• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടുംക്രൂരത, എല്ലും തോലുമായി സൈനികന്‍, റഷ്യ കൈമാറിയ തടവുകാരനെ കണ്ട് ഞെട്ടി യുക്രൈന്‍

Google Oneindia Malayalam News

കീവ്: റഷ്യയുടെ അളവില്ലാത്ത ക്രൂരത കണ്ട് ഞെട്ടിയിരിക്കുകയാണ് ലോക രാജ്യങ്ങള്‍. യുദ്ധതടവുകാരെ കൈമാറിയ സംഭവത്തില്‍ സൈനികരുടെ ഇപ്പോഴത്തെ രൂപം കണ്ടാണ് ഞെട്ടിപ്പോയത്. പട്ടിണി കൊണ്ട് എല്ലും തോല്ലുമായ അവസ്ഥയിലായിരുന്നു ഇവര്‍. റഷ്യയുടെ പിടിയിലാകും മുമ്പ് ഈ സൈനികന്‍ എങ്ങനെയായിരുന്നുവെന്നും, യുക്രൈന്‍ പങ്കുവെച്ച ഫോട്ടോയിലുണ്ട്.

അടുത്തിടെ റഷ്യ മോചിപ്പിച്ച യുക്രൈന്‍ സൈനികന്‍ മിഖായ്‌ലോ ദിയാനോവിന്റെ ചിത്രമാണ് ഇപ്പോള്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. കൊടും ക്രൂരതയാണ് റഷ്യ ചെയ്തിരിക്കുന്നത്. ഇയാളുടെ മുഖത്ത് പരിക്കേറ്റ അടയാളവുമുണ്ട്.

image credit: Melaniya Podolyak

മരിയോപോളില്‍ റഷ്യ നടത്തിയ ആക്രമണത്തിനിടെയാണ് മിഖായ്‌ലോ പിടിയിലാവുന്നത്. 205 യുക്രൈന്‍ യുദ്ധ തടവുകാരെയാണ് അടുത്തിടെ റഷ്യ മോചിപ്പിച്ചത്. അതിലൊരാളാണ് മിഖായ്‌ലോ. യുക്രൈന്‍ പ്രതിരോധ മന്ത്രാലയമാണ് ഈ ഭീകര ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തത്. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ഒരു സൈനികനാണ് മിഖായ്‌ലോയെന്ന് യുക്രൈന്‍ വിശേഷിപ്പിച്ചു.

വിവാഹത്തിനെത്തിയവരോട് ഭക്ഷണം തരില്ലെന്ന് വീട്ടുകാര്‍; അമ്പരന്ന് അതിഥികള്‍, വൈറലായി സംഭവംവിവാഹത്തിനെത്തിയവരോട് ഭക്ഷണം തരില്ലെന്ന് വീട്ടുകാര്‍; അമ്പരന്ന് അതിഥികള്‍, വൈറലായി സംഭവം

റഷ്യ അത്രയ്ക്ക് ക്രൂരമായിട്ടാണ് യുക്രൈന്‍ തടവുകാരോട് പെരുമാറിയത്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനം റഷ്യക്കെതിരെയുണ്ട്. മിഖായ്‌ലോ ദിയാനോവിന്റെ മുഖത്തും കൈകള്‍ക്കുമാണ് പരിക്കുള്ളത്. മെലിഞ്ഞൊട്ടി പിടിച്ച്, ദീര്‍ഘകാലം പട്ടിണിയിലായിരുന്നുവെന്ന് ഉറപ്പാക്കുന്നതാണ് ദിയാനോവിന്റെ ചിത്രം.

ഭര്‍ത്താവിനായി കല്ലറയൊരുക്കി, ഭാര്യ എഴുതിയത് കണ്ടാല്‍ ഞെട്ടും, വൈറലായി ഒരു പ്രതികാരംഭര്‍ത്താവിനായി കല്ലറയൊരുക്കി, ഭാര്യ എഴുതിയത് കണ്ടാല്‍ ഞെട്ടും, വൈറലായി ഒരു പ്രതികാരം

ഇയാളെ ഇപ്പോള്‍ കണ്ടാല്‍ തിരിച്ചറിയാന്‍ കൂടി സാധിക്കില്ല. കരുത്തുറ്റ സൈനികനായിരുന്ന ദിയാനോവ് ഇപ്പോള്‍ തീര്‍ത്തും ദുര്‍ബലനായിരിക്കുകയാണ്. ജനീവ കണ്‍വെന്‍ഷനെ റഷ്യ എങ്ങനെ മാനിക്കുന്നു എന്നതിന് തെളിവാണിതെന്ന് യുക്രൈന്‍ ആരോപിക്കുന്നു. നാസിസമാണ് റഷ്യ പിന്തുടരുന്നതെന്നും യുക്രൈന്‍ പ്രതിരോധ മന്ത്രാലയം ആരോപിച്ചു.

ഭര്‍ത്താവിനായി കല്ലറയൊരുക്കി, ഭാര്യ എഴുതിയത് കണ്ടാല്‍ ഞെട്ടും, വൈറലായി ഒരു പ്രതികാരംഭര്‍ത്താവിനായി കല്ലറയൊരുക്കി, ഭാര്യ എഴുതിയത് കണ്ടാല്‍ ഞെട്ടും, വൈറലായി ഒരു പ്രതികാരം

മറ്റ് റഷ്യന്‍ സൈനികരെ അപേക്ഷിച്ച് റഷ്യയുടെ തടവില്‍ നിന്ന രക്ഷപ്പെട്ട ഭാഗ്യവാനാണ് മിഖായ്‌ലോ എന്നും യുക്രൈന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. മരിയോപോളില്‍ റഷ്യ തുടങ്ങി വെച്ച പോരാട്ടത്തിനെതിരെയുള്ള മുന്‍നിര പോരാളിയായിരുന്നു ദിയാനോവ്. പക്ഷേ നഗരം റഷ്യ പിടിച്ചെടുത്തതോടെ ദിയാനോവും പിടിയിലാവുകയായിരുന്നു.

മിഖായ്‌ലോ ദിയാനോവ് അടക്കം രണ്ടായിരം പേരെയാണ് റഷ്യ ജീവനോടെ പിടിച്ചത്. മരിയോപോളിലെ അസോവ്‌സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റിന്റെ സുരക്ഷാ ചുമതല ഇവര്‍ക്കായിരുന്നു. കടുത്ത പോരാട്ടം നടത്തിയെങ്കിലും ഇവര്‍ പരാജയപ്പെട്ടു. മെയ് മാസം പകുതിയോടെയാണ് ഇവര്‍ പിടിയിലായത്.

നാല് മാസം ദിയാനോവിനെ റഷ്യ ജയിലിലെ ക്യാമ്പില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചു. കീവിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ് ദിയാനോവ് എന്ന് സഹോദരി അലോന ലാവ്രുഷെങ്കോ പറഞ്ഞു. വളരെ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് ദിയാനോവ് കടന്നുപോകുന്നതെന്നും അലോന പറഞ്ഞു. ദീര്‍ഘകാലം ചികിത്സ വേണ്ടി വരും.

ദിയാനോവിന്റെ കൈകളില്‍ തറച്ച് കയറിയ കൂര്‍ത്ത ഷാര്‍പ്‌നലുകളെ അനസ്‌തേഷ്യ പോലും നല്‍കാതെയാണ് വലിച്ചെടുത്തതെന്ന് അലോന വ്യക്തമാക്കി. കൈയ്യിലെ മുറിവുകള്‍ ഇപ്പോഴും ഭേദമായിട്ടില്ല. മനുഷ്യത്വമില്ലാത്ത സാഹചര്യത്തിലാണ് ജീവിച്ചത്. അതുകൊണ്ട് എല്ലുകള്‍ തോലിനോട് ചേര്‍ന്ന് ഒട്ടിയിരുന്നു.

നാല് സെന്റി മീറ്ററോളം എല്ലുകള്‍ കൈയ്യില്‍ നിന്ന് പോയിരിക്കുകയാണ്. ഉടന്‍ തന്നെ അദ്ദേഹത്തിനൊരു സര്‍ജറി നടത്തേണ്ടി വരും. എന്നാല്‍ സമയമെടുത്ത് ഭാരം വെച്ചതിന് ശേഷമേ സര്‍ജറി പാടൂ. ഈ സാഹചര്യത്തില്‍ ശസ്ത്രക്രിയ പാടില്ലെന്നും അവര്‍ പറഞ്ഞു.

കൊച്ചുടിവി കണ്ടിട്ട് അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; ഇഷ്ടമില്ലാത്തത് കാണേണ്ടെന്ന് സംവിധായകന്‍കൊച്ചുടിവി കണ്ടിട്ട് അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; ഇഷ്ടമില്ലാത്തത് കാണേണ്ടെന്ന് സംവിധായകന്‍

English summary
released soldier in captivity remembers russia's horrific torture on ukraine prisoners of war
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X