കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാതായവിമാനം ആന്‍ഡമാനിലേക്ക് മനപ്പൂര്‍വ്വംപറത്തി

  • By Soorya Chandran
Google Oneindia Malayalam News

കോലാലംപൂര്‍: കാണാതായ മലേഷ്യന്‍ വിമാനം ദിശമാറി പറന്നത് ആന്‍ഡമാനിലേക്ക് തന്നെയെന്ന് സൂചന. മനപ്പൂര്‍വ്വം ആന്‍ഡമാന്‍ ഭാഗത്തേക്ക് പറനത്തിയതായാണ് റഡാറില്‍ നിന്നുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

മലേഷ്യയുടെ സൈനിക റഡാറില്‍ നിന്നുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നത് ഇതാണെന്ന് റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തിനായുള്ള തിരച്ചില്‍ നടത്തുന്ന അന്വേഷണ സംഘത്തില്‍ നിന്നാണ് വിവരം ലഭിച്ചതെന്നും റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Malaysia Flight Prayer

കഴിഞ്ഞ ശനിയാഴ്ച തിരിച്ചറിയപ്പെടാത്ത ഒരു വിമാനം ആന്‍ഡമാന്‍ ഭാഗത്തേക്ക് പറന്നിട്ടുണ്ടെന്നാണ് റഡാര്‍ വിവരങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. പരിശീലനം ലഭിച്ച ഒരാളാണ് വിമാനം പറത്തിയിരുന്നതെന്നും വിവരങ്ങള്‍ സൂചിപ്പിക്കുന്നു. മലേഷ്യന്‍ വിമാനം കാണാതായ സമയവും സ്ഥലവും വച്ച് നോക്കുമ്പോള്‍ റഡാര്‍ വിവരങ്ങള്‍ നല്‍കുന്നത് കാണാതായ വിമാനത്തെക്കുറിച്ചുള്ള സൂചനകള്‍ തന്നെയാണെന്നാണ് നിഗമനം.

മലേഷ്യയുടെ വടക്ക് പടിഞ്ഞാറന്‍ തീരത്താണ് വിമാനം അവസാനമായി സൈന്യത്തിന്റെ റഡാറില്‍ പതിഞ്ഞിട്ടുള്ളതെന്നും റോയ്‌റ്റേഴ്‌സ് വാര്‍ത്തയില്‍ പറയുന്നു. വിമാനം ആന്‍ഡമാന്‍ ദ്വീപുകളെ ലക്ഷ്യമാക്കി പറക്കുകയായിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പൈലറ്റുമാര്‍ക്ക് ദിശയറിയാന്‍ സഹായിക്കുന്ന് 'വേ പോയന്റ്‌സ്' എന്ന ഭൂമിശാസ്ത്രപരമായ സൂചികകളെ അടിസ്ഥാനമാക്കിയുള്ള പരിശോധനയിലാണ് പുതിയ സൂചനകള്‍ ലഭിച്ചതെന്ന് പറയുന്നു.

വിമാനം പറത്താനറിയാവുന്ന ആരോ ഒരാള്‍ വിമാനം റാഞ്ചി നിശ്ചിത ലക്ഷ്യത്തില്‍ നിന്ന് മാറി സഞ്ചരിച്ചതാകാമെന്ന സൂചനയും അന്വേഷണ സംഘത്തിലെ ചിലര്‍ നല്‍കുന്നണ്ടെന്നും റോയ്‌റ്റേഴ്‌സ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

English summary
'Radar data suggests missing Malaysian plane was deliberately flown towards Andamans'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X