Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകകപ്പിനിടെ സാക്കിർ നായിക്കിനെ ക്ഷണിച്ച് വരുത്തി ഖത്തർ: മതപ്രഭാഷണങ്ങള്‍ നടത്തും-റിപ്പോർട്ട്

ദോഹ: ഇന്ത്യ വിലക്കേർപ്പെടുത്തിയ വിവാദ ഇന്ത്യൻ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിനെ 2022 ഫിഫ ലോകകപ്പിൽ മതപ്രഭാഷണം നടത്താൻ ഖത്തർ ക്ഷണിച്ചതായി റിപ്പോർട്ടുകള്‍. ഇന്ത്യയിൽ കള്ളപ്പണം വെളുപ്പിക്കൽ, വിദ്വേഷ പ്രസംഗം തുടങ്ങിയ കുറ്റങ്ങൾ നേരിടുന്ന നായിക് മലേഷ്യയിലാണ് ഇപ്പോള്‍ കഴിഞ്ഞ് വരുന്നത്. ഇതിനിടയിലാണ് ഖത്തറിലേക്ക് അദ്ദേഹം എത്തുന്നത്.

സോഷ്യല്‍ മീഡിയ പോസ്റ്റുകളെ അടിസ്ഥാനമാക്കിയാണ് സാക്കിർ നായിക് ടൂർണ്ണമെന്റിന്റെ ഭാഗമായി പ്രഭാഷണങ്ങള്‍ നടത്തുമെന്നുള്ള റിപ്പോർട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. അതേസമയം ഖത്തർ ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും നല്‍കിയിട്ടില്ല.

ഖത്തറിൽ പ്രഭാഷകനായ ഷെയ്ഖ് സാക്കിർ നായിക്

"ലോക കപ്പിൽ ഖത്തറിൽ പ്രഭാഷകനായ ഷെയ്ഖ് സാക്കിർ നായിക് സന്നിഹിതനാകുന്നു, ടൂർണമെന്റിലുടനീളം നിരവധി മതപ്രഭാഷണങ്ങൾ നടത്തും." എന്നാണ് ഖത്തർ സർക്കാർ ഉടമസ്ഥതയിലുള്ള സ്‌പോർട്‌സ് ചാനലായ അൽകാസിലെ അവതാരകനായ ഫൈസൽ അൽഹജ്‌രി ട്വീറ്റ് ചെയ്തത്. "നമ്മുടെ കാലത്തെ ഏറ്റവും പ്രശസ്തമായ ഇസ്ലാമിക പണ്ഡിതന്മാരിൽ ഒരാളായ ഡോ സാക്കിർ നായിക് എത്തി" എന്ന് വ്യക്തമാക്കി കൊണ്ട് ഇദ്ദേഹത്തിന്റെ ചിത്രമടക്കം മാധ്യമപ്രവർത്തകന്‍ സെയ്ന്‍ ഖാന്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ

2016 അവസാനത്തോടെയാണ് നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ (IRF) ഇന്ത്യ നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നത്. വിവിധ മത സമുദായങ്ങൾക്കും ഗ്രൂപ്പുകൾക്കുമിടയിൽ ശത്രുതയും വിദ്വേഷവും മറ്റ് നിഷേധാത്മക വികാരങ്ങളും പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണവും ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ ഉയർന്നിരുന്നു.

നിരോധിത സംഘടനയായ മുസ്ലീം ബ്രദർഹുഡിന്റെ

നിരോധിത സംഘടനയായ മുസ്ലീം ബ്രദർഹുഡിന്റെ ഇസ്ലാമിക പ്രഭാഷകനായ സൽമാൻ ഔദയെ ഉദ്ധരിച്ച് സാക്കിർ നായിക് തന്റെ ഒരു പ്രസംഗത്തിൽ ചാവേർ ആക്രമണങ്ങളെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഔദയെ "ഇസ്ലാമിലെ മഹാപണ്ഡിതന്മാരിൽ ഒരാൾ" എന്ന് വിശേഷിപ്പിച്ച അദ്ദേഹം അങ്ങേയറ്റത്തെ കേസുകളിൽ ഇത്തരം ആക്രമണങ്ങൾ ഇസ്ലാമിൽ അനുവദനീയമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഫലസ്തീനിലെ സാഹചര്യത്തിന്റെ ഉദാഹരണവും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെ നടക്കുന്ന

പാകിസ്ഥാനില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെ നടക്കുന്ന ബോംബാക്രമണത്തെയും നായിക് ന്യായീകരിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.. ഇസ്ലാമിക രാജ്യങ്ങൾ ക്ഷേത്രങ്ങൾ പണിയുന്നത് വിലക്കണമെന്നും അദ്ദേഹം വാദിച്ചു. 2022 മാർച്ചിൽ, ആഭ്യന്തര മന്ത്രാലയം (MHA) IRF നെ നിയമവിരുദ്ധമായ ഒരു അസോസിയേഷനായി പ്രഖ്യാപിക്കുകയും അഞ്ച് വർഷത്തേക്ക് നിരോധിക്കുകയും ചെയ്തു.

Friendship: ആ സുഹൃത്തിനെ വിശ്വസിക്കാമോ? യഥാർത്ഥ സുഹൃത്തുക്കളെ എങ്ങനെ അറിയാം, ഇതാ ചിലവഴികള്‍

ഐ ആർ എഫ് സ്ഥാപകൻ യുവാക്കളെ നിർബന്ധിച്ച്

ഐ ആർ എഫ് സ്ഥാപകൻ യുവാക്കളെ നിർബന്ധിച്ച് ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യുന്നതിനും ചാവേർ സ്‌ഫോടനങ്ങളെ പ്രതിരോധിക്കുന്നതിനും ഹിന്ദുക്കൾക്കും ഹിന്ദു ദൈവങ്ങൾക്കും മറ്റ് മതങ്ങളെ അപമാനിക്കുന്ന നിന്ദ്യമായ പ്രസ്താവനകൾ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടില്‍ പറഞ്ഞിരുന്നു. എന്നാൽ തനിക്കെതിരായ ഇത്തരം ആരോപണങ്ങളെല്ലാം നായിക് തള്ളുകയും ചെയ്തു.

1990 കളിൽ ഐ ആർ എഫ് വഴി ദഅ്വ

1990 കളിൽ ഐ ആർ എഫ് വഴി ദഅ്വ (ആളുകളെ ഇസ്ലാം സ്വീകരിക്കാൻ ക്ഷണിക്കുന്നത്) പ്രവർത്തനങ്ങളിലൂടെ പ്രശസ്തി നേടിയ നായിക് പീസ് ടിവിയുടെ സ്ഥാപകൻ കൂടിയാണ്. സലഫി സുന്നി വിഭാഗക്കരാനായ ഇദ്ദേഹത്തിന് രാജ്യത്ത് ഉടനീളം അനുയായികളുമുണ്ടായിരുന്നു. നിയമനടപടകില്‍ രക്ഷപ്പെട്ടാന്‍ മലേഷ്യയിലേക്ക് താമസം മാറിയ അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാന്‍ ആഭ്യന്തര മന്ത്രാലയം ശ്രമിക്കുന്നുമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+