കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ദാനില്‍ അട്ടിമറി നീക്കം ആരോപിച്ച് രാജകുമാരനെ തടവിലാക്കി; കൂട്ട അറസ്റ്റ്, വിദേശികള്‍ക്കും പങ്ക്

Google Oneindia Malayalam News

അമ്മാന്‍: പശ്ചിമേഷ്യന്‍ രാജ്യമായ ജോര്‍ദാനില്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്തു. ഹംസ ബിന്‍ ഹുസൈന്‍ രാജകുമാരനെയും മാതാവ് നൂര്‍ രാജ്ഞിയെയും വീട്ടുതടങ്കലിലാക്കി എന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ 20 പേരാണ് അറസ്റ്റിലായിട്ടുള്ളത്. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും വിദേശ പിന്തുണയോടെയാണ് നീക്കം നടത്തിയതെന്നും ജോര്‍ദാനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

അന്തരിച്ച ജോര്‍ദാന്‍ രാജാവ് ഹുസൈന്റെ ആദ്യ ഭാര്യയിലെ മകന്‍ അബ്ദുല്ല രണ്ടാമനാണ് രാജ്യം ഭരിക്കുന്നത്. മറ്റൊരു ഭാര്യയും അമേരിക്കന്‍ വംശജയുമായ നൂറിന്റെ മകനാണ് ഹംസ ബിന്‍ ഹുസൈന്‍ രാജകുമാരന്‍. ഇരുവരും കൊട്ടാരത്തിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കി എന്നാണ് റിപ്പോര്‍ട്ട്. നൂറിനെയും ഹംസയെയും അമ്മാനിലെ കൊട്ടാരത്തിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. ഇവരെ നിരീക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

k

അമേരിക്കയുടെയും ഗള്‍ഫ് രാജ്യങ്ങളുടെയും സഹായത്തോടെയാണ് ജോര്‍ദാനിലെ ഭരണം നിലനിന്നു പോകുന്നത്. സാമ്പത്തിക ഭദ്രത തകര്‍ന്ന ജോര്‍ദാന് ഗള്‍ഫിലെ രാജ്യങ്ങളുടെ അകമഴിഞ്ഞ സഹായമുണ്ട്. ജോര്‍ദാന്‍ രാജകുടുംബാംഗങ്ങള്‍, ഗോത്ര വിഭാഗങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ വിദേശ സഹായത്തോടെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നാണ് സര്‍ക്കാരിന്റെ ആരോപണം.

സിപിഐ വീഴും; എംഎം മണി 1109 വോട്ടില്‍ നിന്ന് കുതിക്കും, ഒരിടത്ത് പ്രവചനാതീതം- ഇടുക്കി വിലയിരുത്തല്‍സിപിഐ വീഴും; എംഎം മണി 1109 വോട്ടില്‍ നിന്ന് കുതിക്കും, ഒരിടത്ത് പ്രവചനാതീതം- ഇടുക്കി വിലയിരുത്തല്‍

അമേരിക്കയുടെ തീവ്രവാദ വിരുദ്ധ നീക്കത്തിന് എപ്പോഴും സഹകരണം പ്രഖ്യാപിക്കുന്ന രാജ്യമാണ് ജോര്‍ദാന്‍. ഇവിടെയുള്ള മുന്‍ കിരീടവകാശിയാണ് ഹംസ ബിന്‍ ഹുസൈന്‍. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ കൊട്ടാരത്തിന് പുറത്തിറങ്ങുന്നതിനും യാത്രകള്‍ക്കും വിലക്കേര്‍പ്പെടുത്തുകയാണ് ചെയ്തതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

കെടി ജലീലും പിവി അന്‍വറും തോല്‍ക്കുമോ? മലപ്പുറത്ത് മറുചോദ്യമില്ല; 13 ഇടത്ത് യുഡിഎഫ് എന്ന് വിലയിരുത്തല്‍കെടി ജലീലും പിവി അന്‍വറും തോല്‍ക്കുമോ? മലപ്പുറത്ത് മറുചോദ്യമില്ല; 13 ഇടത്ത് യുഡിഎഫ് എന്ന് വിലയിരുത്തല്‍

കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ കോഴിക്കോട്ട് സംഘടിപ്പിച്ച റോഡ്‌ഷോയില്‍, ചിത്രങ്ങൾ കാണാം

അതേസമയം, ഹംസ ബിന്‍ ഹുസൈന്‍ രാജകുമാരന്‍ തന്റെ നിലപാട് വിശദീകരിച്ച് വീഡിയോ സന്ദേശം പങ്കുവച്ചു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ജോര്‍ദാനിലെ അഴിമതി സംബന്ധിച്ച് സംസാരിക്കുന്നതാണ് തന്നെ ഒതുക്കുന്നതിന് കാരണമെന്ന് ഹംസ പറയുന്നു. ഹംസയെ ആരുമായും സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബിബിസിയോട് പ്രതികരിച്ചു. ജോര്‍ദാനിലെ സംഭവങ്ങള്‍ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നാല് വര്‍ഷം ജോര്‍ദാന്റെ കിരീടവകാശിയായിരുന്നു ഹംസ. സൈന്യത്തിലടക്കം ഉയര്‍ന്ന പദവികള്‍ വഹിച്ചിട്ടുണ്ട്.

ആരാധകരെ ഞെട്ടിച്ച് അനന്യാമണിയുടെ ധാവണി ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം

English summary
Reports says Jordan former crown Prince under House Arrests Over Alleged trying To Coup
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X