യുക്രൈന്‍ പിടിച്ചെടുത്ത് ഭരിക്കാന്‍ ആഗ്രഹമേ ഇല്ലെന്ന് യുക്രൈന്‍, രണ്ടാം ഘട്ട ചര്‍ച്ച ഒരുങ്ങുന്നു
മോസ്‌കോ: റഷ്യയെ പിടിച്ചടക്കി കൈവശം വെക്കാന്‍ റഷ്യക്ക് ഒരാഗ്രഹമുല്ലെന്ന് യുഎന്നിലെ റഷ്യന്‍ അംബാസിഡര്‍. അതേസമയം വെടിനിര്‍ത്തലിന് യുഎന്‍ അടക്കമുള്ളവര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. രണ്ടാം ഘട്ട യുക്രൈന്‍-റഷ്യ ചര്‍ച്ചകള്‍ ഇന്ന് നടക്കുന്നുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് വെടിനിര്‍ത്തലിന് ഐക്യരാഷ്ട്രസഭ അടക്കം ആഹ്വാനം ചെയ്തത്. അഞ്ച് ദിവസമായി യുക്രൈനും റഷ്യയും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. 102 സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് യുഎന്‍ പറയുന്നത്. 304 പേര്‍ക്ക് യുക്രൈനില്‍ പരിക്കേറ്റിട്ടുണ്ട്. മരണനിരക്ക് ഇനിയും ഒരുപാട് മുകളിലായിരിക്കാനാണ് സാധ്യത. റഷ്യയുടെ സാമ്പത്തിക മേഖലയും യൂറോപ്പുമായുള്ള എല്ലാ ഇടപാടും നിരോധിക്കപ്പെട്ട അവസ്ഥയിലാണ്. റഷ്യയുടെ കറന്‍സി മുപ്പത് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

അഞ്ചാം ദിനത്തില്‍ യുക്രൈനും റഷ്യയും തമ്മില്‍ ആദ്യ ഘട്ട സമാധാന ചര്‍ച്ച ബെലാറസ് അതിര്‍ത്തിയില്‍ വെച്ച് നടന്നു. ഇതിന് പിന്നാലെ രണ്ടാം ഘട്ട സമാധാന ചര്‍ച്ച നടക്കുമെന്ന് ഇരുകൂട്ടരും അറിയിച്ചത്. അതേസമയം കനത്ത ആക്രമണം യുക്രൈനില്‍ തുടരുകയാണ്. താമസസ്ഥലങ്ങളെയാണ് റഷ്യ ലക്ഷ്യമിടുന്നത്. യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ കാര്‍ക്കീവിലെ സുപ്രധാന മേഖലയിലെല്ലാം റഷ്യ ആക്രമണം നടത്തി. പതിനൊന്ന് പേരാണ് റഷ്യയുടെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതുവരെ സാധാരണക്കാരായ 352 പേരാണ് യുക്രൈനില്‍ കൊല്ലപ്പെട്ടതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പതിനാല് കുട്ടികള്‍ അടങ്ങുന്നതാണ് മരണസംഖ്യ. തങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്.
റഷ്യയുടെ ആക്രണത്തിന് പിന്നാലെ അഞ്ച് ലക്ഷത്തിലധികം പേര്‍ യുക്രൈന്‍ വിട്ടപോയിട്ടുണ്ടെന്നാണ് കണക്ക്. യുഎന്റെ അഭയാര്‍ത്ഥി സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. യുക്രൈന് റഷ്യക്ക് ഭീഷണിയല്ലെന്ന് തോന്നിയാല്‍ മാത്രമേ യുദ്ധത്തില്‍ നിന്ന് റഷ്യ പിന്‍മാറൂ എന്ന് വ്‌ളാദിമിര്‍ പുടിന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണെ അറിയിച്ചിട്ടുണ്ട്. സൈനികമായി യുക്രൈന്‍ റഷ്യക്കുയര്‍ത്തുന്ന ഭീഷണി അവസാനിപ്പിക്കണം. ക്രൈമിയ റഷ്യയുടെ ഭാഗമാണെന്ന് ഞങ്ങള്‍ അംഗീകരിച്ചത് യുക്രൈനും അംഗീകരിക്കാന്‍ തയ്യാറാവണമെന്ന് പുടിന്‍ ആവശ്യപ്പെട്ടു. അതേസമയം റഷ്യ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടല്‍ നേരിട്ട് കൊണ്ടിരിക്കുകയാണ്. ആദ്യ സമാധാന ചര്‍ച്ചയില്‍ നടപടിയൊന്നും ഉണ്ടാവാത്തത് കൊണ്ടാണിത്.
അതേസമയം ഐക്യരാഷ്ട്രസഭയുടെ അസംബ്ലി നേരത്തെ റഷ്യയെ ഒറ്റപ്പെടുത്താനുള്ള നീക്കം മുന്നോട്ട് വെച്ചിരുന്നു. അമേരിക്ക 12 റഷ്യന്‍ നയതന്ത്രജ്ഞരെ യുഎസ്സില്‍ നിന്ന് പുറത്താക്കി. ഇവര്‍ രാജ്യത്തിന് സുരക്ഷാ ഭീഷണിയാണെന്ന് കുറ്റപ്പെടുത്തി. യുക്രൈന് ലോകരാജ്യങ്ങളുടെ പിന്തുണയും വര്‍ധിച്ചിട്ടുണ്ട്. ആയുധങ്ങള്‍ വന്‍ തോതില്‍ യുക്രൈനിലേക്ക് എത്തുന്നുണ്ട്. ബ്രിട്ടന്‍ കൂടുതല്‍ ആയുധങ്ങള്‍ വേഗത്തില്‍ എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഫിന്‍ലന്‍ഡ് 2500 അസോള്‍ട്ട് റൈഫിളുകളും 1500 ടാങ്ക് പ്രതിരോധ ആയുധങ്ങളും നല്‍കും. കാനഡയും ടാങ്ക് പ്രതിരോധ ആയുധങ്ങള്‍, വെടിക്കോപ്പുകളും നല്‍കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു.


Click it and Unblock the Notifications