറിലെ പണ്ഡിതനും

ഖത്തറിലെ പണ്ഡിതനും

അറസ്റ്റിനെ അപലപിച്ച് ഖത്തറിലെ അന്താരാഷ്ട്ര മുസ്ലിം പണ്ഡിത യൂണിയന്‍ (ഐയുഎംഎസ്) രംഗത്തെത്തി. അറസ്റ്റ് ചെയ്ത എല്ലാവരെയും മോചിപ്പിക്കാന്‍ സംഘടന സൗദി രാജാവിനോട് ആവശ്യപ്പെട്ടു. ഐയുഎംഎസ് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗം സല്‍മാന്‍ അല്‍ ഔദയും അറസ്റ്റിലായിട്ടുണ്ട്.

പക തീര്‍ക്കുന്നോ

പക തീര്‍ക്കുന്നോ

ഖത്തറിനോടുള്ള പക തീര്‍ക്കാന്‍ പണ്ഡിതന്‍മാരെ കരുവാക്കരുതെന്ന് ഐയുഎംഎസ് പറഞ്ഞു. ഖത്തറുമായി ബന്ധമുള്ള എല്ലാവരെയും ജയിലിലടയ്ക്കാനാണ് സൗദിയുടെ നീക്കം. സൗദി രാജാവ് സല്‍മാന്‍ വിഷയത്തില്‍ ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു.

ലക്ഷത്തോളം പണ്ഡിതന്‍മാന്‍

ലക്ഷത്തോളം പണ്ഡിതന്‍മാന്‍

ഒരു ലക്ഷത്തോളം പണ്ഡിതന്‍മാന്‍ അംഗങ്ങളായ സംഘമാണ് ഐയുഎംഎസ്. സുന്നികളും ഷിയാക്കളും ഒരുമിച്ച് പോകണമെന്നാണ് ഇവരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. ദോഹ കേന്ദ്രമായാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Saudi Arabia has detained more preachers and scholars, activists said, two days after the reported arrest of more than 20 individuals, including prominent Saudi intellectuals.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്