മരിയുപോൾ കീഴടക്കി റഷ്യ; ഒരു ഈച്ച പോലും രക്ഷപ്പെടില്ലെന്ന് പുടിൻ
മോസ്കോ യുക്രൈൻ തുറമുഖ ന ഗരമായ മരിയുപോൾ നിയന്ത്രണത്തിലാക്കിയതിൽ റഷ്യൻ സൈന്യത്തിന് പ്രശംസയുമായി പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. മരിയുപോളിന്റെ വിമോചനം റഷ്യൻ സേനയുടെ വിജയം ആണെന്ന് പുടിൻ പറഞ്ഞു. ന ഗരം നിയന്ത്രണത്തിലാക്കിയ കാര്യം റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗുവാണ് പുടിനെ അറിയിച്ചത്.
"മരിയുപോളിന് മോചനം ലഭിച്ചു. അവശേഷിച്ച യുക്രൈൻ ദേശീയവാദികൾ അസോവ്സ്റ്റൽ പ്ലാന്റിന്റെ വ്യാവസായിക മേഖലയിൽ അഭയം പ്രാപിച്ചു." ഒരു ടെലിവിഷൻ മീറ്റിംഗിൽ ഷൊയ്ഗു പുടിനോട് പറഞ്ഞു. മരിയുപോളിന്റെ വിമോചനം റഷ്യൻ സേനയുടെ വിജയം ആണെന്ന് പറഞ്ഞ പുടിൻ അസോവ്സ്റ്റൽ വ്യാവസായിക മേഖലയിലെ ആക്രമണം അവസാനിപ്പിക്കണമെന്നും ഷൊയ്ഗുവിനോട് ഉത്തരവിട്ടു. എന്നാൽ ഇത് പ്രായോഗികമല്ല എന്നായിരുന്നു ഷൊയ്ഗുവിന്റെ മറുപടി. ഏകദേശം 2,000 യുക്രൈൻ സൈനികർ പ്ലാന്റിനുള്ളിൽ ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

പ്ലാന്‍റ് ഒഴികെ മരിയുപോൾ നഗരം പൂർണമായും റഷ്യയുടെ നിയന്ത്രണത്തിലാണ് എന്നാണ് വിവരം. പ്ലാന്റിന് സമീപത്ത് ശക്തമായ ഏറ്റുമുട്ടലും നടക്കുന്നുണ്ട്. പ്ലാന്‍റിന് ചുറ്റും ശക്തമായ വലയം തീർക്കാൻ നിർദേശിച്ച പുടിൻ ഈ അവസ്ഥയിൽ പ്ലാന്‍റിലേക്ക് ഇരച്ചുകയറേണ്ടെന്ന് സൈനികർക്ക് നിർദേശവും നൽകി. "വ്യാവസായിക മേഖലയെ പൂർണമായും ഉപരോധിക്കുക, അങ്ങനെ ഒരു ഈച്ച പോലും രക്ഷപ്പെടില്ല" പുടിൻ പറഞ്ഞു. മരിയുപോളിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുന്നത് റഷ്യയുടെ വലിയ തന്ത്രപരമായ വിജയമായിരിക്കും, കിഴക്കൻ യുക്രൈനിൽ റഷ്യൻ അനുകൂല വിഘടനവാദികളുടെ പ്രദേശങ്ങളുമായി കൂട്ടിച്ചേർക്കപ്പെട്ട ക്രിമിയയെ ബന്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു.
നേരത്തെ മരിയുപോളിൽ തമ്പടിച്ച് യുക്രൈൻ സൈനികരോട് കീഴടങ്ങണമെന്ന് റഷ്യ അറിയിച്ചിരുന്നു. ഇതിന് തയ്യാറാകാതെ വന്നതോടെയാണ് റഷ്യ ആക്രമണം ശക്തമാക്കിയത്. അതേ സമയം മരിയുപോളിലെ സാധാരണ ജനങ്ങൾ വെടി വെയ്പിൽ നിന്ന് രക്ഷപെടാനായി വസ്ത്രത്തോടൊപ്പം വെളുത്ത റിബൺ ധരിക്കണമെന്ന് റഷ്യ നേരത്തെ അറിയിച്ചിരുന്നു. ആയിരക്കണക്കിന് സാധാരണക്കാർ മരിയുപോളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് യുക്രൈൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി അറിയിച്ചത്. ഇവരിൽ ധാരാളം സ്ത്രീകളും കൂട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്ക് ഭക്ഷണം പോലും എത്തിക്കാൻ സാധിക്കുന്നില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്.
അതേ സമയം മരിയുപോളിൽ കുടുങ്ങിയ സിവിലിയൻമാരെയും സൈനികരെയും സുരക്ഷിതമായി കടന്നുപോകാൻ സമ്മതിച്ചാൽ പകരമായി റഷ്യൻ യുദ്ധത്തടവുകാരെ സ്വതന്ത്രമാക്കാമെന്നും സെലെൻസ്‌കി പറഞ്ഞിരുന്നു. ഏഴ് ആഴ്ചയോളമായി ന ഗരത്തിൽ ആക്രമണം നടക്കുന്നു. ഫെബ്രുവരി 24 ന് അധിനിവേശത്തിന്റെ തുടക്കം മുതൽ തന്നെ റഷ്യ ലക്ഷ്യം വെച്ച ന ഗരങ്ങളിൽ ഒന്നാണ് തുറമുഖ നഗരമായ മരിയുപോൾ.












Click it and Unblock the Notifications