കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ചാവേറാക്രമണം നടത്താനിരുന്ന ഐഎസ് ഭീകരന്‍ റഷ്യയില്‍ പിടിയില്‍; ലക്ഷ്യം ഭരണകക്ഷി നേതാവ്

Google Oneindia Malayalam News

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ആരോപിക്കപ്പെടുന്ന ഒരു ഇസ്ലാമിക് സ്റ്റേറ്റ് (ഐ എസ് ) ചാവേര്‍ തീവ്രവാദിയെ റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്എസ്ബി) കസ്റ്റഡിയിലെടുത്തു. തടങ്കലില്‍ വച്ചിരിക്കുന്ന ഐ എസ് അംഗം ഇന്ത്യയുടെ ഭരണകക്ഷി നേതാക്കളില്‍ ഒരാള്‍ക്കെതിരെ സ്വയം പൊട്ടിത്തെറിച്ച് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി എഫ് എസ് ബി പ്രസ്താവനയില്‍ പറഞ്ഞു.

'രാജ്യത്ത് നിരോധിച്ചിട്ടുള്ള അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലെ അംഗത്തെ റഷ്യയിലെ എഫ് എസ് ബി തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തു. സ്വയം പൊട്ടിത്തെറിച്ച് ഭീകരപ്രവര്‍ത്തനം നടത്താന്‍ പദ്ധതിയിട്ട മധ്യേഷ്യന്‍ മേഖലയിലെ ഒരു രാജ്യക്കാരനാണ് തടവുകാരന്‍. ഇന്ത്യയുടെ ഭരണ വൃത്തങ്ങളുടെ പ്രതിനിധികളിലൊരാള്‍ക്കെതിരെ ആക്രമണം നടത്താനായിരുന്നു ഉദ്ദേശ്യം, റഷ്യന്‍ ന്യൂസ് ഏജന്‍സി സ്പുട്നിക് റിപ്പോര്‍ട്ട് ചെയ്തു.

is

എന്നാല്‍ ആരെയാണ് ആക്രമിക്കാന്‍ ലക്ഷ്യമിട്ടതെന്ന കാര്യം എഫ് എസ് ബി വ്യക്തമാക്കിയിട്ടില്ല. ഇയാളെ ചാവേറാക്രമണത്തിനായി ഏപ്രിലിനും ജൂണിനുമിടയില്‍ ഐ എസ് തുര്‍ക്കിയില്‍ നിന്നാണ് റിക്രൂട്ട് ചെയ്തതെന്നും എഫ് എസ് ബി കൂട്ടിച്ചേര്‍ത്തു. ഇയാള്‍ ഐ എസിനോട് കൂറ് പുലര്‍ത്തുന്നതായി പ്രതിജ്ഞയെടുത്തു.

'ബലാത്സംഗക്കേസ് പ്രതികളെ പിന്തുണക്കുന്നയാള്‍ രാഹുല്‍ ഈശ്വര്‍.. ദേവികയുടെ ശ്രമം ഈ ആളാകാന്‍'; എന്‍എസ് മാധവന്‍'ബലാത്സംഗക്കേസ് പ്രതികളെ പിന്തുണക്കുന്നയാള്‍ രാഹുല്‍ ഈശ്വര്‍.. ദേവികയുടെ ശ്രമം ഈ ആളാകാന്‍'; എന്‍എസ് മാധവന്‍

അതിനുശേഷം, റഷ്യയിലേക്ക് പോകാനും ആവശ്യമായ രേഖകള്‍ ശരിയാക്കാനും ഇന്ത്യയിലേക്ക് എത്തി ഭീകരപ്രവര്‍ത്തനം നടത്താനുമുള്ള ചുമതല അദ്ദേഹത്തിന് ലഭിച്ചു എന്ന് പ്രസ്താവനയില്‍ പറയുന്നു. ഐ എസ് ഭീകരനെ കസ്റ്റഡിയിലെടുത്ത വിവരം റഷ്യന്‍ എഫ് എസ് ബി ഇന്ത്യയിലെ ബന്ധപ്പെട്ട ഏജന്‍സികളെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതിജീവിതയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി; ഇനി വാദം അടച്ചിട്ട മുറിയില്‍അതിജീവിതയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി; ഇനി വാദം അടച്ചിട്ട മുറിയില്‍

അതിനിടെ ഇതിനെ സാധൂകരിക്കുന്നു എന്ന് പറയപ്പെടുന്ന ഒരു വീഡിയോ റിപ്പബ്ലിക് ടി വി പുറത്തുവിട്ടു. അതില്‍ കസ്റ്റഡിയിലുള്ള ഒരാള്‍ ഇന്ത്യയില്‍ ആസൂത്രിത ആക്രമണത്തെക്കുറിച്ച് സമ്മതിക്കുന്നത് കാണാം. ഈ വര്‍ഷം (2022) എനിക്ക് പ്രത്യേക പരിശീലനം ലഭിച്ചു. ചില ഉത്തരവുകള്‍ ലഭിച്ചതിന് ശേഷം, ഞാന്‍ റഷ്യയിലേക്ക് പറന്നു, അവിടെ നിന്ന് ഞാന്‍ ഇന്ത്യയിലേക്ക് പറക്കേണ്ടതായിരുന്നു.

വന്നു... കണ്ടു.. കീഴടക്കി..; കിടിലന്‍ ലുക്കില്‍ അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍

അവിടെ ഒരു ഭീകരാക്രമണം നടത്താന്‍ ആവശ്യമായ എല്ലാ പിന്തുണയും എനിക്ക് ലഭിക്കുമെന്ന് കരുതി. ഞാന്‍ ഇന്ത്യയില്‍ ഒരാളെ കാണേണ്ടതായിരുന്നു. പ്രവാചകനെ അപമാനിച്ചതിന് ഇസ്ലാമിക് സ്റ്റേറ്റിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഞാന്‍ പ്രവര്‍ത്തിക്കുകയായിരുന്നു, എന്ന് ഇയാള്‍ പറയുന്നു.

Recommended Video

cmsvideo
അടുത്ത 25 വര്ഷം യുവാക്കൾ ജീവിതം രാജ്യത്തിനായി സമർപ്പിക്കണം

English summary
Russia caught an IS terrorist who was allegedly planning to carry out terror attack in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X