ഖത്തര്‍ ഞെട്ടിക്കുന്ന കുതിപ്പിന്: നൂറുദിനം പിന്നിട്ടിട്ടും കരുത്തോടെ, ക്ഷീണം സൗദിക്കും യുഎഇക്കും

  • Written By:
Subscribe to Oneindia Malayalam

ദോഹ: സൗദിയും സഖ്യരാജ്യങ്ങളും ഖത്തറിനെതിരേ ഉപരോധം ചുമത്തിയിട്ട് നൂറ് ദിവസമായി. ജൂണ്‍ അഞ്ചിന് തുടങ്ങിയ ഉപരോധത്തില്‍ ആദ്യം പതറിയ ഖത്തര്‍ പിന്നീട് കരുത്തോടെ കുതിക്കുന്നതാണ് കണ്ടത്. എന്താണ് ഈ നൂറ് ദിവസം ഖത്തറില്‍ വന്ന മാറ്റങ്ങള്‍.

ഭീകരവാദം ആരോപിച്ചാണ് ഖത്തറിനെതിരേ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളും അറബ് രാജ്യമായ ഈജിപ്തും ഉപരോധം പ്രഖ്യാപിച്ചത്. കര, വ്യോമ, നാവിക ഉപരോധം പക്ഷേ ഖത്തറിനെ ഒട്ടും തളര്‍ത്തിയില്ല. 26 ലക്ഷം പേര്‍ അധിവസിക്കുന്ന ഈ കൊച്ചുരാജ്യത്ത് നൂറ് ദിവസത്തിനിടെയുണ്ടായ വളര്‍ച്ചകള്‍ വിശദീകരിക്കാം...

നേരത്തെയുണ്ടായിരുന്ന വഴി

നേരത്തെയുണ്ടായിരുന്ന വഴി

ഉപരോധം പ്രഖ്യാപിക്കുന്നതിന് മുമ്പ് രണ്ട് രാജ്യങ്ങള്‍ വഴിയായിരുന്നു പ്രധാനമായും ഖത്തറിലേക്ക് അവശ്യവസ്തുക്കള്‍ എത്തിയിരുന്നത്. സൗദിയിലെ കരമാര്‍ഗവും ദുബായിലെ തുറമുഖം വഴിയും.

ഇന്ന് ചിത്രം മാറി

ഇന്ന് ചിത്രം മാറി

എന്നാല്‍ ഇന്ന് ചിത്രം മാറി. ഖത്തറിലേക്ക് ചരക്കുകള്‍ എത്തുന്നതിന് പല മാര്‍ഗങ്ങള്‍ തുറന്നിരിക്കുന്നു. ഖത്തര്‍ അമീര്‍ ശൈഖ് തമീമും പ്രധാനമന്ത്രി ശൈഖ് അബ്ദുല്ലയും നടത്തിയ നീക്കങ്ങള്‍ വിജയിച്ചിരിക്കുന്നു.

വിദേശ ബന്ധം ശക്തിപ്പെട്ടു

വിദേശ ബന്ധം ശക്തിപ്പെട്ടു

വിദേശ രാജ്യങ്ങളുമായുള്ള വ്യപാര-വാണിജ്യ ഇടപാടുകള്‍ വര്‍ധിച്ചിട്ടുണ്ട്. തുര്‍ക്കി, പാകിസ്താന്‍, ചൈന, യൂറോപ്പ് തുടങ്ങി രാജ്യങ്ങളുമായും മേഖലകളുമായും ശക്തമായ ബന്ധമാണിന്ന് ഖത്തറിന്.

പുതിയ കടല്‍മാര്‍ഗം

പുതിയ കടല്‍മാര്‍ഗം

ഒമാന്‍ വഴി പുതിയ കടല്‍മാര്‍ഗം ദോഹയിലേക്ക് തെളിക്കപ്പെട്ടു. ഇറാന്‍ വഴിയും പുതിയ വ്യാപാര പാത കണ്ടെത്തി. തുര്‍ക്കിയില്‍ നിന്നു ദിനം പ്രതി അവശ്യവസ്തുക്കള്‍ എത്തുന്നു.

 പ്രാദേശിക ഉല്‍പാദനം കൂട്ടി

പ്രാദേശിക ഉല്‍പാദനം കൂട്ടി

കര്‍ഷകര്‍ പ്രാദേശിക ഉല്‍പാദനം കൂട്ടി. ക്ഷീരോല്‍പാദന മേഖല സ്വയം പര്യാപ്തതയിലേക്ക് നീങ്ങുന്നു. 4000 പശുക്കളെയാണ് ബുഡാപെസ്റ്റില്‍ നിന്നു മാത്രം ഖത്തറിലേക്ക് ഇറക്കിയത്.

ഗള്‍ഫിലെ ഏറ്റവും വലിയ തുറമുഖം

ഗള്‍ഫിലെ ഏറ്റവും വലിയ തുറമുഖം

ഗുണമേന്‍മയുള്ള കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഇന്ന് ഖത്തറിലേക്ക് വരുന്നുണ്ട്. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ തുറമുഖമായി ദോഹയിലെ ഹമദ് തുറമുഖം വളരുകയാണ്.

സോഹാറില്‍ നിന്നു ദോഹയിലേക്ക്

സോഹാറില്‍ നിന്നു ദോഹയിലേക്ക്

നേരത്തെ ദുബായിലെ ജബല്‍ അലി തുറമുഖത്തുനിന്ന് വന്നിരുന്ന ചരക്കുകള്‍ ഇന്ന് ഒമാനിലെ സോഹാര്‍ തുറമുഖം വഴിയാണ്. യൂറോപ്പില്‍ നിന്നുള്ള ചരക്കുകള്‍ ആദ്യം ഒമാനിലെത്തും. അവിടെ നിന്ന് ദോഹയിലേക്ക്.

 ഒമാനും ഗുണം ചെയ്തു

ഒമാനും ഗുണം ചെയ്തു

ഖത്തര്‍ ഉപരോധം ഒമാനും ഗുണം ചെയ്തിട്ടുണ്ട്. ഒമാന്‍, കുവൈത്ത്, ഇന്ത്യ, തുര്‍ക്കി, ഇറാന്‍, പാകിസ്താന്‍, ചൈന എന്നീ രാജ്യങ്ങളുമായി വ്യാപാര പങ്കാളിത്തത്തില്‍ ഖത്തര്‍ കൂടുതല്‍ അടുത്തു.

നിരവധി കപ്പല്‍ സര്‍വീസ്

നിരവധി കപ്പല്‍ സര്‍വീസ്

ഈ രാജ്യങ്ങളിലെ വിവിധ തുറമുഖങ്ങളിലേക്കുള്ള കപ്പല്‍ സര്‍വീസിന് ഖത്തര്‍ തുറമുഖ മാനേജ്‌മെന്റ് (മവാനി) തുടക്കമിട്ടു കഴിഞ്ഞു. കറാച്ചിയിലേക്ക് തുറന്ന ജലപാതയിലൂടെയാണ് പാകിസ്താനിലെയും ചൈനയിലെയും വസ്തുക്കള്‍ ഖത്തറിലെത്തുന്നത്.

കൂടുതല്‍ ചരക്കുകള്‍

കൂടുതല്‍ ചരക്കുകള്‍

ഇറക്കുമതി-കയറ്റുമതി പ്രവര്‍ത്തനം വര്‍ധിച്ചിട്ടുണ്ട്. തുര്‍ക്കിയില്‍ നിന്നാണ് കൂടുതല്‍ ചരക്കുകള്‍ ഖത്തര്‍ ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നത്. എല്ലാവിധ സഹായവും ചെയ്യുമെന്ന് തുര്‍ക്കി വ്യക്തമാക്കിയിട്ടുണ്ട്.

അതിവേഗം വളരുന്ന രാജ്യം

അതിവേഗം വളരുന്ന രാജ്യം

അതുവരെ മേഖലയില്‍ ഒതുങ്ങി നിന്നിരുന്ന ഖത്തര്‍ ഇന്ന് മേഖലയില്‍ അതിവേഗം വളരുന്ന പ്രധാന രാജ്യമായി മാറി. നിരവധി വിദേശ രാജ്യങ്ങളുമായി ഒരേസമയം ഖത്തര്‍ ഇടപാടുകള്‍ നടത്തുന്നു.

ഇറാന്‍ വഴി പുതിയ വ്യാപാര പാത

ഇറാന്‍ വഴി പുതിയ വ്യാപാര പാത

തുര്‍ക്കിയില്‍ നിന്ന് റോഡ്മാര്‍ഗം ഇറാന്‍ വഴി ഖത്തറിലേക്ക് പുതിയ വ്യാപാര പാത തുറന്നിട്ടുണ്ട്. തുര്‍ക്കിയുമായി സൈനിക സഹകരണവും ഖത്തര്‍ ശക്തിപ്പെടുത്തി.

ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം

ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം

2022ലെ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ അവതാളത്തിലാകുമോ എന്നായിരുന്നു തുടക്കത്തില്‍ എല്ലാവരും ഉറ്റു നോക്കിയത്. എന്നാല്‍ പുതിയ വാണിജ്യ പങ്കാളികള്‍ എത്തിയതോടെ ഖത്തര്‍ ആത്മവിശ്വാസത്തിലാണ്.

ജനപ്രിയ പദ്ധതികള്‍

ജനപ്രിയ പദ്ധതികള്‍

അതിനിടെ ഖത്തര്‍ സ്വീകരിച്ച വിസാ, താമസ നയങ്ങള്‍ കൂടുതല്‍ ജനപ്രിയമാകാന്‍ സഹായിച്ചു. ഇന്ത്യയുള്‍പ്പെടെയുള്ള 80 ലധികം രാജ്യങ്ങളിലുള്ളവര്‍ക്ക് ഇന്ന് ഖത്തറിലേക്ക് വരാന്‍ വിസ വേണ്ട.

 വിനോദ സഞ്ചാര മേഖല

വിനോദ സഞ്ചാര മേഖല

രാജ്യത്തിന് വേണ്ടി മികച്ച സംഭാവനകള്‍ ചെയ്യുന്ന വിദേശികള്‍ക്ക് സ്ഥിരം താമസത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നും ഖത്തര്‍ പ്രഖ്യാപിച്ചു. വിനോദ സഞ്ചാര മേഖല കൂടുതല്‍ സജീവമാക്കാന്‍ സാധിച്ചു.

27ന് ലോക ടൂറിസം ദിനാചരണം

27ന് ലോക ടൂറിസം ദിനാചരണം

ഉപരോധം നൂറ് ദിവസം പിന്നിടുമ്പോള്‍ അടുത്ത 27ന് ലോക ടൂറിസം ദിനാചരണത്തിന്റെ ഔദ്യോഗിക വേദിയാകാന്‍ തയ്യാറെടുക്കുകയാണ് ഖത്തര്‍. സമാധാനപരമായ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഖത്തര്‍ അമീര്‍ സൗദിയെ കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചില തടസങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Qatar’s growth increased for last hundred days of boycott

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്