Get Updates
Get notified of breaking news, exclusive insights, and must-see stories!

മിസൈലുമായി ഇസ്രായേല്‍; കത്യുഷ റോക്കറ്റുമായി ഹിസ്ബുല്ല, ഘോരമായ ആക്രമണം, അടിയന്തരാവസ്ഥ

ടെല്‍ അവീവ്: യുദ്ധ ഭീതി നിഴലിച്ചു നിന്ന പശ്ചിമേഷ്യയില്‍ ശക്തമായ ആക്രമണവുമായി ഇസ്രായേലും പ്രത്യാക്രണവുമായി ലബ്‌നാനിലെ ഹിസ്ബുല്ലയും. ഹിസ്ബുല്ല ഏത് സമയവും ആക്രമണം നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇസ്രായേല്‍ ഇന്ന് പുലര്‍ച്ചെ ലബ്‌നാനിലേക്ക് മിസൈല്‍ തൊടുത്തുവിട്ടത്. ഒന്നിന് പിറകെ ഒന്നായി വന്ന ഇസ്രായേല്‍ മിസൈലുകള്‍ ലബ്‌നാനിലെ അതിര്‍ത്തി മേഖലയിലാണ് പതിച്ചത്.

യുദ്ധ സാഹചര്യം മുന്‍കൂട്ടി കണ്ട് ലബ്‌നാനിലെ അതിര്‍ത്തിയിലുള്ളവരെ നേരത്തെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇസ്രായേല്‍ ആക്രമണത്തില്‍ വന്‍തോതിലുള്ള ആള്‍നഷ്ടമില്ല എന്നാണ് ഇതുവരെയുള്ള വിവരം. അതേസമയം, ഹിസ്ബുല്ല ശക്തമായ തിരിച്ചടിയുമായി രംഗത്തുവന്നു. കത്യുഷ റോക്കറ്റുകള്‍ ഉപയോഗിച്ചായിരുന്നു ഹിസ്ബുല്ലയുടെ ആക്രമണം. ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങളായിരുന്നു ലക്ഷ്യം.

israel hezbollah

ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്റര്‍ ഫുവാദ് ശുക്‌റിനെ ഇസ്രായേല്‍ സൈന്യം കഴിഞ്ഞ മാസം മിസൈല്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെ ഇറാനില്‍ വച്ച് ഹമാസ് രാഷ്ട്രീയകാര്യ നേതാവ് ഇസ്മാഈല്‍ ഹനിയ്യയെയും കൊലപ്പെടുത്തി. ഇതോടെയാണ് ഇസ്രായേലിന് നേരെ സംഘടിത ആക്രമണത്തിന് സാധ്യതയുണ്ട് എന്ന വിവരം വന്നത്. ഇസ്രായേലിനെ ആക്രമിക്കുമെന്ന് ഇറാന്‍ നേതൃത്വം വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇറാന്‍, ലബ്‌നാന്‍, സിറിയ, യമന്‍, ഗാസ എന്നിവിടങ്ങളില്‍ നിന്ന് ഒരേ സമയം ഇസ്രായേലിന് നേരെ ആക്രമണം ഉണ്ടാകുമെന്നായിരുന്നു വാര്‍ത്തകള്‍. യുദ്ധം വ്യാപിക്കുന്നത് ഒഴിവാക്കണമെന്ന് യൂറോപ്പും അമേരിക്കയും ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ആദ്യം ഇസ്രായേലിനെ ഉപദേശിക്കൂ എന്ന മട്ടിലായിരുന്നു ഇറാന്റെ പ്രതികരണം. ഇന്ന് നടന്ന ആക്രമണത്തോടെ യുദ്ധം അവസാനിക്കില്ലെന്നാണ് കരുതുന്നത്.

തെക്കന്‍ ലബ്‌നാനിലാണ് ഇസ്രായേല്‍ സൈന്യം മിസൈല്‍ ആക്രമണം നടത്തിയത്. ഹിസ്ബുല്ല ആക്രമണം തുടങ്ങും മുമ്പ് ഞെട്ടിക്കുക എന്ന ലക്ഷ്യമായിരുന്നു ഇസ്രായേലിന്. അതിര്‍ത്തിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ വരെ ദൂരത്തില്‍ ഇസ്രായേലിന്റെ മിസൈലുകള്‍ പതിച്ചുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പ്രദേശം നേരത്തെ സൈനിക സോണ്‍ ആയി പ്രഖ്യാപിച്ചിരുന്നു.

തൊട്ടുപിന്നാലെ ഹിസ്ബുല്ല ആക്രമണം തുടങ്ങി. 11 ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങളായിരുന്നു ലക്ഷ്യം. ഗൊലാന്‍ കുന്നുകളിലും ഹിസ്ബുല്ല ആക്രമണം നടത്തി. 320 കത്യുഷ റോക്കറ്റുകളാണ് ഇസ്രായേലിലേക്ക് തൊടുത്തുവിട്ടതെന്ന് ഹിസ്ബുല്ല പറയുന്നു. ഇതോടെ ഇസ്രായേലില്‍ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചു. 48 മണിക്കൂര്‍ അടിയന്തരാവസ്ഥയാണ് പ്രതിരോധ മന്ത്രി യൊവ് ഗല്ലന്റ് പ്രഖ്യാപിച്ചത്.

അതേസമയം, ലബ്‌നാനില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് എന്‍എന്‍എ ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഖിയാം നഗരത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. ഖാസിമിയയില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേലില്‍ ബെന്‍ ഗുരിയോണ്‍ വിമാനത്താവളം അടച്ചു. വടക്കന്‍ ഇസ്രായേലില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്. ചില കടല്‍തീരങ്ങള്‍ അടച്ചിട്ടു. ഇസ്രായേല്‍ സുരക്ഷാ സമിതി ഇന്ന് യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+