റഷ്യയുടെ ഷെല്ലാക്രമണം രൂക്ഷം; ഹര്‍കീവില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കഴിയുന്നത് ഭീതിയോടെ
കീവ് : റഷ്യയുടെ ഷെല്ലാക്രമണം നടക്കുന്ന ഹര്‍കീവില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കഴിയുന്നത് ഭീതിയോടെ. ശനിയാഴ്ച മുതല്‍ റഷ്യ ഉക്രേനിയന്‍ നഗരത്തിന് നേരെ ഷെല്ലാക്രമണം നടത്തുകയാണ്. ആക്രമണത്തില്‍ വീടുകളു, സ്‌കൂളുകളും മരങ്ങളും തകരുകയാണ് . ദിവസങ്ങള്‍ക്ക് മുമ്പ് ഖാര്‍കിവിലെ കോളേജ് ഹോസ്റ്റലില്‍ നേരിട്ട അനുഭവം വെളിപ്പെടുത്തവെ 22 കാരിയായ സൗമ്യ തോമസ് പറഞ്ഞത് ഇങ്ങനെയാണ്, ഉറങ്ങുമ്പോള്‍ കാതടപ്പിക്കുന്ന ശബ്ദത്തില്‍ സ്‌ഫോടനങ്ങള്‍ നടക്കുകയാണെന്നാണ് .
സൗമ്യയുടെ സുഹൃത്തും സഹ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുമായ നവീന്‍ എസ് ഗ്യാന്‍ഗൗഡര്‍ ചൊവ്വാഴ്ച ഭക്ഷണം വാങ്ങാനായി ഖാര്‍കിവിലെ ബങ്കറില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് മരിച്ചത് . ഷെല്ലാക്രമണത്തിന്റെ രാത്രിയില്‍, താനും അവളുടെ സുഹൃത്തുക്കളും ആവുന്നതെല്ലാം പിടിച്ച് പലചരക്ക് കടയിലേക്കും തുടര്‍ന്ന് അടുത്തുള്ള ബങ്കറിലേക്കും ഓടിയെന്ന് സൗമ്യ പറയുന്നു. നവീന്‍ ഉള്‍പ്പെടെ എല്ലാവരും ഖാര്‍കിവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളായിരുന്നു .

കൊടും തണുപ്പാണ്. കുടിവെള്ളം ഇല്ലാത്തതിനാല്‍ ഞങ്ങള്‍ക്ക് പൈപ്പ് വെള്ളം കുടിക്കേണ്ടി വന്നു. പുറത്ത് ഇടയ്ക്കിടെ സ്‌ഫോടനങ്ങള്‍ മുഴങ്ങുന്നുണ്ടായിരുന്നു. ഭക്ഷണം തീര്‍ന്നപ്പോള്‍, ഞങ്ങള്‍ക്ക് ഒരു ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കേണ്ടിവന്നെന്നും സൗമ്യ തോമസ് പറയുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കും തങ്ങളെ രക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങള്‍ ബങ്കറില്‍ തങ്ങിയതെന്ന് സൗമ്യ പറയുന്നു. എന്നാല്‍ പിന്നീട് എന്റെ സുഹൃത്ത് മരിച്ചു. പിന്നെ ഞാന്‍ മനസ്സില്‍ ചിന്തിച്ചു, ഞങ്ങളെ രക്ഷിക്കാന്‍ ആരും വരുല്ലെന്നാണ് - സൗമ്യ വ്യക്തമാക്കി.
അതേസമയം, യുക്രെയിനിലെ ഹാര്‍കീവ് വിട്ടൊഴിയാനാണ് പൗരന്മാര്‍ക്ക് ഇന്ത്യന്‍ എംബസി നല്‍കുന്ന നിര്‍ദ്ദേശം. യുക്രൈന്‍ സമയം ആറ് മണിക്ക് മുമ്പ് നഗരം വിട്ടൊഴിയണമെന്നാണ് എംബസി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഹാര്‍കീവില്‍ നിന്ന് അതിര്‍ത്തിയിലേക്കുള്ള പെസോച്ചിന്‍, ബബാലിയ , ബ്ലേഡിയുജോവ്ക എന്നീ ഗ്രാമങ്ങളില്‍ ആറ് മണിക്ക് മുമ്പ് ഒഴിയാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നേരത്തെയും ഹര്‍കീവ് വിട്ട് ഒഴിയണമെന്ന് ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തിരുന്നു.
ഇതിനിടെ, യുക്രൈനിലെ യുദ്ധമേഖലയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ റഷ്യ വഴി സുരക്ഷിതമായി പുറത്തെത്തിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പുറത്തു കടക്കാന്‍ മാനുഷിക പരി?ഗണന മുന്‍നിര്‍ത്തി സുരക്ഷിത പാത ഒരുക്കുന്നതിന് പ്രധാനമന്ത്രി റഷ്യന്‍ നേതൃത്വവുമായി അടിയന്തരമായി ഇടപെടണം. കുടുങ്ങി കിടക്കുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും എത്തിക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാരുകളുടെയും റെഡ്‌ക്രോസ് ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളുടെയും സഹകരണം ഉറപ്പു വരുത്തണമെന്ന് മുഖ്യമന്ത്രി കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.
ഒഴിപ്പിക്കല്‍ നടപടികള്‍ പ്രധാനമായും കീവ് ഉള്‍പ്പെടെയുള്ള യുക്രൈനിലെ പടിഞ്ഞാറന്‍ മേഖലകളിലാണ് ഇതുവരെ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍ കാര്‍ക്കീവ്, സുമി തുടങ്ങിയ യുക്രൈനിലെ കിഴക്കന്‍ മേഖലകളില്‍ ആയിരക്കണക്കിന് വി?ദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. അവിടങ്ങളില്‍ യുദ്ധം തീവ്രമായിട്ടുണ്ട്. ഇരു ന?ഗരങ്ങളിലും ബോംബിങ്ങും ഷെല്ലിങ്ങും രൂക്ഷമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ മാര്‍?ഗനിര്‍ദ്ദേശങ്ങള്‍ ലഭ്യമാക്കുന്നില്ല. അതിന്റെ അഭാവത്തില്‍ പല വി?ദ്യാര്‍ത്ഥികളും സ്വന്തം നിലയ്ക്ക് പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങാന്‍ ശ്രമിക്കുന്നുണ്ട്. ഇതവരുടെ ജീവനു വലിയ വെല്ലുവിളിയാണ് ഉയരുന്നതെന്ന് മുഖ്യമന്ത്രി കത്തിലൂടെ ചൂണ്ടിക്കാട്ടി .
ബങ്കറുകളിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ലഭ്യമാക്കണമെന്നും കിഴക്കൻ മേഖലകളിലുള്ളവരെ റഷ്യയിലൂടെ ഒഴിപ്പിക്കുന്നതിന് അടിയന്തര ഇടപെടൽ നടത്തണമെന്നും ഫെബ്രുവരി 27ന് അയച്ച കത്തിൽ അഭ്യർത്ഥിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു .












Click it and Unblock the Notifications