Get Updates
Get notified of breaking news, exclusive insights, and must-see stories!

വേറിട്ട വഴിയില്‍ ഖത്തര്‍; അമീര്‍ ശൈഖ് തമീമിന്റെ ഇറാന്‍ യാത്ര എന്തിന്... ഉജ്വല സ്വീകരണം

ടെഹ്‌റാന്‍: ഗള്‍ഫില്‍ വ്യത്യസ്തമായ വഴിയിലൂടെ സഞ്ചരിക്കുന്ന രാജ്യമാണ് ഖത്തര്‍. എല്ലാവരെയും ചേര്‍ത്ത് പിടിക്കുന്ന സമീപനം സ്വീകരിക്കുന്ന ഖത്തര്‍ സമാധാന ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ഇറാനുമായി ബന്ധം ദൃഢമാക്കുകയാണ്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെത്തി. അദ്ദേഹത്തിന് ആവേശം നിറഞ്ഞ സ്വീകരണമാണ് ഇറാന്‍ ഭരണകൂടം ഒരുക്കിയത്. ഇറാനും അമേരിക്കയും തമ്മിലുള്ള അകല്‍ച്ച കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അമീര്‍ ഇറാനിലെത്തിയിരിക്കുന്നത്.

2015ല്‍ ലോക വന്‍ശക്തി രാജ്യങ്ങളുമായി ഇറാന്‍ ഒപ്പുവച്ച ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയിരുന്നു. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരം 2018ലാണ് കരാറില്‍ നിന്ന് പിന്‍വാങ്ങിയത്. ട്രംപ് മാറി ജോ ബൈഡന്‍ പ്രസിഡന്റായതോടെ ഇറാനുമായി കലഹം വേണ്ട എന്ന നിലപാടാണ് അമേരിക്കക്ക്. ഈ സാഹചര്യം ഉപയോഗപ്പെടുത്താനാണ് ഖത്തറിന്റെ ശ്രമം. സമവായത്തിന്റെ പാതയിലെത്തി ഇറാനെതിരായ ഉപരോധം അമേരിക്ക പിന്‍വലിച്ചാല്‍ ഗുണം ഒട്ടേറെ രാജ്യങ്ങള്‍ക്ക് കിട്ടും. അമേരിക്കന്‍ ഉപരോധം കാരണം ഇന്ത്യയുള്‍പ്പെടെയുള്ള പല രാജ്യങ്ങള്‍ക്കും ഇറാനുമായി അടുത്ത സൗഹൃദം പുലര്‍ത്താനാകുന്നില്ല.

q

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണയും പ്രകൃതി വാതകവും കൈവശമുള്ള ഒരു രാജ്യമാണ് ഇറാന്‍. എന്നാല്‍ ഖനനത്തിനും സംസ്‌കരണത്തിനും വില്‍പ്പനയ്ക്കും ഇറാന്‍ വെല്ലുവിളി നേരിടുന്നു. ഈ പ്രതിസന്ധി മാറണമെങ്കില്‍ അമേരിക്ക ഉപരോധം നീക്കണം. ഇതിനുള്ള വഴിയൊരുക്കാനാണ് ഖത്തര്‍ അമീറിന്റെ ശ്രമം. സൗദി അറേബ്യയും യുഎഇയും ഇറാനെ അകറ്റി നിര്‍ത്തുമ്പോള്‍ തന്നെയാണ് ഖത്തര്‍ അടുക്കുന്നതും അമീര്‍ ടെഹ്‌റാനിലെത്തുന്നതും. ടെഹ്‌റാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തിലാണ് ഖത്തര്‍ അമീര്‍ എത്തിയത്. ഇറാന്‍ സീനിയന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബര്‍ അദ്ദേഹത്തെ സ്വീകരിച്ചു. ശേഷം പ്രസിഡന്റ് ഇബ്രാഹീം റെയ്‌സിയുമായി അദ്ദേഹം ചര്‍ച്ച നടത്തി.

അമേരിക്കയുമായി അടുത്ത സൗഹൃദം നിലനിര്‍ത്തുന്ന രാജ്യമാണ് ഖത്തര്‍. ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യമാണ് ഖത്തറിനുള്ളത്. യുക്രൈന്‍ റഷ്യ യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ റഷ്യയെ ഒറ്റപ്പെടുത്താന്‍ അമേരിക്ക ആലോചിക്കുന്നുണ്ട്. റഷ്യയില്‍ നിന്ന് വാങ്ങുന്ന എണ്ണയും പ്രകൃതി വാതകവും ഉപേക്ഷിക്കാന്‍ യൂറോപ്പ് ആലോചിക്കുന്നു. പകരം ആര് എണ്ണ തരുമെന്ന ചോദ്യം ബാക്കിയാണ്. ഈ സാഹചര്യത്തില്‍ ഇറാന്റെ എണ്ണയും പ്രകൃതി വാതവും യൂറോപ്പ് നോട്ടമിടുന്നുണ്ട്. എന്നാല്‍ അമേരിക്കയുടെ ഉപരോധം നീങ്ങിയാല്‍ മാത്രമേ ഇറാന് വിപണിയില്‍ കൂടുതല്‍ ഇടപെടാനാകൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+