റഷ്യയുടെ ലൂണ-25 ചന്ദ്രോപരിതലത്തില്‍ തകര്‍ന്ന് വീണു; ഭ്രമണപഥം താഴ്ത്തല്‍ പരാജയപ്പെട്ടു
മോസ്‌കോ: റഷ്യയുടെ ലൂണ-25ന്റെ ഭ്രമണപഥം താഴ്ത്തല്‍ പരാജയപ്പെട്ടു. ചന്ദ്രനില്‍ ഇറക്കും മുമ്പ് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭ്രമണപഥം താഴ്ത്തല്‍ പരാജയപ്പെട്ടത്. ഇന്ത്യയുടെ ചന്ദ്രയാന്‍-3ന് മുമ്പ് ചന്ദ്രനില്‍ ഇറങ്ങുമെന്ന പ്രതീക്ഷിച്ചതായിരുന്നു ഈ പേടകം. റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോമോസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ചന്ദ്രോപരിതലത്തില്‍ ഇവ തകര്‍ന്നുവീണതായിട്ടാണ് റോസ്‌കോമോസ് പറയുന്നു. അനിയന്ത്രിതമായ ഭ്രമണപഥത്തിലേക്ക് ഇവ കറങ്ങിയെത്തിയതിനെ തുടര്‍ന്നാണ് ഇവ തകര്‍ന്ന് വീണത്. കഴിഞ്ഞ ദിവസമാണ് ഇവര്‍ ലാന്‍ഡിംഗിന് പ്രശ്‌നങ്ങളുള്ളതായി സ്ഥിരീകരിച്ചത്.ഭ്രമണപഥം താഴ്ത്തുന്ന ഘട്ടത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സംഭവിച്ചതായി റഷ്യന്‍ ബഹിരാകാശ ഏജന്‍സി പറഞ്ഞു.

ഓഗസ്റ്റ് 21നായിരുന്നു ചന്ദ്രോപരിതലത്തില്‍ ലൂണ ഇറങ്ങാന്‍ പദ്ധതിയിട്ടിരുന്നത്. സാങ്കേതിക തകരാര്‍ കാരണം പേടകത്തിന് വിചാരിച്ചത് പോലെ പെര്‍ഫോമന്‍സ് കാഴ്ച്ചവെക്കാനായില്ലെന്നും റോസ്‌കോസ്‌മോസ് വ്യക്തമാക്കി. 1976ന് ശേഷം ചാന്ദ്ര ദൗത്യത്തിന് റഷ്യ ശ്രമിച്ചിരുന്നു. ബ്രഷ്‌നേവിന്റെ ഭരണകാലത്താണ് അവസാനമായി ചാന്ദ്രദൗത്യം സോവിയറ്റ് യൂണിയന്‍ നടത്തിയത്.
ലൂണ-25 സോഫ്റ്റ് ലാന്‍ഡിംഗ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ നടത്തുമെന്ന് പ്രതീക്ഷിച്ചിരിക്കവേയാണ് ഇത് തകര്‍ന്ന് വീണത്. ചന്ദ്രയാന്‍-3നെ മറികടക്കന്ന് ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുമെന്നും പ്രതീക്ഷിച്ചിരുന്നു. അതേസമയം ചന്ദ്രയാന്‍-3 വളരെ പതിയെയാണ് കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നത്. എന്നാല്‍ ഏറ്റവും നിര്‍ണായക ഘട്ടങ്ങളാണ് ഇനിയുള്ളത്. സോഫ്റ്റ് ലാന്‍ഡിംഗിന് മുമ്പ് ഭ്രമണപഥം താഴ്ത്തി കൊണ്ടുവരുന്നതിനുള്ള നിര്‍ണായക ഘട്ടങ്ങളാണ് മുന്നിലുള്ളത്.
ഓഗസ്റ്റ് 23നാണ് ചാന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിംഗ് പ്രതീക്ഷിക്കുന്നത്. നേരത്തെ ലൂണയുടെ ഭ്രമണപഥം കുറഞ്ഞ ദൂരം 18 കിലോമീറ്ററും, കൂടിയ ദൂരം 100 കിലോമീറ്ററുമാക്കാനുള്ള ശ്രമമാണ് അപ്രതീക്ഷിതമായി പരാജയപ്പെട്ടത്. പേടകത്തിലെ സ്വയം നിയന്ത്രിത് സംവിധാനം ഉപയോഗിച്ചാണ് ഭ്രമണപഥം താഴ്ത്താന്‍ ശ്രമം നടത്തിയത്. ചന്ദ്രയാന്‍-3 ജൂലായ് 14നാണ് വിക്ഷേപിച്ചത്. ഇന്ധന ക്ഷമതയ്ക്കായി വേറിട്ട പാത സ്വീകരിച്ച് ഓഗസ്റ്റ് അഞ്ചിനാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ഇവയെത്തിയത്.
ചന്ദ്രയാന്‍ രണ്ടാഴ്ച്ച അവിടെ പഠനപരീക്ഷണങ്ങള്‍ക്കായി ചെലഴിച്ച ശേഷമാണ് ചന്ദ്രനില്‍ ഇറങ്ങുക. അതേസമയം റഷ്യയുടെ പേടകം അഞ്ച് ദിവസം കൊണ്ടാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. ലൂണ പേടകത്തിന് 800 കിലോയാണ് ഭാരം. നേരത്തെ പേടകവുമായി ബന്ധം നഷ്ടമായെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യം റഷ്യ സ്ഥിരീകരിച്ചിട്ടില്ല. ചന്ദ്രയാന്‍-3 അവസാന ഭ്രമണപഥം താഴ്ത്തലും വിജയമായിട്ടുണ്ട്. ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണപഥത്തിലേക്കാണ് ലാന്‍ഡ് ചെയ്തത്.












Click it and Unblock the Notifications