കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആരായാലും ഞങ്ങള്‍ക്കെന്ത്': ഇസ്രായേല്‍ തിരഞ്ഞെടുപ്പില്‍ പാലസ്തീനികളുടെ പങ്കെന്ത്, ശതമാനം കുറയും

Google Oneindia Malayalam News

ടെല്‍അവീവ്: അന്തർദേശീയ തലത്തില്‍ ശക്തമായ രാജ്യമായി നിലനില്‍ക്കുമ്പോഴും ആഭ്യന്തരമായി വലിയ രാഷ്ട്രീയ അസ്ഥിരതയാണ് ഇസ്രായേല്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. 2019 ഏപ്രിൽ മുതൽ സുസ്ഥിരമായ ഒരു സർക്കാർ ഇസ്രായേലില്‍ അധികാരത്തിലിരുന്നിട്ടില്ല. നാല് വർഷത്തിനിടെ നാല് പ്രസിഡന്റുമാരാണ് രാജ്യത്ത് അധികാരത്തിലിരുന്നത്. ഇപ്പോഴിതാ ഇസ്രായേലില്‍ പുതിയ പ്രസിഡന്റിനുള്ള തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുകയുമാണ്.

ഈ തിരഞ്ഞെടുപ്പില്‍ പാലസ്തീനികളായ വോട്ടർമാർ എങ്ങനെ ചിന്തിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ശത്രുരാജ്യമായ ഇസ്രായേല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാലസ്തീനികള്‍ക്ക് എന്താണ് കാര്യമെന്നാണെങ്കില്‍ അവർക്കും ഈ തിരഞ്ഞെടുപ്പില്‍ പ്രധാന കാര്യമുണ്ട്.

ചൊവ്വാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍

ചൊവ്വാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മേല്‍ക്കൈ ലഭിക്കുമെന്നാണ് പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം തന്നെ സൂചിപ്പിക്കുന്നത്. ഇതോടൊപ്പാണ് പാലസ്തീന്‍ വോട്ടർമാർ തിരഞ്ഞെടുപ്പിനോട് എങ്ങനെ പ്രതികരിക്കുമെന്ന വിശകലനങ്ങളും ശക്തമായത്. ബെഞ്ചമിൻ നെതന്യാഹു അധികാരത്തിലേക്ക് തിരികെ വരുന്നത് ശക്തമായി തടയണമെന്ന് പാലസ്തീനികള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവർക്കിടയിലെ വോട്ടിങ് ശതമാനം വളരെ കുറവായിരിക്കുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

കാവ്യക്ക് ഇതിലെന്താണ് കാര്യം: വനിതയില്‍ ദിലീപ് അങ്ങനെ പറഞ്ഞോ, നികേഷിനെ വെല്ലുവിളിച്ച് സജി നന്ത്യാട്ട്കാവ്യക്ക് ഇതിലെന്താണ് കാര്യം: വനിതയില്‍ ദിലീപ് അങ്ങനെ പറഞ്ഞോ, നികേഷിനെ വെല്ലുവിളിച്ച് സജി നന്ത്യാട്ട്

പാലസ്തീനികള്‍ക്കിടയിലെ വോട്ട് ചരിത്രപരമായി

പതിനെട്ട് ലക്ഷത്തോളം (1.8 മില്യണ്‍) പാലസ്തീനികള്‍ ഇസ്രായേലില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇത്തവണ പാലസ്തീനികള്‍ക്കിടയിലെ വോട്ട് ചരിത്രപരമായി തന്നെ കുറവായിരിക്കുമെന്ന വിലയിരുത്തലുകളും ശക്തമാണ്.
പാർലമെന്റിൽ പ്രവേശിക്കുന്നതിന് ആവശ്യമായ പരിധിയായ 3.25 ശതമാനം വോട്ടുകള്‍ പാലസ്തീൻ പാർട്ടികളൊന്നും നേടുമോയെന്നതും വ്യക്തമല്ല. ഇസ്രായേലിന്റെ 120 സീറ്റുള്ള നെസെറ്റിൽ നാല് സീറ്റുകൾക്ക് തുല്യമാണ് ആ വോട്ടുകളുടെ തോത്.

ഫിറോസ് ചുട്ടിപ്പാറ മാത്രമല്ല, ഇത്തവണ രതീഷും ദുബായിലെത്തി: ഗ്രില്‍ ചെയ്തത് 40 കിലോയുള്ള ഒട്ടകപക്ഷിയെഫിറോസ് ചുട്ടിപ്പാറ മാത്രമല്ല, ഇത്തവണ രതീഷും ദുബായിലെത്തി: ഗ്രില്‍ ചെയ്തത് 40 കിലോയുള്ള ഒട്ടകപക്ഷിയെ

രാഷ്ട്രീയ പാർട്ടികളിലും നെസെറ്റിലും

രാഷ്ട്രീയ പാർട്ടികളിലും നെസെറ്റിലും ഇസ്രായേലികള്‍ക്ക് വലിയ പ്രതീക്ഷയൊന്നും ഇല്ലാത്തതാണ് വോട്ടിങ് ശതമാനം കുറയാനുള്ള കാരണമെന്നാണ് ഹൈഫ ആസ്ഥാനമായുള്ള രാഷ്ട്രീയ വിശകലന വിദഗ്ധൻ അമീർ മഖൂൽ അഭിപ്രായപ്പെടുന്നത്. "നിരാശയുടെയും തോൽവിയുടെയും ഒരു വികാരം അവർക്കുണ്ട്, അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിൽ താൽപ്പര്യമില്ല," അമീർ മഖൂലിനെ ഉദ്ധരിച്ചുകൊണ്ട് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

വീട്ടിലേക്ക് ധനം ആകർഷിക്കണോ? വാസ്തുവിലുണ്ട് ചില നിസ്സാര പൊടിക്കൈകള്‍, ഇത് ചെയ്തു നോക്കും, പണം കുമിഞ്ഞ് കൂടും

രണ്ട് വർഷത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം

രണ്ട് വർഷത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം കഴിഞ്ഞ വർഷം ജൂണിൽ വലതുപക്ഷ നേതാവായ നഫ്താലി ബെന്നറ്റ് മധ്യവാദിയായ യെയർ ലാപിഡുമായി സഖ്യ കരാറുണ്ടാക്കി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയിരുന്നു. ലിക്കുഡ് നേതാവ് നെതന്യാഹുവിന്റെ 12 വർഷത്തെ റെക്കോർഡ് ഭരണം ഇതിലൂടെ അവസാനിപ്പിക്കാനനും അവർക്ക് സാധിച്ചു. എന്നാല്‍ രണ്ടാഴ്ച മുന്‍പ് സഖ്യം വേർപിരിയുകയും രാജ്യം പുതിയ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയുമായിരുന്നു.

മൂന്ന് പലസ്തീൻ ബ്ലോക്കുകളാണ് ഇസ്രായേലില്‍

ഇസ്രായേലിലെ പ്രധാന പാലസ്തീന്‍ സംഖ്യങ്ങള്‍

മൂന്ന് പലസ്തീൻ ബ്ലോക്കുകളാണ് ഇസ്രായേലില്‍ പ്രവർത്തിക്കുന്നത്. അഹ്മദ് ടിബിയുടെ നേതൃത്വത്തിലുള്ള അറബ് മൂവ്‌മെന്റ് ഫോർ ചേഞ്ചും അയ്മൻ ഒഡെയുടെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് ഫ്രണ്ട് ഫോർ പീസ് ആൻഡ് ഇക്വാലിറ്റിയും ചേർന്ന് ഒരു സഖ്യം രൂപീകരിച്ചാണ് പ്രവർത്തനം. ഹീബ്രുവിൽ ഹദാഷ്-താൽ ലിസ്റ്റ് എന്നാണ് ഈ സഖ്യം അറിയപ്പെടുന്നത്. സാമി അബു ഷെഹാദേ നയിക്കുന്ന ബലദ് അല്ലെങ്കിൽ തജാമു പാർട്ടി (നാഷണൽ ഡെമോക്രാറ്റിക് അലയൻസ്), മൻസൂർ അബ്ബാസിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് അറബ് ലിസ്റ്റ് എന്നിവയാണ് മറ്റ് രണ്ട് ബ്ലോക്കുകൾ.

കഴിഞ്ഞ വർഷം ബെന്നറ്റ് സഖ്യസർക്കാർ

കഴിഞ്ഞ വർഷം ബെന്നറ്റ് സഖ്യസർക്കാർ രൂപീകരിച്ചപ്പോള്‍ അബ്ബാസ് ഇതിന്റെ ഭാഗമായിരുന്നു. ഇതിന്റെ പേരില്‍ അദ്ദേഹം പാലസ്തീന്‍ സമൂഹത്തില്‍ നിന്നും വലിയ വിമർശനം നേരിടേണ്ടി വരികയും ചെയ്തു. അതേസമയം 2015-ലും 2020-ലും ജോയിന്റ് ലിസ്റ്റ് സഖ്യത്തിന് കീഴിൽ നാല് പലസ്തീൻ പാർട്ടികൾ ഒരുമിച്ച് മത്സരിക്കുകയും രണ്ട് തവണയും നെസെറ്റിലെ മൂന്നാമത്തെ വലിയ വിഭാഗമായി മാറുകയും ചെയ്തിരുന്നു. ഈ സമയത്തെല്ലാം പലസ്തീൻ പാർട്ടികൾ എല്ലായ്പ്പോഴും പ്രതിപക്ഷത്തായിരുന്നു.

 ഏറ്റവും വലിയ പാർട്ടിയായ ലിക്കുഡാണ്

ഇസ്രായേലി പാർട്ടികളെ സംബന്ധിച്ചിടത്തോളം, പ്രധാന എതിരാളികൾ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായേലിലെ ഏറ്റവും വലിയ പാർട്ടിയായ ലിക്കുഡാണ്. "നാഷണൽ ക്യാമ്പ്" ബ്ലോക്കിന് കീഴിൽ തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരായ ഇറ്റാമർ ബെൻ-ഗ്വിർ, ബെസാലെൽ സ്മോട്രിച്ച് എന്നിവർക്കൊപ്പം മത്സരിക്കുന്ന നെതന്യാഹു 61 സീറ്റുകളുടെ ഭൂരിപക്ഷം നേടുമെന്ന് അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നത്

കമ്മ്യൂണിസ്റ്റ് പാർട്ടിയായ ഡെമോക്രാറ്റിക് ആണ്

പാലസ്തീന്‍ അനുകൂല പാർട്ടികളും നേതാക്കളും

മതേതര, ഇടത്-മധ്യ-ഇടത് ഫലസ്തീൻ-ഭൂരിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയായ ഡെമോക്രാറ്റിക് ഫ്രണ്ട് ഫോർ പീസ് ആൻഡ് ഇക്വാലിറ്റിയെ നയിക്കുന്നത് മുതിർന്ന നേതാക്കളായ ഒഡെയും ടിബിയുമാണ്. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയായ ഡെമോക്രാറ്റിക് ആണ് ഇസ്രായേലിലെ പാലസ്തീനികള്‍ക്കിടയിലെ ഏറ്റവും വലിയ പാർട്ടി. ഇസ്രയേലുമായുള്ള സംഘർഷത്തിന് ദ്വിരാഷ്ട്ര പരിഹാരത്തിനാണ് ഇരു പാർട്ടികളും ശ്രമിക്കുന്നത്. കിഴക്കൻ ജറുസലേമിലെയും വെസ്റ്റ് ബാങ്കിലെയും അധിനിവേശ പ്രദേശങ്ങളിലും ഉപരോധിക്കപ്പെട്ട ഗാസാ മുനമ്പിലും ഇസ്രായേൽ സെറ്റിൽമെന്റുകൾ പൊളിച്ച് പലസ്തീനിയൻ രാഷ്ട്രം സ്ഥാപിക്കണമെന്ന നിലപാടുകാരുമാണ് ഇവർ.

യാഥാസ്ഥിതിക ഇസ്ലാമിസ്റ്റ് പാർട്ടി

അബ്ബാസിന്റെ നേതൃത്വത്തിലുള്ള യാഥാസ്ഥിതിക ഇസ്ലാമിസ്റ്റ് പാർട്ടിയായ അറബ് ലിസ്റ്റാണ് 1948-ന് ശേഷം ഭരണസഖ്യത്തിൽ ചേരുന്ന ആദ്യത്തെ പലസ്തീനിയൻ പാർട്ടി. അധികാരത്തില്‍ ചേർന്ന അറബ് ലിസ്റ്റ് പാലസ്തീനികള്‍ക്കെതിരായ നിയമം പാസാക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തതില്‍ വ്യാപകമായി വിമർശിക്കപ്പെടുകയും ചെയ്തിരുന്നു. പലസ്തീനിയൻ ബദൂയിനുകൾക്കിടയിൽ, പ്രത്യേകിച്ച് നഖാബ് മേഖലയില്‍ പാർട്ടിക്ക് സ്വാധീനമുണ്ടെങ്കിലും നിലവില്‍ അത്ര പ്രീതിയല്ല ഉള്ളത്.2021 മാർച്ചിൽ ഇസ്രായേലിലെ ഏറ്റവും വലിയ പലസ്തീൻ നഗരങ്ങളിലൊന്നായ ഉമ്മുൽ-ഫഹ്മിൽ അബ്ബാസ് ആക്രമിക്കപ്പെടുക വരേയുണ്ടായിട്ടുണ്ട്.

നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ്.

1995-ൽ സ്ഥാപിതമായ ഈ ഇടതുപക്ഷ, സയണിസ്റ്റ് വിരുദ്ധ പാർട്ടിയാണ് നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ്. ഇസ്രായേലിനെ ജൂത രാഷ്ട്രം എന്നതില്‍ നിന്നും എല്ലാ പൌരന്മാർക്കുള്ള പാർട്ടിയായി മാറ്റുന്നതിനൊപ്പം പാലസ്തീൻ രാഷ്ട്രം രൂപീകരിക്കണമെന്നും അഭിപ്രായമുള്ളവരാണ്. നേതാവായ ഷെഹാദേയ്ക്ക് വലിയ ജനപ്രീതിയാണുള്ളത്. 2021 മെയ് കലാപത്തിൽ അദ്ദേഹം ഇസ്രായേലിലെയും കിഴക്കൻ ജറുസലേമിലെയും പലസ്തീൻ പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയും തടവുകാരെയും ഇസ്രായേൽ കൊലപ്പെടുത്തിയ ഫലസ്തീനികളുടെ കുടുംബങ്ങളെയും സന്ദർശിക്കുകയും ചെയ്തിരുന്നു.

ഇസ്രായേലിൽ താമസിക്കുന്ന പാലസ്തീന്‍

പാലസ്തീന്‍ വോട്ടർമാരുടെ ചിന്ത

ഇസ്രായേലിൽ താമസിക്കുന്ന പാലസ്തീന്‍ ജനസംഖ്യയുടെ 20 ശതമാനവും ഇസ്രായേൽ പാസ്‌പോർട്ടും കൈവശം വയ്ക്കുന്നവരാണ്. 1947 മുതൽ 1949 വരെ പാലസ്തീനിൽ നടന്ന അക്രമാസക്തമായ വംശീയ ഉന്മൂലനത്തിൽ ഒരു "ജൂത രാഷ്ട്രം" സൃഷ്ടിക്കപ്പെട്ടതോടെ അവർ സ്വമേധയാ ന്യൂനപക്ഷമായി മാറുകയായിരുന്നു. വലിയ അതിക്രമണങ്ങളാണ് ഇവർക്കെതിരെ നടന്ന് വരുന്നത്. അതുകൊണ്ട് തന്നെ ഏത് സർക്കാർ അധികാരത്തില്‍ വന്നാലും ഇവർക്കും ഇസ്രായേലി ഭരണകൂടത്തില്‍ വിശ്വാസമില്ല.

English summary
role of Palestinians in Israeli presidential election: Experts say that voting percentage will decrease
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X