Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ ചര്‍ച്ചയില്‍ കുലുങ്ങി യൂറോപ്പ്; പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് പുറത്ത്... അത് ശരിയില്ലെന്ന് ഇവ

ദോഹ/ബ്രസല്‍സ്: ലോകകപ്പ് ഫുട്‌ബോല്‍ മല്‍സരത്തിന് വേദിയാകാന്‍ ഖത്തറിനെ തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ യൂറോപ്പില്‍ ഖത്തറുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. ലോകകപ്പ് വേദി ഖത്തര്‍ കൈക്കൂലി കൊടുത്ത് നേടിയെടുത്തതാണ് എന്നായിരുന്നു നേരത്തെ ഉയര്‍ന്ന ആരോപണം. അതിനിടെയാണ് മറ്റൊരു പുതിയ വിവാദം.

യൂറോപ്യന്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് ഇവ കയ്‌ലി ഉള്‍പ്പെടെയുള്ള ആറ് എംപിമാരെ അറസ്റ്റ് ചെയ്തിരിക്കുകയാണ് ബെല്‍ജിയം പോലീസ്. എന്നാല്‍ എല്ലാ ആരോപണങ്ങളും ഇവ കയ്‌ലി നിഷേധിക്കുകയും ചെയ്യുന്നു. പുതിയ വിവാദത്തില്‍ ഖത്തര്‍ എങ്ങനെ കേന്ദ്ര ബിന്ദുവാകുന്നു എന്നത് വിശദീകരിക്കാം...

1

യൂറോപ്യന്‍ പാര്‍ലമെന്റിന് 14 വൈസ് പ്രസിഡന്റുമാരാണുള്ളത്. ഇതിലൊരാളാണ് ഇവ കെയ്‌ലി. ഇവര്‍ ഉള്‍പ്പെടെ ആറ് പ്രമുഖരെ ബെല്‍ജിയം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഖത്തറില്‍ നിന്ന് പണം കൈപറ്റി എന്നാണ് പ്രതികള്‍ക്കെതിരായ ആരോപണം. എന്നാല്‍ പ്രതികള്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്യുന്നു. അടുത്തിടെ ഖത്തറിനെ പുകഴ്ത്തി ഇവ കെയ്‌ലി സംസാരിച്ചിരുന്നു.

2

ഫുട്‌ബോള്‍ ലോകകപ്പ് വേദിയൊരുക്കുന്ന വേളയില്‍ ഖത്തറില്‍ തൊഴിലാളികള്‍ കഷ്ടപ്പെടുന്നു, മരിക്കുന്നു എന്നായിരുന്നു യൂറോപ്പിലെ ചില സംഘടനകളുടെ ആരോപണം. എന്നാല്‍ ഇതിന് വിരുദ്ധമായിട്ടാണ് ഇവ കെയ്‌ലി സംസാരിച്ചത്. യൂറോപ്യന്‍ പാര്‍ലമെന്റില്‍ സംസാരിക്കവെ തൊഴില്‍ അവകാശങ്ങളുടെ കാര്യത്തില്‍ ഖത്തറിനെ അവര്‍ പുകഴ്ത്തുകയും ചെയ്തിരുന്നു.

3

യൂറോപ്യന്‍ രാജ്യങ്ങളുടെ നയങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ഖത്തര്‍ ഭരണകൂടം ചില എംപിമാര്‍ക്ക് കൈക്കൂലി നല്‍കി എന്നാണ് ആരോപണം. അതുമായി ബന്ധപ്പെട്ടാണ് ആറ് പേരെ അറസ്റ്റ് ചെയ്തത്രെ. അറസ്റ്റിലായ പിന്നാലെ ഇവ കെയ്‌ലിയുടെ വൈസ് പ്രസിഡന്റ് പദവി റദ്ദാക്കി. അവര്‍ക്ക് എംപി എന്ന നിയയിലുള്ള പരിരക്ഷ ലഭിക്കുമോ എന്ന കാര്യവും സംശയമാണ്.

4

ഗ്രീസിലെ സോഷ്യലിസ്റ്റ് നേതാവാണ് ഇവ കെയ്‌ലി. ഇവരുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തുകയും പണം കണ്ടെത്തുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തനിക്ക് ഖത്തറുമായി യാതൊരു ബന്ധവുമില്ലെന്നും കൈക്കൂലി വാങ്ങിയെന്ന ആരോപണം ശരിയല്ലെന്നും ഇവ കെയ്‌ലി പറഞ്ഞുവെന്ന് അവരുടെ അഭിഭാഷകര്‍ മാധ്യമങ്ങളോട് പറഞ്ഞു.

5

ആറ് ലക്ഷം യൂറോ പ്രതികളില്‍ നിന്ന് കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തു. അതേസമയം, യൂറോപ്പിലെ വിവാദത്തിലേക്ക് ഖത്തറിന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ഖത്തര്‍ രംഗത്തുവന്നു. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉയരുന്നതെന്ന് ഖത്തര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

6

ലോകകപ്പ് മല്‍സരങ്ങള്‍ക്ക് വേദിയാകാന്‍ കൈക്കൂലിയായി ഖത്തര്‍ കോടികള്‍ ചെലവഴിച്ചു എന്ന് 2014ല്‍ സണ്‍ഡെ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഫിഫ ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണം നടത്തിയെങ്കിലും ഖത്തറിനെതിരെ യാതൊരു തെളിവും ലഭിച്ചിരുന്നില്ല. യൂറോപ്പിലെ രാഷ്ട്രീയക്കാര്‍ക്ക് പണം നല്‍കി, ആ രാജ്യങ്ങളുടെ നയത്തില്‍ ഖത്തര്‍ ഇടപെടുന്നു എന്നാണ് അടുത്ത കാലത്തായി ഉയര്‍ന്ന മറ്റൊരു ആരോപണം.

7

അതേസമയം, ലോകകപ്പ് മല്‍സരങ്ങള്‍ക്ക് ശേഷം വലിയ ജനപ്രീതിയാണ് ഖത്തറിന് ലഭിക്കുന്നത്. ഖത്തറിലെ നിയമങ്ങള്‍ ചൂണ്ടിക്കാട്ടി ഫുട്‌ബോള്‍ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇതെല്ലാം അവഗണിച്ചാണ് ജനങ്ങള്‍ ലോകകപ്പ് മല്‍സരങ്ങള്‍ ഏറ്റെടുത്തത്. ഇന്ത്യന്‍ പ്രവാസികള്‍ കൂടുതലുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നിരവധി പേരാണ് ഖത്തറിനെ പുകഴ്ത്തി പ്രതികരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+