Get Updates
Get notified of breaking news, exclusive insights, and must-see stories!

യുക്രൈനിലെ വിമത മേഖലയില്‍ സൈന്യത്തെ ഇറക്കി റഷ്യ, സൈനിക ബേസ് സ്ഥാപിക്കും, കടുത്ത നടപടിയെന്ന് യുഎസ്

കീവ്: കിഴക്കന്‍ യുക്രൈനിലെ വിമത മേഖലയെ സ്വതന്ത്രമായി അംഗീകരിച്ചതിന് പിന്നാലെ റഷ്യയുടെ സൈനിക നീക്കം. കിഴക്കന്‍ മേഖലയിലേക്ക് സൈന്യത്തെ ഇറക്കാന്‍ പോവുകയാണ് റഷ്യ. പ്രസിഡന്റ് വള്ദാമിര്‍ പുടിന്‍ റഷ്യന്‍ സൈന്യത്തോട് കിഴക്കന്‍ യുക്രൈനിലേക്ക് തിരിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. യുഎസ് അടക്കമുള്ള ലോകരാജ്യങ്ങളുടെ മുന്നറിയിപ്പിനെ അവഗണിച്ചാണ് റഷ്യയുടെ നീക്കം. നേരത്തെ ഡോണെട്‌സിനെയും ലുഹാന്‍സ്‌കിനെയും സ്വതന്ത്ര പ്രദേശമായി റഷ്യ അംഗീകരിച്ചിരുന്നു. കിഴക്കന്‍ യുക്രൈനിലെ ഡോണ്‍ബാസ് മേഖലയിലാണ് ഈ രണ്ട് പ്രദേശങ്ങളുമുള്ളത്. സമാധാനം സംരക്ഷിക്കേണ്ടത് അതാവശ്യമായ കാര്യമാണെന്ന് പുടിന്‍ പറയുന്നു. അതുകൊണ്ടാണ് കിഴക്കന്‍ യുക്രൈനിലേക്ക് ട്രൂപ്പുകളെ അയക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

1

റഷ്യ ഈ വിമത പ്രദേശങ്ങളെ അംഗീകരിച്ചത് തന്നെ യുക്രൈനിനെ ആക്രമിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ഇതോടെ സംശയമുയര്‍ന്നിരിക്കുകയാണ്. വിമത പ്രദേശങ്ങളുമായി സൗഹൃദയ ഉടമ്പടികളും റഷ്യ ഒപ്പുവെക്കും. ഈ മേഖലയില്‍ സൈനിക ബേസുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. അതേസമയം വിമതര്‍ റഷ്യയിലും സൈനിക ക്യാമ്പ് സ്ഥാപിക്കും. എന്നാല്‍ ഇത് കടലാസില്‍ മാത്രമാണ്. നിലവില്‍ റഷ്യയുടെ സൈനിക നീക്കത്തിനാണ് ഇത് തുടക്കമിടുക. അതേസമയം ലോകരാജ്യങ്ങള്‍ കടുത്ത വിമര്‍ശനമാണ് റഷ്യക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. റഷ്യ സ്വതന്ത്ര പ്രദേശമായി അംഗീകരിച്ച രണ്ട് മേഖലകള്‍ക്കെതിരെ വ്യാപാര-നിക്ഷേപ ഉപരോധങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് അമേരിക്ക.

റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ കൊണ്ടുവരുമെന്ന് ബ്രിട്ടനും മുന്നറിയിപ്പ് നല്‍കി. അതേസമയം റഷ്യയുമായി ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്ന് യുഎസ് പറഞ്ഞു. എന്നാല്‍ യുക്രൈനിലേക്ക് കൂടുതല്‍ മുന്നേറുന്ന സാഹചര്യമുണ്ടായാല്‍ അത് അവസാനിക്കുമെന്ന് യുഎസ് പറഞ്ഞു. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ അടിയന്തരമായി ചേര്‍ന്നിട്ടുണ്ട്. ഇന്ത്യ തങ്ങളുടെ പൗരന്മാരുടെ സുരക്ഷയെ കുറിച്ചാണ് ആശങ്കയറിയിച്ചത്. സമാധാനപരമായ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. യുക്രൈനും റഷ്യയും സുരക്ഷാ കൗണ്‍സിലില്‍ കൊമ്പുകോര്‍ക്കുകയും ചെയ്തു. പരസ്പരം കുറ്റപ്പെടുത്തുകയാണ് ഇരുവരും ചെയ്തത്. ക്രെംലിന്‍ വൈറസ് പടര്‍ത്താന്‍ നോക്കുന്നതാണെന്ന ആരോപണമാണ് സൈനിക നീക്കത്തില്‍ യുക്രൈന്‍ ഉന്നയിച്ചത്.

ഡോണ്‍ബാസിലെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് റഷ്യ തിരിച്ചടിച്ചു. യുക്രൈന്‍ സാഹചര്യങ്ങള്‍ മുതലെടുത്ത് സാമ്പത്തികമായ ബ്ലാക് മെയിലിംഗിനാണ് യുക്രൈന്‍ ശ്രമിക്കുന്നതെന്നും റഷ്യ കുറ്റപ്പെടുത്തി. നാളെ കൂടുതല്‍ ഉപരോധങ്ങള്‍ റഷ്യക്കെതിരെ കൊണ്ടുവരുമെന്നും അമേരിക്ക വ്യക്തമാക്കി. അതേസമയം യുക്രൈന്‍ ആരെയും ഭയപ്പെടുന്നില്ലെന്ന് പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെനിസ്‌കി പറഞ്ഞു. ഞങ്ങളുടെ ഭൂമി ഞങ്ങള്‍ക്ക് വിട്ടുതരണം. ആരെയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ യുക്രൈന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഡൊണെട്‌സ്‌ക് മേഖലയില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്. അമേരിക്ക ഇന്ന് സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്ത ശേഷം ഉപരോധം പ്രഖ്യാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+