കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസിഡന്‍ഷ്യല്‍ പാലസിലേക്ക് ഇരച്ചുകയറി ബൊല്‍സൊനാരോ അനുയായികള്‍; ബ്രസീലില്‍ കലാപം

Google Oneindia Malayalam News

റിയോ ഡി ജനീറോ: അമേരിക്കയിലെ ക്യാപിറ്റോള്‍ ആക്രമണത്തെ അനുസ്മരിപ്പിക്കുന്ന അതേ സംഭവം ബ്രസീലിലും. മുന്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സൊനാരോയുടെ അനുയായകള്‍ കലാപം അഴിച്ചുവിട്ടിരിക്കുകയാണ്. ബ്രസീലിലെ കോണ്‍ഗ്രസ്, പ്രസിഡന്‍ഷ്യല്‍ പാലസ്, സുപ്രീം കോടതി എന്നിവയ്ക്ക് നേരെ ഇവര്‍ അക്രമം അഴിച്ചുവിട്ടു.

ബ്രസീലിയന്‍ സുരക്ഷാ സേന ഇവര്‍ക്ക് നേരെയുള്ള നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ്. നൂറുകണക്കിന് അനുയായികളാണ് തെരുവിലിറങ്ങിയത്. ഇപ്പോഴും തിരഞ്ഞെടുപ്പ് തോല്‍വിയെ അദ്ദേഹം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഫാസിസ്റ്റ് ആക്രമണമെന്നാണ് ബ്രസീലിയന്‍ പ്രസിഡന്റ് ലുല ഇതിനോട് പ്രതികരിച്ചത്.

1

തലസ്ഥാന നഗരയിയായ ബ്രസീലിയയിലും രംഗം ശാന്തമല്ല. അധികാരം അനുയായികളിലൂടെ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ബൊല്‍സൊനാരോ നടത്തിയതെന്നാണ് സൂചന. 2021 ജനുവരി ആറിന് തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് യുഎസ്സിലെ ക്യാപിറ്റോള്‍ കെട്ടിടം ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികള്‍ ആക്രമിച്ചിരുന്നു.

ഇതല്ലേ ഭാഗ്യം, ആഴ്ച്ചയില്‍ ലോട്ടറി എടുത്തിട്ടും അടിച്ചില്ല: ഭാഗ്യമെത്തിയത് കോടികളുടെ രൂപത്തില്‍!!ഇതല്ലേ ഭാഗ്യം, ആഴ്ച്ചയില്‍ ലോട്ടറി എടുത്തിട്ടും അടിച്ചില്ല: ഭാഗ്യമെത്തിയത് കോടികളുടെ രൂപത്തില്‍!!

ഇത് യുഎസ്സ് രാഷ്ട്രീയത്തിലെ കറുത്ത അധ്യായമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ബൊല്‍സൊനാരോയും സമാന നടപടിയാണ് സ്വീകരിച്ചത്. ട്രംപിന്റെ അടുത്ത സുഹൃത്തായിട്ടാണ് ബൊല്‍സൊനാരോ അറിയപ്പെടുന്നത്. അതേസമയം വൈകീട്ടോടെ തന്നെ കോണ്‍ഗ്രസ് കെട്ടിടം സൈന്യം തിരിച്ചുപിടിച്ചിട്ടുണ്ട്.

ഇതല്ലേ ഭാഗ്യം, ആഴ്ച്ചയില്‍ ലോട്ടറി എടുത്തിട്ടും അടിച്ചില്ല: ഭാഗ്യമെത്തിയത് കോടികളുടെ രൂപത്തില്‍!!

അതേസമയം ബ്രസീലില്‍ വലിയ സൈനിക ഓപ്പറേഷന്‍ നടന്ന് കൊണ്ടിരിക്കുകയാണ്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാനാണ് ശ്രമം. പ്ലനാള്‍ഡോ പ്രസിഡന്‍ഷ്യല്‍ പാലസിലും, സുപ്രീം കോടതിയിലും ബൊല്‍സൊനാരോ അനുയായികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. റയറ്റ് പോലീസിനെ രംഗത്തിറക്കിയിട്ടുണ്ട്. ഇവര്‍ പ്രതിഷേധക്കാരെ നേരിടും.

ജലപീരങ്കികളും, കണ്ണീര്‍വാതക ബോംബുകളും പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് പ്രയോഗിച്ചു. ഹെലികോപ്ടറില്‍ നിന്നായിരുന്നു ഇതെല്ലാം ഉപയോഗിച്ചത്. അതേസമയം പ്രസിഡന്റ് ലുല ദക്ഷിണ കിഴക്കന്‍ നഗരമായ അരാരാക്വാറയിലായിരുന്നു കലാപം നടക്കുമ്പോള്‍. ഇവിടെ കടുത്ത പ്രളയമുണ്ടായിരിക്കുകയാണ്.

ബാബ വംഗ തോറ്റുപോകുന്ന പ്രവചനം; റഷ്യയില്‍ അക്കാര്യം സംഭവിക്കും, പുടിന് ഈ ഗതി വരും!!ബാബ വംഗ തോറ്റുപോകുന്ന പ്രവചനം; റഷ്യയില്‍ അക്കാര്യം സംഭവിക്കും, പുടിന് ഈ ഗതി വരും!!

സൈനിക ഇടപെടലിന് ലുല അനുമതി നല്‍കിയിട്ടുണ്ട്. ഇത് ക്രമസമാധാന നില തിരിച്ചുപിടിക്കാന്‍ അദ്ദേഹത്തിന്റെ സര്‍ക്കാരിന് നല്‍കുന്ന പ്രത്യേക അധികാരമാണ്. ബ്രസീലിയ ഗവര്‍ണര്‍ ഇബാനീസ് റോച്ച, ബ്രസീലിയയിലെ സെക്യൂരിറ്റി ചീഫ് ആന്‍ഡേഴ്‌സണ്‍ ടോറസിനെ പുറത്താക്കി. ഇയാള്‍ ബോല്‍സൊനാരോയുടെ സര്‍ക്കാര്‍ നീതി ന്യായ വകുപ്പ് മന്ത്രിയായിരുന്നു.

ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസും ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രസീലിയന്‍ കോണ്‍ഗ്രസിന്റെ വാതിലുകളും, ജനലുകളും കലാപകാരികള്‍ തകര്‍ക്കാന്‍ നോക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അഞ്ചോളം മാധ്യമപ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടിട്ടുണ്ട്.

ഈ രാജ്യം ഇതുവരെ സാക്ഷ്യം വഹിക്കാത്ത കാര്യങ്ങളാണ് ഫാസിസ്റ്റ് മതഭ്രാന്തന്മാര്‍ ചെയ്തിരിക്കുന്നതെന്ന് ലുല പറഞ്ഞു. ആരൊക്കെയാണ് ഈ അക്രമികള്‍ എന്ന് ഞങ്ങള്‍ കണ്ടെത്തും. നിയമത്തിന് മുന്നില്‍ അവരെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 170ഓളം അറസ്റ്റുകള്‍ രേഖപ്പെടുത്തിയതായി ബ്രസീലിയന്‍ മാധ്യമങ്ങള്‍ പറയുന്നു.

ചേംബറില്‍ വെച്ച് മുപ്പത് ആളുകളെ അറസ്റ്റ് ചെയ്തതായി സെനറ്റ് സെക്യൂരിറ്റി സര്‍വീസും അറിയിച്ചു. ബോല്‍സൊനാരോയുടെ അനുയായികള്‍ സൈനിക ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ലുലയെ അധികാരത്തില്‍ വരാന്‍ അനുവദിക്കരുതെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

English summary
riot in brazil: presidential palace was invaded by bolsonaros supporters, army intervenes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X